മസില്‍ കൂട്ടാൻ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങൾ

muscle gain

മസിലുകൾ വർധിപ്പിക്കാൻ പല വഴിയും പരീക്ഷിക്കുന്നവരാണ് നമ്മൾ.ഭക്ഷണകാര്യത്തിലും മറ്റും കടുത്ത ശ്രദ്ധ ചെലുത്തിയും ജിമ്മിൽ പോയി വർക്ക് ഔട്ട്  നടത്തിയുമെല്ലാം മസിൽ വർധിപ്പിക്കാൻ പലരും ശ്രമിക്കാറുണ്ട് .വ്യായാമത്തിലൂടെയും കൃത്യമായ ഭക്ഷണക്രമത്തിലൂടെയും മാത്രമേ മസില്‍ കൂട്ടാന്‍ സാധിക്കുകയുള്ളൂ. മസില്‍ കൂട്ടുന്നതില്‍ ഭക്ഷണത്തിലുള്ള പങ്ക് വളരെ വലുതാണ്.അത്തരത്തില്‍ മസിലിനായി പതിവായി കഴിക്കേണ്ട ഭക്ഷണങ്ങൾ ഇതാ ...


  പ്രോട്ടീനുകളുടെ മികച്ച സ്രോതസായ മുട്ടയാണ് ഇതില്‍ പ്രധാനപ്പെട്ടത്. പ്രോട്ടീന്‍ മസില്‍ ഉണ്ടാകാന്‍ വളരെ ആവശ്യമുള്ള ഘടകമാണ്. അതിനാല്‍ മസില്‍ വര്‍ധിക്കാനും ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനുമെല്ലാം ദിവസവും മുട്ട കഴിക്കുന്നത് ഗുണം ചെയ്യും.

egg

പോഷകങ്ങളാല്‍ സമ്പന്നമാണ് നേന്ത്രപ്പഴം. ശരീരത്തിന് വേണ്ട ഊര്‍ജം പകരാനും മസില്‍ കൂടാനും ഇത് വളരെ നല്ലതാണ്. ചിക്കന്‍ കഴിക്കുന്നത് അതുപോലെ വലിയ ഗുണം ചെയ്യും.പ്രധാനമായും ചിക്കന്‍ ബ്രെസ്റ്റ് കഴിക്കുന്നത് മസില്‍ കൂട്ടാന്‍ സഹായിക്കും. ഇതില്‍ കൂടിയ അളവില്‍ പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്.

മത്സ്യം കഴിക്കുന്നതും മസില്‍ കൂടാന്‍ നല്ലതാണ്. പ്രത്യേകിച്ചും ഒമേഗ 3 ഫാറ്റി ആസിഡും പ്രോട്ടീനുമൊക്കെ അടങ്ങിയ ചൂര, സാല്‍മണ്‍ പോലെയുള്ള ഫാറ്റി ഫിഷുകള്‍ കഴിക്കുന്നത്. ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ മറക്കണ്ട. വിറ്റാമിനുകളും അയേണും അടങ്ങിയ സോയാബീന്‍ കഴിക്കുന്നതും പേശികളെ ശക്തിപ്പെടുത്താന്‍ സഹായിക്കും.

പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ നിലക്കടല, ബദാം തുടങ്ങിയ നട്‌സുകള്‍ കഴിക്കുന്നതും വളരെ നല്ലതാണ്. കൂടെ പ്രോട്ടീനും ഫൈബറും കാര്‍ബോഹൈട്രേറ്റും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയ ഓട്‌സും പതിവായി കഴിക്കുന്നതും മസില്‍ കൂട്ടാന്‍ സഹായിക്കും.

nuts
പാലുത്പ്പന്നങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും മസില്‍ കൂടുന്നതിന് ഗുണം ചെയ്യും. ഇവയില്‍ നല്ലൊരളവില്‍ പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഗ്രീക്ക് യോഗര്‍ട്ട്, പനീര്‍ എന്നിവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം.

 

Tags