മുഖത്തെ പ്രശ്നങ്ങൾക്ക് കടലപ്പൊടികൊണ്ടൊരു പരിഹാരം

face

മുഖത്തെ പാടുകൾ ഇല്ലാതാക്കാനും തിളക്കവും കിട്ടാനുമെല്ലാം സഹായകമായ ഒന്നാണ്  കടലമാവ്.ചർമ്മത്തിലെ കരിവാളിപ്പ് മാറ്റി നല്ല നിറം നൽകാൻ കടലമാവ് ഏറെ സഹായിക്കും. എണ്ണമയമുള്ളവർക്ക് ഉപയോഗിക്കാൻ കഴിയുന്നതാണ് കടലമാവ്. ചർമ്മത്തിലെ സുഷിരങ്ങൾ തുറന്ന് വ്യത്തിയാക്കാൻ ഇത് സഹായിക്കും. ചർമ്മത്തിലെ അഴുക്കും ബാക്ടീരിയയുമൊക്കെ പുറന്തള്ളാൻ ഇത് നല്ലതാണ്.

ചർമ്മത്തിലെ നിർജ്ജീവ കോശങ്ങൾ നീക്കം ചെയ്യാൻ കടലമാവ് ഉപയോഗിക്കാം. ഇതിലെ നേർത്ത തരികൾ ചർമ്മത്തിൽ മികച്ച ഒരു സ്‌ക്രബ് ആയി ഉപയോ​ഗിക്കാം. കടലപ്പൊടിയിലെ ആന്റി ഓക്സിഡന്റുകൾ ചർമ്മത്തിന്റെ പ്രായമാക്കൽ ലക്ഷണങ്ങൾ ഒരു പരിധി വരെ തടയാൻ സഹായിക്കും

face pack

ഒരു സ്പൂൺ കടലാവ്, ഒരു സ്പൂൺ കാപ്പിപൊടിയും എടുക്കുക. ഇതിലേക്ക് അൽപ്പം തേനും പാലും ചേർത്ത് യോജിപ്പിക്കുക. ഈ മാസ്ക് മുഖത്തിട്ട് 20 മിനിറ്റിന് ശേഷം ഉണങ്ങി കഴിയുമ്പോൾ കഴുകി വ്യത്തിയാക്കാവുന്നതാണ്. ചർമ്മത്തിൻ്റെ പല പ്രശ്നങ്ങളും ഇല്ലാതാക്കാൻ ഈ പായ്ക്ക് ഏറെ നല്ലതാണ്. ആഴ്ചയിൽ ഒരു തവണയോ അല്ലെങ്കിൽ രണ്ടാഴ്ച കൂടുമ്പോൾ ഈ പായ്ക്ക് മുഖത്തിടാവുന്നതാണ്.

കടലപ്പൊടിയും മഞ്ഞൾപ്പൊടിയും തുല്യ അളവിലെടുത്ത് അതിലേക്ക് അൽപം പാൽ ചേർത്ത് യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്ത് പുരട്ടി മസാജ് ചെയ്യുക. 15 മിനുട്ട് കഴി‍ഞ്ഞ് തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.

Tags