ഇതോ മോദി ഗ്യാരന്റി, യാതൊരു സുരക്ഷയുമില്ലാത്ത ട്രെയിന്‍ യാത്ര, ഭയപ്പെടുത്തുന്നെന്ന് സ്ത്രീകള്‍, കേന്ദ്രം യാത്രക്കാരെ പിഴിഞ്ഞുണ്ടാക്കുന്നത് സഹസ്രകോടികള്‍


കൊച്ചി: ഇതരസംസ്ഥാന തൊഴിലാളിയുടെ ആക്രമണത്തില്‍ ടിടിഇ വിനോദ് കൊല്ലപ്പെട്ട സംഭവം ട്രെയിന്‍ യാത്രക്കാരെ കൂടുതല്‍ ഭീതിയിലാഴ്ത്തുന്നു. മുമ്പെങ്ങുമില്ലാത്തവിധം സുരക്ഷിതമല്ലാതായിരിക്കുകയാണ് ഇന്ത്യയിലെ ട്രെയിനുകളിലെ യാത്ര. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അക്രമം നിത്യസംഭവങ്ങളാണെങ്കിലും കേരളത്തിലും ഇത് ആവര്‍ത്തിക്കുന്നത് യാത്രക്കാരെ ഒന്നടങ്കം ഭീതിയിലാഴ്ത്തിയിട്ടുണ്ട്.
tRootC1469263">റെയില്‍വെ ഉദ്യോഗസ്ഥര്‍ക്ക് പോലും സുരക്ഷിതമല്ലാത്ത ട്രെയിനുകളില്‍ എങ്ങിനെ സാധാരണക്കാരന്‍ യാത്ര ചെയ്യുമെന്നാണ് ജനങ്ങളുടെ ചോദ്യം. രാജ്യത്തെ ഏറ്റവും താഴെക്കിടയിലുള്ള കോടിക്കണക്കിന് ആളുകള്‍ യാത്ര ചെയ്യുന്ന ട്രെയിനുകളില്‍ സുരക്ഷയൊരുക്കാന്‍ റെയില്‍വേയ്ക്ക് കഴിയുന്നില്ലെങ്കില്‍ അത് കേന്ദ്ര സര്‍ക്കാരിന്റെ പരാജയമാണ്. ദുരന്തമുണ്ടാകുമ്പോള്‍ മാത്രമുള്ള പ്രതികരണങ്ങള്‍ക്കപ്പുറത്ത് സുരക്ഷിതമായ യാത്രയൊരുക്കാന്‍ റെയില്‍വേയ്ക്ക് യാതൊരു താത്പര്യവുമില്ല.

സഹസ്രകോടികളാണ് ഓരോ വര്‍ഷവും പല പേരുകളില്‍ റെയില്‍വെ പൊതുജനങ്ങളില്‍ നിന്നും പിഴിഞ്ഞുണ്ടാക്കുന്നത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് ലഭിച്ചിരുന്ന യാത്രാ ഇളവുകള്‍ പൂര്‍ണമായും എടുത്തകളഞ്ഞതുവഴി മാത്രം 2,000 കോടിയിലേറെ റെയില്‍വെ പോക്കറ്റിലാക്കി. ടിക്കറ്റ് റദ്ദാക്കലിലൂടെ ഓരോ വര്‍ഷവും 1,000 കോടിയിലേറെ രൂപ നേടുന്നു. നേരത്തെ തത്കാല്‍ ടിക്കറ്റുകള്‍ റദ്ദാകുമ്പോള്‍ പണം ഈടാക്കിയിരുന്നില്ലെങ്കില്‍ ഇപ്പോള്‍ റെയില്‍വേയുടെ പ്രധാന വരുമാനമാര്‍ഗമാണ് തത്കാല്‍ ടിക്കറ്റ് റദ്ദാക്കല്‍.
തത്കാല്‍ ടിക്കറ്റുകളുടെ എണ്ണം കുറച്ചും പ്രീമിയര്‍ തത്കാലിലൂടെ പിടിച്ചുപറി നടത്തിയും ഇല്ലാത്ത ടിക്കറ്റുകള്‍ കാട്ടി ടിക്കറ്റെടുപ്പിച്ചശേഷം റദ്ദാക്കിയുമെല്ലാം പലവധത്തില്‍ റെയില്‍വെ സാധാരണക്കാരന്റെ കീശകീറുന്നു. എന്നാല്‍, ലോകത്തെ ഏറ്റവും മോശം സര്‍വീസ് നല്‍കുന്ന വകുപ്പുകളിലൊന്നാണ് ഇന്ത്യന്‍ റെയില്‍വെ. വൃത്തിയും വെടിപ്പും അരികത്തുകൂടി പോകാത്ത റെയില്‍വേയിലെ ഭക്ഷണം കഴിച്ചവര്‍ക്ക് പരാതിയല്ലാതെ മറ്റൊന്നും പറയാനില്ല.
മോദി ഗ്യാരന്റി എന്ന പേരില്‍ പ്രധാനമന്ത്രിയും ബിജെപിയും ഒരുവശത്ത് പ്രചരണം നടത്തുമ്പോള്‍ മറുവശത്ത് സാധാരണക്കാരന്റെ ദൈനംദിന ജീവിതത്തില്‍ യാതൊരു മാറ്റവുമുണ്ടാക്കാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ല. റെയില്‍വേയിലെ ആയിരക്കണക്കിന് ഒഴിവുകള്‍ നികത്തി യാത്രക്കാര്‍ക്ക് സുരക്ഷിതവും സുഖകരവുമായ യാത്രയൊരുക്കാന്‍ താത്പര്യമില്ലാത്ത വകുപ്പായി റെയില്‍വെ മാറിക്കഴിഞ്ഞു.