ഒറ്റയടിക്ക് കൈയ്യില്‍വന്നത് 8,000 കോടി രൂപ, എന്തു ചെയ്യണമെന്ന് അറിയാതെ ഒരു ഇന്ത്യക്കാരന്‍, 500 കോടി രൂപയുടെ ജോലി ഓഫറും നിരസിച്ചു

vinay hiremath
vinay hiremath

പണത്തിനായി ഇനി ജോലി ചെയ്യേണ്ട ആവശ്യമില്ലെന്ന് മനസ്സിലാക്കിയ ശേഷം താന്‍ മറ്റു പല കാര്യങ്ങളിലേക്കുമാണ് ശ്രദ്ധതിരിച്ചത്. അതിനിടെ 60 മില്യണ്‍ ഡോളറിന്റെ ജോലി ഓഫറും നിരസിച്ചു.

ന്യൂഡല്‍ഹി: കൈയ്യില്‍ വന്ന സഹസ്രകോടികള്‍ എന്തു ചെയ്യണമെന്ന് അറിയാതെ കുഴങ്ങുകയാണ് വിനയ് ഹിരേമത് എന്ന ഇന്ത്യക്കാരന്‍. തന്റെ സ്റ്റാര്‍ട്ട് അപ് ആയ ലൂം വിറ്റഴിച്ചതിലൂടെ 975 മില്യണ്‍ ഡോളറാണ് വിനയിയുടെ കൈയ്യിലെത്തിയത്.. അറ്റ്‌ലാസിയന് സ്റ്റാര്‍ട്ട് അപ് വിറ്റതോടെ ഇനി ജോലി ചെയ്യാതെ ജീവിക്കാമെന്ന് സോഷ്യല്‍ മീഡിയയിലെ തന്റെ പോസ്റ്റില്‍ വിനയ് പയുന്നു.

ഞാനിപ്പോള്‍ പണക്കാരനാണ്, ഈ പണം എങ്ങിനെ ചെലവഴിക്കണമെന്ന് യാതൊരു ഐഡിയയുമില്ലെന്ന് വിനയ് പറഞ്ഞു. പണത്തിനായി ഇനി ജോലി ചെയ്യേണ്ട ആവശ്യമില്ലെന്ന് മനസ്സിലാക്കിയ ശേഷം താന്‍ മറ്റു പല കാര്യങ്ങളിലേക്കുമാണ് ശ്രദ്ധതിരിച്ചത്. അതിനിടെ 60 മില്യണ്‍ ഡോളറിന്റെ ജോലി ഓഫറും നിരസിച്ചു.

കമ്പനി വിറ്റതിന് ശേഷം, ഇനിയൊരിക്കലും ജോലി ചെയ്യേണ്ടതില്ല എന്ന അവസ്ഥയിലാണ് ഞാന്‍. എല്ലാം ഒരു സൈഡ് ക്വസ്റ്റ് പോലെ തോന്നുന്നു, പക്ഷേ പ്രചോദനാത്മകമായ രീതിയില്‍ അല്ല. എനിക്ക് അനന്തമായ സ്വാതന്ത്ര്യമുണ്ട്, എന്നിട്ടും എന്ത് ചെയ്യണമെന്ന് എനിക്കറിയില്ല. പൊങ്ങച്ചം പറയാനോ സഹതാപം നേടാനോ അല്ല ഈ പോസ്റ്റിന്റെ ഉദ്ദേശമെന്നും അദ്ദേഹം എഴുതി.

വിറ്റഴിച്ച കമ്പനിയില്‍ വലിയ തുകയുടെ ഓഫര്‍ വന്നിട്ടും എന്തിന് നിരസിച്ചു എന്ന് വിനയ് പറയുന്നുണ്ട്. 60 മില്യണ്‍ ഡോളറിന്റെ ഓഫറായിരുന്നു. എന്നാല്‍ സ്വാതന്ത്ര്യമില്ലെങ്കില്‍ പണത്തിന്റെ പ്രയോജനം എന്താണെന്ന് അദ്ദേഹം ചോദിക്കുന്നു.

കൈയ്യില്‍ പണമെത്തിയതോടെ ലൂം സഹസ്ഥാപകന്‍ ഹിമാലയത്തിലേക്കുള്ള ഒരു ട്രെക്കിന് പോയി. എന്നാല്‍ പാതിവഴിയില്‍ തിരിച്ചുവരേണ്ടിവന്നു. ഗവണ്‍മെന്റ് എഫിഷ്യന്‍സി വകുപ്പില്‍ എലോണ്‍ മസ്‌കിനും വിവേക് രാമസ്വാമിക്കും വേണ്ടി ജോലി ചെയ്യാന്‍ സുഹൃത്തുക്കള്‍ അവനെ പ്രേരിപ്പിച്ചു. വിനയ് അതിന് തയ്യാറായെങ്കിലും നാലാഴ്ച കഴിഞ്ഞ് ജോലി ഉപേക്ഷിച്ചു.

ഹവായിയന്‍ കാട്ടില്‍ ഭൗതികശാസ്ത്രം പഠിക്കുകയാണ് ഇപ്പോള്‍ ഹിരേമത്. ഒരു കമ്പനി ആരംഭിക്കാന്‍ അദ്ദേഹത്തിന് പദ്ധതിയുണ്ട്. തന്റെ പുതിയ സംരംഭത്തിന് ലൂമിന്റെ വിജയം ആവര്‍ത്തിക്കേണ്ടതില്ലെന്ന വസ്തുതയില്‍ താന്‍ സമാധാനത്തിലാണെന്ന് അദ്ദേഹം പറഞ്ഞു.

 

Tags