കലാശക്കൊട്ടിനിടയിലും ശൈലജ ടീച്ചര്‍ക്ക് തെറിവിളിയും അധിക്ഷേപവും, ഷാഫിയുടെ അണികള്‍ ഇതെന്തുഭാവിച്ചാണ്?


കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വാശിയേറിയ മത്സരം നടക്കുന്ന വടകരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ ശൈലജ ടീച്ചര്‍ക്ക് വീണ്ടും തെറിവിളിയും അധിക്ഷേവുമായി ഷാഫി പറമ്പിലിന്റെ അണികള്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഷാഫി എത്തിയതുമുതല്‍ ശൈലജ ടീച്ചര്‍ക്കെതിരെ കേട്ടാലറയ്ക്കുന്ന ഭാഷയില്‍ തെറിവിളിയും അധിക്ഷേപവുമാണ് നടക്കുന്നത്. സംഭവം വിവാദമാവുകയും യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇതുകൊണ്ടൊന്നും അടങ്ങാതെ കലാശക്കൊട്ടിനിടയിലും ശൈലജ ടീച്ചര്‍ക്ക് തെറിവിളിയുമായാണ് യുഡിഎഫ് എത്തിയത്.
ആരോഗ്യമന്ത്രിയെന്ന നിലയില്‍ കോവിഡ് കാലത്തും നിപ്പ കാലത്തും അസാധാരണ ധൈര്യത്തോടെ കേരള ജനതയെ ചേര്‍ത്തുപിടിച്ച ശൈലജ ടീച്ചര്‍ക്കെതിരെ തുടക്കംമുതല്‍ വ്യക്തിപരമായി ആക്രമിക്കാനായിരുന്നു യുഡിഎഫ് സൈബര്‍ സംഘത്തിന്റെ തീരുമാനം. ശൈലജ ടീച്ചര്‍ക്കുള്ള വ്യക്തിപ്രഭാവം ഇല്ലാതാക്കിയാല്‍ ഷാഫി പറമ്പിലിന് ജയിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കേട്ടാലറയ്ക്കുന്ന തെറിയും അശ്ലീല ചിത്രങ്ങളുമായി ഒരുവിഭാഗം സജീവമായത്.
ശൈലജ ടീച്ചര്‍ തന്നെ പലതവണ നേരിട്ട് ഇതിനെതിരെ രംഗത്തുവരികയും പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍, അധിക്ഷേപവും തെറിവിളിയും നടത്തിയവരെ തള്ളിപ്പറയാനോ നടപടിയെടുക്കാനോ കോണ്‍ഗ്രസോ മുസ്ലീം ലീഗോ തയ്യാറായില്ല. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തിലാണ് ഷാഫിയുടെ തെരഞ്ഞെടുപ്പ് പ്രചരണം നടക്കുന്നതെന്നതുകൊണ്ടുതന്നെ രാഹുലിന് ഇക്കാര്യത്തില്‍ മുഖ്യ പങ്കുണ്ടെന്നാണ് സിപിഎമ്മിന്റെ ആരോപണം.

തെരഞ്ഞെടുപ്പിന് ഒരുദിവസം മാത്രം ശേഷിക്കവേയും കലാശക്കൊട്ടില്‍ ശൈലജ ടീച്ചറെ വെറുതെവിടാന്‍ ഷാഫിയുടെ അണികള്‍ തയ്യാറായില്ല. രാഷ്ട്രീയ പോരാട്ടമായി മാറേണ്ട തെരഞ്ഞെടുപ്പ് പ്രചരണം ഈ രീതിയില്‍ അശ്ലീലമായി മാറുന്നതിനെതിരെ പല ഭാഗത്തുനിന്നും രൂക്ഷ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. വടകരയിലെ വോട്ടര്‍മാര്‍ വോട്ടിലൂടെ തെറിവിളിക്കും അധിക്ഷേപത്തിനുമെതിരെ പ്രതികരിക്കുമെന്ന് എല്‍ഡിഎഫ് വ്യക്തമാക്കി.