മുടികൊഴിച്ചിൽ എളുപ്പത്തിൽ മാറ്റാൻ വെറും രണ്ട് ചേരുവകൾ മാത്രം മതി


സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ അലട്ടുന്ന പ്രശ്നമാണ് മുടികൊഴിച്ചിൽ .ദിവസവും നൂറ് മുടി വരെ കൊഴിയുന്നത് സാധാരണമാണ്. എന്നാൽ അതിൽ കൂടുതൽ പൊഴിയുന്നതായി തോന്നിയാൽ തീർച്ചയായും വൈദ്യ സഹായം തേടാൻ ശ്രദ്ധിക്കുക .
പുറമെ നിന്ന് മാത്രമല്ല കഴിക്കുന്ന ഡയറ്റിലും അൽപ്പം കൂടുതൽ ശ്രദ്ധ നൽകിയാൽ മാത്രമേ മുടികൊഴിച്ചിൽ പൂർണമായും മാറ്റാൻ സാധിക്കൂ. ആഴ്ചയിൽ ഒരിക്കൽ വീട്ടിൽ തന്നെ പ്രകൃതിദത്തമായ രീതിയിലുള്ള ഹെയർ മാസ്കുകൾ, പായ്ക്കുകൾ എന്നിവയിട്ടും മുടിയുടെ ആരോഗ്യം സംരക്ഷിക്കാം. എളുപ്പത്തിൽ വീട്ടിൽ ചെയ്യാൻ സാധിക്കുന്ന ഒരു ഹെയർ പായ്ക്ക്.
മിക്ക വീടുകളിലും സുലഭമായി ലഭിക്കുന്നതാണ് തേങ്ങ. കറിക്ക് രുചി കൂട്ടാൻ മാത്രമല്ല മുടിയ്ക്കും ചർമ്മത്തിനും ഏറെ നല്ലതാണ് തേങ്ങ. ഇതിൽ അടങ്ങിയിരിക്കുന്ന ലോറിക് ആസിഡ് മുടിയെ വേരിൽ നിന്ന് സംരക്ഷിക്കും. മുടിയ്ക്ക് ആവശ്യമായ പോഷണം നൽകാനും തേങ്ങാപ്പാൽ വളരെ ഉത്തമമാണ്. കൂടാതെ തേങ്ങാപ്പാലിൽ ധാരാളം വൈറ്റമിൻ ഇ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ ഇ നിങ്ങളുടെ തലമുടിയെ ഫ്രീ റാഡിക്കല്‍ നാശത്തില്‍ നിന്ന് സംരക്ഷിക്കാൻ സഹായിക്കും.
തലയോട്ടിയിലെ അമിതമായ എണ്ണമയം, ചൊറിച്ചിൽ തുടങ്ങി പല പ്രശ്നങ്ങൾക്കും നാരങ്ങ നീര് ഏറെ മികച്ചതാണ്. കൂടാതെ മുടി വളർച്ചയെ വേഗത്തിലാക്കാനും നാരങ്ങ നീരിന് സാധിക്കും. വീര്യം കുറഞ്ഞ രീതിയിൽ വേണം നാരങ്ങ നീര് മുടിയിൽ തേച്ച് പിടിപ്പിക്കാൻ.
നാല് ടേബിള്‍സ്പൂണ്‍ തേങ്ങാപ്പാലില്‍ ഒരു നാരങ്ങയുടെ നീര് ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഇത് തലയില്‍ തേച്ച് പിടിപ്പിക്കാം. ഇതിന് ശേഷം അര മണിക്കൂര്‍ കഴിഞ്ഞ് മുടി കഴുകാവുന്നതാണ്. വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുന്നതായിരിക്കും ഏറ്റവും ഉത്തമം. ആഴ്ചയില്‍ ഒരിക്കല്‍ ഇങ്ങനെ ചെയ്യുന്നത് മുടികൊഴിച്ചില്‍ പൂര്‍ണമായും മാറ്റാൻ സഹായിക്കും. നാരങ്ങ നീര് നേരിട്ടോ അല്ലെങ്കിൽ അതേ വീര്യത്തോടെയോ മുടിയിൽ പുരട്ടാതിരിക്കാൻ ശ്രദ്ധിക്കണം.
