മഞ്ഞുകാലത്ത് ചര്‍മ്മത്തിന്റെ ഗ്ലോ നഷ്ടപ്പെടാതിരിക്കാന്‍ ഈ പഴങ്ങൾ കഴിക്കൂ

google news
skin

കാലാവസ്ഥാകൊണ്ട് നാം ഏറ്റവും ഇഷ്ടപ്പെടുന്ന കാലമാണ് മഞ്ഞുകാലമെങ്കിലും ചര്മത്തിന്റെ  കാര്യത്തിൽ ഏറെ ആകുലപ്പെടുന്ന കാലം കൂടെയാണ് മഞ്ഞുകാലം .പലവിധത്തിലുള്ള ചർമ പ്രശ്ങ്ങൾ ഈ സമയത്ത് ഉണ്ടാകുന്നുണ്ട് . ചര്‍മ്മം വരണ്ട് പോവുക മാത്രമല്ല, തന്മൂലം ചര്‍മ്മത്തിന്റെ നിറം കുറയുന്നതിനും ചര്‍മ്മത്തില്‍ കുരുക്കള്‍ പ്രത്യക്ഷപ്പെടാനും സാധ്യത വളരെ കൂടുതലാണ്.

ഇത്തരത്തില്‍ ചര്‍മ്മത്തിന്റെ ആരോഗ്യം പരിപാലിക്കാന്‍ കഴിക്കേണ്ട ചില പഴങ്ങൾ എന്തൊക്കെയാണെന്നു നോക്കാം  

​അവക്കാഡോ​

 ഈ മഞ്ഞുകാലത്ത് നിങ്ങള്‍ അവക്കാഡോ കഴിക്കുന്നത് പതിവാക്കിയാല്‍ നിരവധി ഗുണങ്ങളാണ് ചര്‍മ്മത്തിന് ലഭിക്കുന്നത്. ഇതില്‍ വിറ്റമിന്‍ ഇ അടങ്ങിയിരിക്കുന്നതിനാല്‍ ഇത് ചര്‍മ്മത്തെ മോയ്‌സ്ച്വര്‍ ചെയ്ത് നിലനിര്‍ത്താന്‍ സഹായിക്കുന്നു. ചര്‍മ്മത്തിന് നല്ല തിളക്കം നല്‍കാനും ചര്‍മ്മത്തിന് യുവത്വം നല്‍കാനും ഇത് സഹായിക്കുന്നുണ്ട്.

fruits

ഒട്ടനവധി പോഷക ഗുണങ്ങളുടെ കലവറയാണ് അവക്കാഡോ. അവക്കാഡോ കഴിക്കുന്നത് നമ്മളുടെ ചര്‍മ്മത്തിനും ആരോഗ്യത്തിനും അതുപോലെ തന്നെ മുടിയുടെ ആരോഗ്യത്തിന് പോലും നല്ലതാണ്

​സിട്രസ്സ് പഴങ്ങള്‍

മഞ്ഞുകാലത്ത് നമ്മളുടെ ചര്‍മ്മത്തിന് വിറ്റമിന്‍ സി ഗുണങ്ങള്‍ ലഭിക്കേണ്ടത് അനിവാര്യമാണ്. എന്നാല്‍ മാത്രമാണ് ഫ്രീ റാഡിക്കല്‍സില്‍ നിന്നും നമ്മളുടെ ചര്‍മ്മത്തെ സംരക്ഷിക്കുകയും മഞ്ഞുകാലത്ത് ഉണ്ടാകുന്ന സൗന്ദര്യ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ ഇത് സഹായിക്കുകയും ചെയ്യുന്നുണ്ട്.

കൂടാതെ, ചര്‍മ്മത്തിന്റെ യുവത്വം നഷ്ടപ്പെടാതെ കാത്ത് പരിപാലിക്കാനും ഇത് സഹായിക്കുന്നു.അതിനാല്‍ സിട്രസ് പഴങ്ങള്‍ മഞ്ഞുകാലത്ത് കഴിക്കുന്നത് വളരെ നല്ലതാണ്

strawberry

സ്ട്രോബെറി

ഈ മധുരവും സിട്രസ് പഴത്തിൽ പ്രകൃതിദത്തമായ AHA-കളും ഏറ്റവും ഫലപ്രദമായ മുഖക്കുരു-പോരാളിയായ സാലിസിലിക് ആസിഡും അടങ്ങിയിരിക്കുന്നു. ഈ രണ്ട് സംയുക്തങ്ങളും ചേർന്ന് എണ്ണമയമുള്ളതും മുഖക്കുരു സാധ്യതയുള്ളതുമായ ചർമ്മത്തിനെതിരെ തികഞ്ഞ കവചം ഉണ്ടാക്കുന്നു.

mathala naranga juice

മാതളനാരങ്ങ

ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ പോലുള്ള ചർമ്മത്തെ സ്നേഹിക്കുന്ന സംയുക്തങ്ങളുടെ ഒരു വലിയ റിസർവോയറാണ് മാതളനാരങ്ങകൾ, ഇവയെല്ലാം നിങ്ങളുടെ ചർമ്മത്തെ അൾട്രാവയലറ്റ് വികിരണങ്ങളിൽ നിന്നും മലിനീകരണത്തിൽ നിന്നും സംരക്ഷിക്കുകയും ആരോഗ്യകരവും തിളക്കവും നിലനിർത്തുകയും

Tags