തോമസ് ചാഴിക്കാടന് പിണറായിയുടെ സമ്മാനം, ടപ്പേന്ന് തീര്‍ത്ത് ഒരു പാലം പണി, ചോദിച്ചതെല്ലാം ബജറ്റില്‍ കൊടുത്തു, കോടികളുടെ വികസനം


കോട്ടയം: പാലായില്‍ നടന്ന നവകേരള സദസ്സില്‍ തോമസ് ചാഴികാടന്‍ എംപി ഉന്നയിച്ച ആവശ്യങ്ങളോട് വേദിയില്‍ പരുഷമായി മുഖ്യമന്ത്രി പ്രതികരിച്ചെങ്കിലും ആ ആവശ്യങ്ങള്‍ എല്ലാം നിറവേറ്റി സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റ്. റബറിന്റെ താങ്ങുവില അടക്കം ഉയര്‍ത്തിയാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ തോമസ് ചാഴികാടനെ പരിഗണിച്ചത്.
tRootC1469263">കഴിഞ്ഞ ഡിസംബറില്‍ നടന്ന നവകേരള സദസ്സിനിടെയാണ് റബര്‍ വില, പാലാ സ്റ്റേഡിയത്തിന്റെ നവീകരണം, ചേര്‍പ്പുങ്കല്‍ പാലത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കുക എന്നീ ആവശ്യങ്ങള്‍ തോമസ് ചാഴികാടന്‍ ഉന്നയിച്ചത്. എന്നാല്‍ പിന്നീട് പ്രസംഗിച്ച മുഖ്യമന്ത്രി തോമസ് ചാഴികാടനെ വിമര്‍ശിച്ചു. വിഷയം പറയേണ്ട വേദി ഇതല്ലെന്നായിരുന്നു മുഖ്യമന്ത്രി എംപിയെ തിരുത്തിയത്. പിന്നിട് സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ വിമര്‍ശനം മുഖ്യമന്ത്രിക്കെതിരെ ഉയര്‍ന്നു. തന്റെ നിലപാടില്‍ തോമസ് ചാഴികാടനും ഉറച്ചു നിന്നു.

കേരളാ കോണ്‍ഗ്രസ് എമ്മും ചാഴികാടനെ പിന്തുച്ചു. റബര്‍ വില വിഷയത്തില്‍ കേരളാ കോണ്‍ഗ്രസ് എം പാര്‍ലമെന്ററി പാര്‍ട്ടി മുഖ്യമന്ത്രിക്ക് നേരിട്ട് നിവേദനവും നല്‍കി. പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി എംപിയും വിഷയത്തില്‍ ശക്തമായ നിലപാട് സ്വീകരിച്ചു. ഇതിനു പിന്നാലെയാണ് ബജറ്റില്‍ റബര്‍ വില സ്ഥിരതാ ഫണ്ടില്‍ ഉള്‍പ്പെടുത്തി താങ്ങുവില 170 രൂപയില്‍ നിന്നും 180 രൂപയായി ഉയര്‍ത്തിയത്. 2021ലായിരുന്നു ഈ തുക 170 രൂപയാക്കിയത്.
കിലോയ്ക്ക് 10 രൂപ മാത്രമാണ് കൂട്ടിയതെങ്കിലും ഇതിന്റെ പിന്നിലെ സമ്മര്‍ദം നവകേരള സദസ്സിലെ എം പിയുടെ പ്രസംഗം ആയിരുന്നു. അന്ന് തന്നെ എംപി പറഞ്ഞ പാലാ സിന്തറ്റിക്ക് ട്രാക്കിന്റെ പ്രശ്‌നവും ബജറ്റ് പരിഗണിഗണിച്ചു.
തകര്‍ന്ന സിന്തറ്റിക്ക് ട്രാക്ക് നവീകരിക്കാന്‍ അഞ്ചു കോടിയിലേറെ രൂപ വേണ്ടിയിരുന്നു. എസ്റ്റിമേറ്റ് 5 കോടിയാണെങ്കിലും ആ തുകയില്‍ ട്രാക്കിന്റെ പുനരുദ്ധാരണം ഒതുങ്ങില്ലെന്നും 7 കോടിയെങ്കിലും ആവശ്യമാണെന്നുമായിരുന്നു ചാഴികാടന്‍ മുഖ്യമന്ത്രിയുടെ വേദിയില്‍ ആവശ്യപ്പെട്ടത്. ബജറ്റില്‍ തുക ഏഴു കോടിയാണ് അനുവദിച്ചത്. അതും ചാഴികാടന്റെ വിജയമായി.
ചേര്‍പ്പുങ്കല്‍ സമാന്തര പാലത്തിന്റെ നിര്‍മാണം വേഗത്തിലാക്കണമെന്നായിരുന്നു എംപി നവകേരള സദസ്സില്‍ ആവശ്യപ്പെട്ട മറ്റൊരാവശ്യം. ബജറ്റിന് മുന്നേ പാലം നിര്‍മ്മാണം പൂര്‍ത്തിയായി.
നവകേരള സദസിനുശേഷം തോമസ് ചാഴികാടന്‍ ഉന്നയിച്ച ആവശ്യത്തില്‍ നടപടി വേണമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണിയും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനോട് ആവശ്യപ്പെട്ടിരുന്നു. പിന്നീട് യുദ്ധകാല അടിസ്ഥാനത്തിലായിരുന്നു നിര്‍മ്മാണം പൂര്‍ത്തിയായത്. അടുത്തയാഴ്ചയോടെ പാലം ഗതാഗതത്തിനായി തുറന്നു കൊടുക്കും.
നവകേരള സദസ്സില്‍ ആവശ്യപ്പെട്ടത് ജനങ്ങളുടെ ആവശ്യവും നിലപാടുമാണെന്നാണ് അന്നും ഇന്നും എം പി പറയുന്നത്. അതില്‍ ആരെന്തു പറഞ്ഞാലും പരിഭവമില്ലെന്നും എംപി വ്യക്തമാക്കുന്നു. എംപിയെ വിമര്‍ശിച്ചതിന്റെ ക്ഷീണം ആ ആവശ്യങ്ങള്‍ നിറവേറ്റി മുഖ്യമന്ത്രിയും പരിഹരിച്ചു. സംഭവത്തില്‍ മുഖ്യമന്ത്രിക്ക് മറുപടി നല്‍കുന്നതിനു പകരം പറഞ്ഞ കാര്യങ്ങള്‍ അതേപടി സര്‍ക്കാരിനെക്കൊണ്ട് ചെയ്യിക്കുക എന്ന തന്ത്രമാണ് ജോസ് കെ മാണിയും പാര്‍ട്ടിയും സ്വീകരിച്ചത്.