സുന്ദര മുഖത്തിന് ഓറഞ്ച് ഫേസ് പാക്ക്

face care

വിറ്റാമിൻ സിയാൽ സമ്പുഷ്ടമായ ഓറഞ്ച് ഹൈപ്പർപിഗ്മെൻ്റേഷൻ, ചുളിവുകൾ തുടങ്ങിയ വാർദ്ധക്യത്തിൻ്റെ ലക്ഷണങ്ങളെ നിയന്ത്രിക്കാനും കൊളാജൻ ഉൽപ്പാദനം വർദ്ധിപ്പിച്ച് ചർമ്മം ലോലമാകാനും സഹായിക്കുന്നു. ചർമ്മം സുന്ദരമാകാൻ  ഓറഞ്ച് കൊണ്ടുള്ള ഫേസ് പാക്കുകൾ ഇതാ .

orange oil
മൂന്ന് സ്പൂൺ ഓറഞ്ച് നീര്, 1 ടീസ്പൂൺ റോസ് വാട്ടർ, 1 ടീസ്പൂൺ ഓട്സ് പൊടിച്ചത് എന്നിവ യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. നന്നായി ഉണങ്ങിയ ശേഷം കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.

മൂന്ന് സ്പൂൺ  ഓറഞ്ച് ജ്യൂസും അൽപം കടലമാവ് പൊടിച്ചതും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം 15 മിനുട്ട് നേരം സെറ്റാകാൻ വയ്ക്കുക. ശേഷം മുഖത്തും കഴുത്തിലുമായി പുരട്ടുക. ഈ പാക്ക് മുഖത്തെ ചുളിവുകൾ അകറ്റുന്നതിന് സഹായിക്കുന്നു.

രണ്ട് സ്പൂൺ ഓറഞ്ച് നീരും അൽപം അരിപൊടിയും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. മുഖത്തെ ചുളിവുകൾ മാറാൻ മികച്ച പാക്കാണിത്. 

Tags