തലമുടിയുടെ ആരോഗ്യത്തിനും അഴകിനും ഇതാ ഏഴ് ടിപ്സ്

google news
hair health

ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്  മുടികൊഴിച്ചിലും താരനും .
മാറുന്ന കാലാവസ്ഥ പലപ്പോഴും നമ്മുടെ മുടിയുടെ ആരോ​ഗ്യത്തെ ബാധിക്കാം. ഔട്ട്‌ഡോർ മലിനീകരണവും ചൂടായ സ്‌റ്റൈലിംഗ് ഉപകരണങ്ങളുടെ ഉപയോഗവും തലയോട്ടിയിലെ ഈർപ്പം ഇല്ലാതാക്കുന്നു. ഇത് നമ്മുടെ മുടിക്ക് കേടുപാടുകൾ വരുത്തുകയും പൊട്ടിപ്പോകുകയും ചെയ്യുന്നു. മുടിയെ കരുത്തുള്ളതാക്കാൻ സഹായിക്കുന്ന ചില ചേരുവകൾ വീട്ടിൽ തന്നെയുണ്ട്...

വാഴപ്പഴം

വാഴപ്പഴത്തിലെ സിലിക്ക ശരീരത്തെ കൊളാജൻ നിർമ്മിക്കാനും മുടി കട്ടിയുള്ളതും ശക്തവുമാക്കാനും സഹായിക്കുന്നു. ആന്റിമൈക്രോബയൽ ഗുണങ്ങൾ കൂടാതെ വരണ്ടതും അടരുകളുള്ളതുമായ ചർമ്മത്തെ സുഖപ്പെടുത്തുന്നതിന് വാഴപ്പഴം മികച്ചതാണ്. സ്ഥിരമായി താരൻ ഉള്ളവർക്ക് വാഴപ്പഴം കൊണ്ടുള്ള ഹെയർ പേക്ക് ഉപയോ​ഗിക്കാവുന്നതാണ്.

മയോണൈസ്

മുടിയെ ശക്തിപ്പെടുത്തുകയും തിളക്കമുള്ളതുമാക്കാൻ മയോണെെസ് (mayonnaise) മികച്ചൊരു ചേരുവകയാണ്. മയോന്നൈസിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. അതിനാൽ അത് മുടിയുടെ കൂടുതൽ കട്ടിയുള്ളതാക്കുന്നു. പ്രിസർവേറ്റീവ് നിറച്ച പാക്കേജുകൾക്ക് പകരം ഓർഗാനിക് മയോന്നൈസ് പരീക്ഷിക്കുക.

മുട്ട

മുട്ടയുടെ മഞ്ഞക്കരു (egg yolk) പുരട്ടുന്നത് മുടിയുടെ വേരുകളെ പോഷിപ്പിക്കാൻ സഹായിക്കും. തൽഫലമായി, പുതിയ മുടി പൊട്ടാനുള്ള സാധ്യത കുറയുകയും ശക്തവും പൂർണ്ണമായി വളരുകയും ചെയ്യും. ആരോഗ്യമുള്ള മുടി വളർച്ചയ്ക്ക് പ്രോട്ടീൻ എപ്പോഴും നല്ലതാണ്. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ മുട്ടയുടെ വെള്ളയും വെളിച്ചെണ്ണയും ചേർത്ത് തലയിലിടുന്നത് മുടിയെ കരുത്തുള്ളതാക്കുന്നു.

ഒലീവ് ഓയിൽ

ഒലിവ് ഓയിൽ (olive oil) നീളമുള്ളതും കട്ടിയുള്ള മുടി ലഭിക്കാനും സഹായകമാണ്. തലയോട്ടിയിലും മുടിയിലും ഇളം ചൂടുള്ള ഒലിവ് ഓയിൽ പുരട്ടി മസാജ് ചെയ്യുക. മസാജ് ചെയ്ത് ചൂടുള്ള ടവൽ കൊണ്ട് മൂടുക. വീര്യം കുറഞ്ഞ സൾഫേറ്റ് രഹിത ഷാംപൂ ഉപയോഗിച്ച് മുടി കഴുകിയ ശേഷം കണ്ടീഷണർ ഉപയോഗിച്ച് വൃത്തിയാക്കുക. മുടി വളരാൻ മാത്രമല്ല താരനകറ്റാനും ഈ ഒലീവ് ഓയിൽ ഫലപ്രദമാണ്.

പാൽ

പാലിലെ (milk) പ്രോട്ടീൻ മുടിയെ ശക്തിപ്പെടുത്താൻ സഹായിക്കുന്നു. കാൽസ്യം മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു. കൂടാതെ, വിറ്റാമിൻ എ, പൊട്ടാസ്യം, ബി 6, ബയോട്ടിൻ എന്നിവയുൾപ്പെടെ പാലിലെ നിരവധി പോഷകങ്ങൾ മുടിക്ക് നല്ലതാണ്. 

തേയില വെള്ളം

തേയില വെള്ളത്തിലെ (tea water) വിറ്റാമിനുകളും ധാതുക്കളും മുടിയെ ആരോ​ഗ്യമുള്ളതാക്കാൻ സഹായിക്കുന്നു. ഇതിലെ, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ചൊറിച്ചിലും താരനും അകറ്റുന്നതിന് സഹായകമാണ്. ചായയിലെ ചേരുവകൾക്ക് ചർമ്മത്തിലെ മൃതകോശങ്ങൾ നീക്കം ചെയ്യാൻ കഴിയും.

ഉലുവ

താരൻ, മുടികൊഴിച്ചിൽ എന്നിവ തടയുന്നതിനു പുറമേ, വിറ്റാമിൻ സി, ഇരുമ്പ്, പ്രോട്ടീൻ, പൊട്ടാസ്യം എന്നിവ നൽകിക്കൊണ്ട് ഉലുവ (Fenugreek) മുടിയെ സിൽക്കിയും തിളക്കവുമുള്ളതാക്കുന്നു. രാത്രി മുഴുവൻ ഉലുവ വെള്ളത്തിൽ കുടിർക്കാൻ വയ്ക്കുക. ശേഷം രാവിലെ ഈ ഉലുവ പേസ്റ്റാക്കി തലയിൽ തേച്ചുപിടിപ്പിക്കുക.15 മിനുട്ട് ശേഷം ഷാംപൂ ഉപയോ​ഗിച്ച് കഴുകി കളയുക.

Tags