ഗ്യാസ് സിലിണ്ടർ വച്ച ഭാഗത്ത് കറ പിടിച്ചിട്ടുണ്ടോ..? ടൈലുകളിലെ തുരുമ്പുകറ ഇനി എളുപ്പം നീക്കാം..

stain

ഗ്യാസ് സിലിണ്ടറും മറ്റും തറയില്‍ വയക്കുമ്പോഴുള്ള കറ നീക്കം ചെയ്യുക എന്നത് അൽപ്പം പ്രയാസമുള്ള കാര്യമാണെന്ന് കരുതുന്നുണ്ടോ? എങ്കിൽ തെറ്റി..വീട്ടിലുള്ള കുറച്ചു സാധനങ്ങൾ കൊണ്ട് ഈ കറകൾ നിശ്ലേഷം അകറ്റാം..

* ചെറുനാരങ്ങ ഇത്തരം കറകള്‍ കളയാനുള്ള ഒരു പ്രധാന വഴിയാണ്. ചെറുനാരങ്ങയുടെ നീര് ഇത്തരം കറകള്‍ക്കു മുകളില്‍ ഒഴിക്കുക. ശേഷം ഒരു ടൂത്ത് ബ്രഷ് ഉപയോഗിച്ച് ഇത് ഉരയ്ക്കുക. പിന്നീട് നല്ലപോലെ തുടച്ചു കളയാം.

* ടൂത്ത്‌പേസ്റ്റും ഇത്തരം കറകള്‍ കളയാന്‍ നല്ലതാണ്. ടൂത്ത്‌പേസ്റ്റ് ഇത്തരം കറകള്‍ക്കു മുകളിലായി പുരട്ടുക. പിന്നീട് നല്ലപോലെ തുണി ചേര്‍ത്തുരയ്ക്കുക.

baking soda

* ടൈലുകളിലെ തുരുമ്പുകറ നീക്കാൻ ഏറ്റവും ബെസ്ററ് ആണ്  ബ്ലീച്ചിംഗ് പൗഡര്‍. കറകള്‍ക്കു മുകളില്‍ ബ്ലീച്ചിംഗ് പൗഡര്‍ വിതറുക. പിന്നീട് അല്‍പം വെള്ളം തളിച്ച് ഉരയ്ക്കുക.

* വിനെഗര്‍ ഉപയോഗിച്ചും കറകൾ എളുപ്പം നീക്കം ചെയ്യാൻ സാധിക്കും. വിനെഗര്‍ കറകള്‍ക്കു മുകളില്‍ ഒഴിയ്ക്കുക. പിന്നീട് നല്ലപോലെ തുടച്ചു കളയാം. 

Tags