കഞ്ഞി വെള്ളം തലമുടിയിൽ ഇങ്ങനെ ഉപയോഗിച്ചു നോക്കൂ
കഞ്ഞിവെള്ളത്തില്‍ ധാരാളം പ്രോട്ടീനുകളുംകാര്‍ബോഹൈഡ്രേറ്റുകളും അടങ്ങിയിട്ടുണ്ട്. തലമുടി കൊഴിച്ചിലും താരൻ അകറ്റി കരുത്തുറ്റ തിളക്കമുള്ള തലമുടി വളരാനും കഞ്ഞിവെള്ളം സഹായിക്കും. കൂടാതെ തലമുടിയുടെ അറ്റം പിളരുന്നത് പ്രതിരോധിക്കുന്നു. ധാരാളം അന്നജം ഇതിൽ അടങ്ങിയിട്ടുണ്ട്. മുടിക്ക് ആവശ്യമായ പ്രോട്ടീൻ ലഭ്യമാക്കാൻ കഞ്ഞിവെള്ളം ഗുണം ചെയ്തേക്കും.
കഞ്ഞി വെള്ളത്തിൽ ധാരാളം അന്നജം അടങ്ങിയിട്ടുണ്ട്. മുടിക്കുള്ള നല്ലൊരു പ്രോട്ടീൻ ചികിത്സയാണ് ഇത്. മുടിയെ ശക്തിപ്പെടുത്തുന്ന ബയോട്ടിൻ, ഇനോസിറ്റോൾ എന്നിവയും വിറ്റാമിൻ സി, ഇ, എ തുടങ്ങിയ ധാരാളം പോഷകങ്ങളാണ് ഇതിൽ അടങ്ങിയിട്ടുള്ളത്.
എങ്ങനെ ഉപയോഗിക്കാം?
ഷാംമ്പൂ ചെയ്തശേഷം കഞ്ഞി വെള്ളത്തിൽ മുടി കഴുകുക. ഏകദേശം 20 മിനിറ്റിനുശേഷം അത് കഴുകി കളയുക. കൂടുതൽ സമയം കഞ്ഞിവെള്ളം മുടിയിൽ നിലനിർത്തരുത്. പതിവായി ഇങ്ങനെ ചെയ്യുക.
തലേദിവസത്തെ കഞ്ഞി വെള്ളം ഉപയോഗിച്ച് മുടി കഴുകാം. കഞ്ഞി വെള്ളം ഒഴിച്ചതിനു ശേഷം 10 മിനിറ്റ് മസാജ് ചെയ്യുക. ശേഷം വെള്ളം ഉപയോഗിച്ച് കഴുകുക. ആഴ്ചയിൽ ഒരിക്കൽ എങ്കിലും ഇങ്ങനെ ചെയ്യാം.
ഒരു കപ്പ് കഞ്ഞി വെള്ളത്തിലേക്ക് 20ഗ്രാം എന്ന് അളവിൽ ആവശ്യാനുസരണം ഉലുവ ചേർക്കുക. ഒരു രാത്രി അത് മാറ്റി വയ്ക്കുക. രാവിലെ അരിച്ചെടുത്ത് നനഞ്ഞ മുടിയിൽ സ്പ്രേ ചെയ്യുകയോ, ബ്രഷ് ഉപയോഗിച്ച് പുരട്ടുകയോ ചെയ്യാം. പത്ത് മിനിറ്റിനു ശേഷം കഴുകി കളയാം.
അലർജി സംബന്ധമായ പ്രശ്നങ്ങൾ നേരിടുന്നവർ വളരെ ശ്രദ്ധയോടെ വേണം ഉപയോഗിക്കുവാൻ. ആദ്യമായി ഉപയോഗിക്കുന്നവർ പാച്ച് ടെസ്റ്റ് ചെയ്യാൻ മറക്കരുത്.