തിളക്കമാർന്ന ചർമ്മം ലഭിക്കാൻ വീട്ടിൽ ചെയ്യാം ഫേഷ്യൽ

face

സുന്ദരമായ മുഖം ആഗ്രഹിക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല . നമമുടെ ചർമ്മത്തെ തിളക്കത്തോടെ മിലാനിർത്താൻ ഒരു ഫേഷ്യൽ ഇതാ . 

മുഖം ക്ലെൻസിംഗ് ചെയ്യുന്നതിനായി ഒരു തണ്ണിമത്തന്റെ കഷ്ണം എടുത്ത് മുഖത്ത് നന്നായി തേയ്ക്കുക. ശേഷം സ്ക്രബ്ബ്‌ ചെയ്യുന്നതിനായി തണ്ണിമത്തൻ കഷ്‌ണം പഞ്ചസാരയിൽ മുക്കി മുഖത്ത് നന്നായി ഉരക്കുക. ഒരു മിനിറ്റ് ഇങ്ങനെ ചെയ്ത ശേഷം മുഖം തണുത്ത വെള്ളത്തിലോ ഒരു പഞ്ഞിയിൽ തണുത്ത വെള്ളം മുക്കിയോ തുടച്ചു നീക്കാം. 

face care

ഇനി മുഖത്ത് തണ്ണിമത്തൻ പാക്ക് ഇടാം. ഇതിനായി തണ്ണിമത്തൻ നന്നായി അരച്ചെടുത്ത് അതിന്റെ ജ്യൂസ് അരിച്ചെടുക്കുക. ഇതിലേക്ക് ആവശ്യത്തിന് കടലമാവ്, തേൻ എന്നിവ ചേർത്ത് മിക്സ് ചെയ്ത് പേസ്റ്റ് ആക്കുക. ഇത് മുഖത്ത് ഇട്ട് ഉണങ്ങി വരുമ്പോൾ കഴുകുക. സ്കിൻ ഗ്ലോ ആകാൻ ഈ ഫേഷ്യൽ സഹായിക്കും.രണ്ടാഴ്ചയിലൊരിക്കൽ ഇങ്ങനെ ചെയ്യുന്നത് നല്ലതാണ്.
 

Tags