തൊട്ടതെല്ലാം പൊന്നാക്കി നടി പൂജ ഹെഗ്‌ഡെ ; താരത്തിന്റെ ജീവിതം ഇങ്ങനെ...
poojahegde

ചെയ്ത വേഷങ്ങളിൽ പെട്ടെന്ന് ശ്രദ്ധിക്കപ്പെട്ട നടിയാണ് പൂജ ഹെഗ്‌ഡെ. ചുരുങ്ങിയ കാലംകൊണ്ട് ബോളിവുഡിലും തെലുങ്കിലും ഇപ്പോൾ തമിഴിലുമെല്ലാം മിന്നിത്തിളങ്ങി നിൽക്കുകയാണ് താരം. ബീസ്റ്റിലെ 'അറബിക് കുത്ത്' സോങ് വൈറലായതോടെ പൂജയുടെ താരമൂല്യം വീണ്ടുമുയർന്നു.

ഷൂട്ടിങ് തിരക്കുകൾ കഴിഞ്ഞാൽ വീടിന്റെ സ്നേഹത്തണലിലേക്ക് ഓടിയെത്താൻ ഇഷ്ടപ്പെടുന്ന നടിയാണ് പൂജ. മുംബൈയിലെ ഫ്ലാറ്റിന്റെ ചിത്രങ്ങൾ, പൂജയുടെ സമൂഹമാധ്യമ പേജിൽ സ്ഥിരമായി പ്രത്യക്ഷപ്പെടാറുണ്ട്. ഈ ചിത്രങ്ങളിലൊക്കെയും ശ്രദ്ധയാകർഷിക്കുന്നതാകട്ടെ വീടിന്റെ അകത്തളത്തിലെ മനോഹാരിതയാണ്.

ഡാർക്ക് വുഡ് പാനലിങ്ങും ഇളം നിറത്തിൽ പെയിന്റുചെയ്ത ഭിത്തികളും ചേർന്ന് മനോഹരമായ കോംബിനേഷനിലുള്ള ലിവിങ് റൂമാണ് യോഗ ചിത്രങ്ങളിൽ കാണാനാവുന്നത്. ഓറഞ്ചുനിറത്തിലുള്ള സോഫ ഇതിൽ നിന്നും വേറിട്ടുനിൽക്കുന്നു. ഐവറി നിറത്തിലുള്ള കസേരകളും തടിയിൽ നിർമ്മിച്ച കോഫി ടേബിളും ലിവിങ് റൂമിൽ തന്നെയാണ് ക്രമീകരിച്ചിരിക്കുന്നത്.

ഡാർക്ക് വുഡ് പാനലിങ് നൽകിയിരിക്കുന്ന ഭിത്തികളിൽ ഒന്നിൽ വലിയ കണ്ണാടിയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് ലിവിങ് ഏരിയയുടെ വലിപ്പം എടുത്തു കാട്ടുന്നതിന് സഹായിക്കുന്നു. പുറത്തെ പച്ചപ്പ് ആസ്വദിക്കാൻ സാധിക്കുന്ന വിധം സുതാര്യമായ കർട്ടനുകളാണ് ലിവിങ് റൂമിൽ നൽകിയിരിക്കുന്നത്. ഓഫ് വൈറ്റ് നിറത്തിലുള്ള മാർബിൾകൊണ്ടാണ് എല്ലാ എല്ലാമുറികളുടെയും ഫ്ലോറിൽ വിരിച്ചത്.

തടിയിൽ നിർമ്മിച്ച കൗണ്ടറാണ് അടുക്കളയെയും ലിവിങ് ഏരിയെയും വിഭജിക്കുന്നത്. ഐവറി നിറത്തിന് പ്രാധാന്യം നൽകികൊണ്ടാണ് അടുക്കളയിലെ ക്രമീകരണങ്ങൾ.

ഇളം പിങ്ക് നിറം പെയിന്റ് ചെയ്തിരിക്കുന്ന പ്രധാന കിടപ്പുമുറിയുടെ രൂപകല്പന ആധുനിക ഡിസൈനുകൾക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ്. മുറിയിലേക്ക് വെളിച്ചവും വായുവും കടന്നെത്തുന്നതിനായി ഇളം നിറത്തിലുള്ള സുതാര്യമായ കർട്ടനുകൾ ഉൾപ്പെടുത്തിയിരിക്കുന്നു.

Share this story