കണ്ണിന് ചുറ്റുമുള്ള കറുപ്പ് ആണോ പ്രശ്നം ? പരിഹാരം നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിലുണ്ട്

dark circles

ഉറക്കക്കുറവ്, ഉത്കണ്ഠ, കംപ്യൂട്ടര്‍- ടിവി - മൊബൈല്‍ ഫോണ്‍ എന്നിവയുടെ അമിത ഉപയോഗം, ജോലി ഭാരം, നിര്‍ജ്ജലീകരണം, വിളര്‍ച്ച തുടങ്ങിയ പല കാരണങ്ങള്‍ കണ്ണിനു ചുറ്റുമുള്ള കറുപ്പ് ഉണ്ടാകാറുണ്ട് . കണ്ണിന്റെ ആരോഗ്യത്തിന്റെ കാര്യത്തിലും സൗന്ദര്യസംരംക്ഷണത്തിന്റെ കാര്യത്തിലും ഇത് വലിയ ബുദ്ധിമുട്ടിനു കാരണമാകുന്നു .


വിറ്റാമിന്‍ സി, എ, ബി, ഇ എന്നിവയും ആന്റിഓക്സിഡന്റുകളും അവശ്യ ധാതുക്കളും അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് കണ്ണുകള്‍ക്ക് ചുറ്റുമുള്ള ലോലമായ ചര്‍മ്മത്തെ സംരക്ഷിക്കുന്നതിന് ഗുണം ചെയ്യും.കണ്ണിനു ചുറ്റുമുള്ള കറുപ്പ് ഇല്ലാതാക്കാൻ സഹായിക്കുന്ന ചില ഭാഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം .pappaya


വിറ്റാമിന്‍ എ വലിയ അളവില്‍ അടങ്ങിയിരിക്കുന്ന പപ്പായ പ്രായമാകുന്നതിന്റെ ലക്ഷണങ്ങളെ തടയാനും ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. കണ്ണിന് ചുറ്റുമുള്ള കറുപ്പിനെ അകറ്റാനും ഇവ ഗുണം ചെയ്യും

കണ്ണിന്റെ ആരോഗ്യത്തെ സഹായിക്കുന്ന ബീറ്റാ കരോട്ടിന്‍ ഉള്‍പ്പെടെയുള്ള ആന്റി ഓക്സിഡന്റുകളാല്‍ സമ്പന്നമാണ് തണ്ണിമത്തന്‍. ഇതില്‍ വലിയ അളവില്‍ വെള്ളം അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും

thannimathan

വെള്ളരിക്ക കണ്ണിന്റെ ആരോഗ്യം സംരംക്ഷിക്കുന്നതില്‍ മികച്ചൊരു പച്ചക്കറിയാണ്. ഇതില്‍ ഉയര്‍ന്ന ജലാംശം അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കുകയും കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറുന്നതിന് സഹായിക്കുകയും ചെയ്യും.

ചീര കഴിക്കുന്നതും പതിവാക്കണം. ഇവ രക്തചംക്രമണം വര്‍ധിപ്പിച്ച് ചര്‍മ്മത്തിന്റെ ഘടന മെച്ചപ്പെടുത്തുന്ന ഇലക്കറിയാണ്. വിറ്റാമിന്‍ കെ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ഇവ ചര്‍മ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കും.

ബീറ്റ്റൂട്ട് കണ്ണിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന ബീറ്റാലൈന്‍ എന്ന ആന്റി ഓക്‌സിഡന്റ് കണ്ണിന് ചുറ്റുമുള്ള ഇരുണ്ട വൃത്തങ്ങള്‍ കുറയ്ക്കും. ഇതുകൂടാതെ, ബീറ്റ്‌റൂട്ടില്‍ വിറ്റാമിന്‍ സി, മഗ്‌നീഷ്യം, പൊട്ടാസ്യം തുടങ്ങിയവയും അടങ്ങിയിട്ടുണ്ട്

Tags