കറ്റാര്‍വാഴ ഇങ്ങനെ ഉപയോഗിച്ച്‌ നോക്കൂ ചര്‍മത്തിന് തിളക്കം കൂടും

kattarvazha

സൗന്ദര്യ സംരക്ഷണത്തിനും രോഗപ്രതിരോധത്തിനും ഒരു പോലെ സഹായിക്കുന്ന കറ്റാർവാഴക്ക് ലോകമെമ്പാടും ആവശ്യക്കാരേറെയുണ്ട്. എണ്ണമയവും മുഖക്കുരുവും കറുത്ത പാടുകളുമില്ലാത്ത ചർമ്മം ആഗ്രഹിക്കാത്തവർ കുറവായിരിക്കും. ചർമ്മസംരക്ഷണത്തിന് ഏറ്റവും മികച്ചൊരു പ്രതിവിധി കൂടിയാണ് കറ്റാർവാഴ

ഇന്നത്തെ കാലത്ത് സൗന്ദര്യസംരക്ഷണത്തിനായി മാര്‍ക്കറ്റില്‍ ഇറങ്ങുന്ന പല ക്രീമുകളും കറ്റാര്‍വാഴ ചേര്‍ത്തിട്ടുണ്ടെന്ന് അവകാശപ്പെട്ട് വരുന്നതുമാണ്. വൈറ്റമിന്‍ ഇ സമ്പുഷ്ടമാണ് ഇത്. ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ ധാരാളം അടങ്ങിയ ഒന്ന്. ഇതിനാല്‍ തന്നെയും ചര്‍മത്തിന് തിളക്കവും മിനുസവും മാത്രമല്ല, ചര്‍മത്തിലെ ചുളിവുകള്‍ നീക്കാനും ഇതേറെ ഗുണകരമാണ്

aloe vera
കറ്റാർവാഴ ജെൽ ഈർപ്പം നിലനിർത്താനും സഹായിക്കുന്നു. ആന്റിഓക്‌സിഡന്റുകളാലും ധാതുക്കളാലും സമ്പന്നമായ കറ്റാർവാഴ വരണ്ട ചർമ്മം അകറ്റുന്നതിന് സഹായകമാണ്. കറ്റാർവാഴയിൽ ധാരാളമായി ജലാംശം അടങ്ങിയിരിക്കുന്നു. അത് ചർമ്മത്തിന്റെ സ്വാഭാവിക ഈർപ്പം നിലനിർത്തുകയും ചർമ്മം വരണ്ട് പോകാതിരിക്കാൻ സഹായിക്കുകയും ചെയ്യും.

kattarvazha
കറ്റാർവാഴ ജെല്ലിൽ അൽപം വാഴപ്പഴം പേസ്റ്റും ഒരു ടീസ്പൂൺ തേനും മുഖത്തും കഴുത്തിലമായി പുരട്ടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ കഴുകി കളയുക. വാഴപ്പഴം ചർമത്തിലെ ഈർപ്പം നിലനിർത്താൻ സഹായിക്കുന്നു.

ഒരു സ്പൂൺ കറ്റാർവാഴ നീരിൽ അര സ്പൂൺ കസ്തൂരി മഞ്ഞൾ ചേർത്ത് നന്നായി യോജിപ്പിക്കുക. ഈ പേസ്റ്റ് മുഖത്ത് പുരട്ടി 20 മിനിട്ടുകൾക്ക് ശേഷം കഴുകി കളയുക. ആഴ്ചയിൽ രണ്ട് തവണ ഇങ്ങനെ ചെയ്‌താൽ മുഖത്തെ കരുവാളിപ്പ് അകറ്റുന്നകതിന് സഹായിക്കുന്നു.

Tags