ചിറക്കലിൽ പോലീസിന് നേരെ വെടിയുതിർത്ത കേസിൽ വൻ ട്വിസ്റ്റ്: പൊലിസ് ഗുണ്ടകളെ കൂട്ടി വീടാക്രമിച്ചുവെന്ന് അറസ്റ്റിലായ പ്രതിയുടെ ഭാര്യ


കണ്ണൂർ: വളപട്ടണം പൊലീസ് സ്റ്റേഷൻ പരിധിയിലെ ചിറക്കൽ ചിറയ്ക്കു സമീപം പോലീസിന് നേരെ വെടിവെച്ച കേസിൽ ഗൃഹനാഥൻ അറസ്റ്റിൽ.
തന്റെ റിവോൾവർ ഉപയോഗിച്ചു വളപട്ടണം എസ്. ഐ നിഥിനും കൂടെ യുണ്ടായിരുന്ന പൊലീസുകാർക്കുമെതിരെ വെടിവെച്ച ചിറക്കൽ ചിറയ്ക്കു സമീപം താമസിക്കുന്ന ബാബു ഉമ്മൻ തോമസിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.ചിറക്കൽ ചിറക്ക് സമീപത്തെ വീട്ടിൽ വെള്ളിയാഴ്ച്ച രാത്രി പത്തരയോടെയാണ് സംഭവം
വധശ്രമ കേസിൽ പ്രതിയായ ബാബുവിന്റെ മകൻ റോഷനെ തിരക്കി വീട്ടിലെത്തിയപ്പോഴായിരുന്നു വെടിവയ്പ്പെന്നാണ് പൊലിസ് പറയുന്നത്. സംഭവത്തിനിടെ ഓടിരക്ഷപ്പെട്ട റോഷനായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.വളപട്ടണം എസ് ഐ എ നിധിൻ ഉൾപ്പെടെയുള്ള പോലീസ് സംഘത്തിന് നേരെയാണ് പ്രതി വെടിവെച്ചത് ലൈറ്റ് ഓഫാക്കിയതിനു ശേഷം ജനാലയിലൂടെ വെടിവെച്ചുവെന്നാണ് ആരോപണം.
എന്നാൽ പൊലീസ് ഒരു വിഭാഗം ഗുണ്ടകളെ കൂട്ടി വന്നു തങ്ങളുടെ വീട് അടിച്ചു തകർത്തുവെന്നും വീടിന് മുൻപിലുണ്ടായിരുന്ന കാറും അടിച്ചു തകർത്തുവെന്നും ബാബു തോമസിന്റെ ഭാര്യ ലിൻഡ ആരോപിച്ചു. സംഭവത്തിൽ മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു . ലിൻഡ