നര മാറ്റാൻ ഒരു സൂത്രം ഇതാ

gray

 മാനസിക സമ്മർദവും ഉറക്കമില്ലാമയും മുടി നരയ്ക്കുന്നതിന് ഒരു പ്രധാന കാരണമാകുന്നു. ഇതും നിയന്ത്രിക്കപ്പെടേണ്ടതാണ്.

നര അകറ്റാൻ  വീട്ടിൽ തന്നെ ചില പൊടികൈകൾ പരീക്ഷിക്കാവുന്നതാണ്. വിറ്റാമിൻ സിയാൽ സമ്പന്നമായ നെല്ലിക്ക മുടിയുടെ എല്ലാത്തരം പ്രശ്നങ്ങൾക്കും പരിഹാരമാണ്. ഇതിൽ അൽപം ഉലുവയും ചേർത്ത് ഉപയോഗിക്കുന്നത് അകാല നരയെ തടയുക മാത്രമല്ല മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. 

nellikka
മൂന്ന് ടീസ്‌പൂൺ വെളിച്ചെണ്ണയിൽ ആറേഴ് നെല്ലിക്ക കഷണങ്ങൾ ചേർത്ത് കുറച്ച് നേരം ചൂടാക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ ഉലുവ പൊടി ചേർക്കുക. തണുത്തതിന് ശേഷം രാത്രി തലയോട്ടിയിൽ പുരട്ടണം. രാവിലെ വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുക്കിക്കളയണം.
 

Tags