സ്റ്റൈലിഷ് ലുക്കിൽ അച്ചു ഉമ്മന്‍; പാരിസിൽ നിന്നുള്ള ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

achu oommen

സോഷ്യൽ മീഡിയയിൽ ഇപ്പോൾ താരമാരെന്ന് ചോദിച്ചാൽ ഒരു ഉത്തരമേ ഉണ്ടാകൂ.. അത് നമ്മുടെ അന്തരിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്റെ പേരായിരിക്കും. ഫാഷൻ മേഖലയിൽ സജീവമായ അച്ചു ഉമ്മാന്റെ സ്റ്റൈലിഷ് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറൽ.

പാരീസില്‍ നിന്നുള്ള തന്റെ സ്റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോയും വീഡിയോയുമാണ് അച്ചു ഉമ്മൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. പ്രശസ്ത ഡിസൈനറായ സബ്യസാചി ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളാണ് അച്ചു അണിഞ്ഞിരിക്കുന്നത്. കറുത്ത് ജംപ് സ്യൂട്ടും അതിനൊപ്പം ഹൈലൈറ്റായി റെഡ് കോള്‍ഡ് നിറങ്ങളിലുള്ള സ്റ്റോളുമാണ് അച്ചുവിന്റെ വേഷം. മുടി പുട്ട് അപ്പ് ചെയ്തിരിക്കുന്നു. ഹൈ ഹീല്‍സില്‍ പാരീസിലെ തെരുവിലൂടെ ഒരു മോഡലിനെപ്പോലെ നടന്നുനീങ്ങുന്ന അച്ചുവിന്റെ ദൃശ്യങ്ങളാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്.

 ‘‘എലഗന്റ്സ് പാരിസിന്റെ ഹൃദയഭാഗത്തെ പൈതൃകത്തെ കണ്ടുമുട്ടി. സബ്യസാചി ടച്ചോടെ ചരിത്ര പ്രസിദ്ധമായ ആർക്ക് ഡി ട്രയോംഫിനു മുന്നിൽ .’’–എന്ന കുറിപ്പോടെയാണ് അച്ചു വിഡിയോ പങ്കുവച്ചത്. 

നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. ഇപ്പോള്‍ കോളേജ് കുമാരിയെ പോലെ ഉണ്ട്, വയസ് പുറകിലേയ്ക്ക് പോയിട്ടുണ്ട്, പാവങ്ങളുടെ പ്രിയങ്ക ഗാന്ധി, സൂപ്പര്‍ ഡാ'; തുടങ്ങിയ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.


 

Tags