കൈയ്യില്‍ മൊബൈല്‍ ഫോണുണ്ടോ? ഹോട്ടല്‍ മുറികളിലെ ഒളി ക്യാമറകള്‍ കണ്ടെത്താം, ചെയ്യേണ്ടതിങ്ങനെ


ആധുനിക സാങ്കേതികവിദ്യയുടെ ദുരുപയോഗം പലപ്പോഴും സ്ത്രീകള്‍ക്ക് ഭീഷണിയാണ്. എവിടെ എപ്പോള്‍ ഒളി ക്യാമറകളുണ്ടാകുമെന്ന് പറയാനാകില്ല. യാത്രകള്‍ക്കിടയിലും മറ്റും തങ്ങുന്ന ഹോട്ടല്‍ മുറികളിലേയും ടോയ്‌ലറ്റുകളിലേതുമെല്ലാം ഒളി ക്യാമറകള്‍ കണ്ടെത്തുക എളുപ്പമല്ല. എന്നാല്‍, കൈയ്യിലെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഈ ക്യാമറകളെ കണ്ടെത്താനാകും.
ഒളി ക്യാമറ വച്ചിരിക്കാന്‍ സാധ്യതയുള്ള സംശയാസ്പദമായ സ്ഥലങ്ങള്‍ സ്‌കാന്‍ ചെയ്യാന്‍ സ്മാര്‍ട്ട്‌ഫോണിന്റെ ഫ്‌ലാഷ്‌ലൈറ്റ് ഉപയോഗിക്കുക. ഒളി ക്യാമറകള്‍, എത്ര നന്നായി മറച്ചിട്ടുണ്ടെങ്കിലും, പ്രകാശത്തെ പ്രതിഫലിപ്പിക്കുന്ന ലെന്‍സുകള്‍ ഉണ്ട്.
മുറിയിലെ ലൈറ്റുകള്‍ ഓഫ് ചെയ്ത് പരിശോധിക്കുമ്പോള്‍ ഇവ കൂടുതല്‍ വ്യക്തമാകും. എയര്‍ വെന്റുകള്‍, സ്‌മോക്ക് ഡിറ്റക്ടറുകള്‍, അലാറം ക്ലോക്കുകള്‍ അല്ലെങ്കില്‍ മിററുകള്‍ എന്നിവ പോലെ ക്യാമറ മറയ്ക്കാന്‍ കഴിയുന്ന സ്ഥലങ്ങളില്‍ സ്മാര്‍ട്ട്‌ഫോണിന്റെ ഫ്‌ലാഷ്‌ലൈറ്റ് തെളിക്കുന്നതിലൂടെ പ്രതിഫലന തിളക്കം കണ്ടെത്താം. സംശയാസ്പദമായ എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍, അവിടെ കൂടുതല്‍ സൂക്ഷ്മമായി പരിശോധിക്കുക.
സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറ ഉപയോഗിച്ച് ഇന്‍ഫ്രാറെഡ് ലൈറ്റുകളും കണ്ടെത്താം. മിക്ക ഹിഡന്‍ ക്യാമറകളും ഇന്‍ഫ്രാറെഡ് പ്രകാശം പുറപ്പെടുവിക്കുന്നതാണ്. ഇത് നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാനാകില്ല. എന്നാല്‍, സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറകള്‍ക്ക് ഇത് കണ്ടെത്താനാകും. ഇതിനായി സ്മാര്‍ട്ട്ഫോണിന്റെ ക്യാമറ ആപ്പ് തുറക്കുക. ക്യാമറകള്‍ മറയ്ക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ ക്യാമറ പതുക്കെ പാന്‍ ചെയ്യുക. ക്യാമറ സ്‌ക്രീനില്‍ ചെറുതും സ്പന്ദിക്കുന്നതുമായ ഡോട്ടുകള്‍ അല്ലെങ്കില്‍ ഗ്ലോകള്‍ക്കായി നോക്കുക. അത്തരം സിഗ്‌നലുകള്‍ കണ്ടെത്തിയാല്‍ അവിടെ നന്നായി പരിശോധിക്കുക.

ആപ്പുകള്‍ ഉപയോഗിച്ചും ഒളി ക്യാമറകള്‍ കണ്ടെത്താവുന്നതാണ്. വിവിധ ആപ്പുകള്‍, മറഞ്ഞിരിക്കുന്ന ക്യാമറകള്‍ കണ്ടെത്താന്‍ ഉപയോക്താക്കളെ സഹായിക്കുന്നു. ഫോണിന്റെ ക്യാമറയും സെന്‍സറുകളും ഉപയോഗിച്ചാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഇന്‍ഫ്രാറെഡ് ലൈറ്റുകള്‍, കാന്തിക മണ്ഡലങ്ങള്‍, അസാധാരണമായ സിഗ്‌നലുകള്‍ എന്നിവ ഈ ആപ്പുകള്‍ കണ്ടെത്തും.
സംശയാസ്പദമായ ഉപകരണങ്ങള്‍ ഒളിച്ചുവെച്ചിട്ടുണ്ടെങ്കില്‍ വൈഫൈ നെറ്റ്വര്‍ക്ക് പരിശോധിക്കുന്നിലൂടേയും കണ്ടെത്താം. വയര്‍ലെസ് ഹിഡന്‍ ക്യാമറകള്‍ ഫൂട്ടേജ് കൈമാറാന്‍ വൈഫൈ നെറ്റ്വര്‍ക്കുകളിലേക്ക് കണക്റ്റുചെയ്യുന്നു. വൈഫൈ നെറ്റ്വര്‍ക്ക് സ്‌കാന്‍ ചെയ്യുന്നതിലൂടെ, ഈ ഉപകരണങ്ങള്‍ തിരിച്ചറിയാന്‍ കഴിഞ്ഞേക്കും.
ക്ലോക്കുകള്‍, സ്‌മോക്ക് ഡിറ്റക്ടറുകള്‍, യുഎസ്ബി ചാര്‍ജറുകള്‍, അലങ്കാര വസ്തുക്കള്‍ എന്നിവ പോലുള്ള സാധനങ്ങളില്‍ ഒളിക്യാമറകള്‍ പലപ്പോഴും മറഞ്ഞിരിക്കുന്നു. സ്വകാര്യത ചിത്രീകരിച്ച് ഇവ വെബ്‌സൈറ്റുകളില്‍ അപ്ലോഡ് ചെയ്യുന്നതോടെ വ്യക്തികള്‍ സമൂഹത്തില്‍ അപമാനിക്കപ്പെടും.