വീണാ ജോർജിൻ്റെ പേഴ്സണൽ സ്റ്റാഫ് വാങ്ങിയ കൈക്കൂലി അഞ്ചു ലക്ഷം ; കൈക്കൂലി വാങ്ങാതെ ജോലി തരാൻ ഞങ്ങളാരാ മോദിയുടെ പിൻഗാമികളോ ?


കരുവന്നൂർ ബാങ്ക് തട്ടിപ്പിന് പിന്നാലെ ആരോഗ്യ മന്ത്രി വീണാ ജോർജിൻ്റെ പേഴ്സണൽ സ്റ്റാഫ് അംഗമായ അഖിൽ മാത്യുവും കൈക്കൂലി വാങ്ങിയെന്ന ആരോപണമാണ് ഇപ്പോൾ പുതുതായി ഉയർന്ന് വരുന്നത് .
മലപ്പുറം സ്വദേശി ഹരിദാസാണ് പരാതിക്കാരൻ . മകൻ്റെ ഭാര്യയുടെ മെഡിക്കൽ ഓഫീസർ നിയമനവുമായി ബന്ധപ്പെട്ടാണ് പരാതി ഉയർന്നിരിക്കുന്നത് . മകളെ തൽസ്ഥാനത്ത് നിയമിക്കാൻ ഇടനിലക്കാരനായ പത്തനംത്തിട്ട സ്വദേശി അഖിൽ സജീവ് തവണകളായി 5 ലക്ഷം രൂപ നൽകാൻ ആവശ്യപ്പെട്ടതായി പരാതിയിൽ സൂചിപ്പിക്കുന്നു .
tRootC1469263">അതേ സമയം പരാതി ഉണ്ടായ സാഹചര്യത്തിൽ അഖിൽ മാത്യുവിനോട് ആരോഗ്യ മന്ത്രി വീണാ ജോർജ് വിശദീകരണം ആവശ്യപ്പെട്ടു . പരാതിയിൽ കൂടുതൽ അന്വേഷണം നടത്താൻ ഡി.ജി.പിയോട് ആവശ്യപ്പെട്ടു . സംഭവത്തിൽ അഖിൽ മാത്യു തങ്ങളെ കബളിപ്പിക്കുകയായിരുന്നെന്ന് പരാതിക്കാരൻ ഹരിദാസ് വ്യക്തമാക്കി .

കേരള ഓൺലൈൻ ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക