ഏതൊരച്ഛനും തന്റെ ആണ്‍മക്കളോട് നിര്‍ബന്ധമായി പറയേണ്ട കാര്യങ്ങള്‍

Dad  Boy
Dad  Boy

 

സാധാരണ രീതിയില്‍ വീട്ടിലെ പെണ്‍കുട്ടികള്‍ക്ക് നിറയെ ഉപദേശം നല്‍കുന്നവരാണ് അച്ഛനമ്മമാര്‍. എന്നാല്‍, ആണ്‍കുട്ടികള്‍ക്ക് ഇത്തരം ഉപദേശമൊന്നും നല്‍കാറുമില്ല. പെണ്‍കുട്ടികളും ആണ്‍കുട്ടികളും തുല്യരാണെന്നതിനാല്‍ കുട്ടികളെ നേര്‍വഴിക്ക് നയിക്കേണ്ടത് രക്ഷിതാക്കളുടെ കടമയാണ്. അതുകൊണ്ടുതന്നെ പെണ്‍കുട്ടികളോടെന്നപോലെ ആണ്‍കുട്ടികള്‍ക്കും ഉപദേശങ്ങള്‍ നല്‍കേണ്ടത് പ്രധാനമാണ്.
 
മിക്ക ആണ്‍കുട്ടികളും തങ്ങളുടെ കൗമാരപ്രായത്തില്‍ പ്രവേശിക്കുന്നത് ലൈംഗികതയെക്കുറിച്ചുള്ള ആശയക്കുഴപ്പത്തിലാണ്. സാധാരണഗതിയില്‍, അവര്‍ പ്രത്യക്ഷമായ വേശ്യാവൃത്തിയുടെയും രഹസ്യ കാമത്തിന്റെയും തീവ്രതയ്ക്കിടയില്‍ കുടുങ്ങിപ്പോകുന്നു. ലൈംഗികത തിന്മയാണെന്നും മാന്യരായ ആളുകള്‍ ലൈംഗികതയെക്കുറിച്ച് ചര്‍ച്ച ചെയ്യുകയോ ആഗ്രഹിക്കുകയോ ചെയ്യുന്നില്ലെന്നും യുവാക്കള്‍ വിശ്വസിച്ചേക്കാം. ഈ ആശയക്കുഴപ്പം അവരെ അശ്ലീലസാഹിത്യവുമായി ജീവിതകാലം മുഴുവന്‍ പോരാടാന്‍ സജ്ജമാക്കുന്നു. ഇത് പരിഹരിക്കുന്നതിന് അച്ഛന്മാര്‍ അവരുടെ മക്കളുമായി സംഭാഷണം നടത്തുകയും ഇതേക്കുറിച്ച് ശരിയായ അവബോധം ഉണ്ടാക്കിക്കൊടുക്കുകയും വേണം.

ലളിതമായ ദൈനംദിന ഇടപെടലുകള്‍ മുതല്‍ കൂടുതല്‍ ഗൗരവമേറിയ വിഷയങ്ങള്‍ വരെ, ഒരു ആണ്‍കുട്ടിയെ ധൈര്യശാലിയും മാന്യനും ദയയുള്ളവനുമായി വളരാന്‍ സഹായിക്കുന്നതില്‍ അച്ഛന്മാര്‍ക്ക് വലിയ പങ്കുവെക്കാവുന്നതാണ്.

അച്ഛനെ മകന് എപ്പോഴും ആശ്രയിക്കാമെന്നും അവന്റെ ആവശ്യങ്ങളെക്കുറിച്ച് ശ്രദ്ധാലുവാണെന്നും മകനെ ഓര്‍മ്മപ്പെടുത്തുന്നത് കാലക്രമേണ വിശ്വാസം സ്ഥാപിക്കുന്നതിനും വളര്‍ത്തിയെടുക്കുന്നതിനും വളരെയധികം സഹായിക്കും. മൈന്‍ഡ്ഫുള്‍ പാരന്റിംഗ് എന്നതിനര്‍ത്ഥം ഓരോനിമിഷവും മകന് പിതാവിലേക്ക് എത്തിച്ചേരാന്‍ കഴിയുക എന്നതുകൂടിയാണ്.

ആണ്‍മക്കളെ പഠിപ്പിക്കേണ്ട പ്രധാന കാര്യങ്ങളിലൊന്നാണ് സഹാനുഭൂതി. സഹാനുഭൂതി പഠിപ്പിക്കുന്നത് സാഹചര്യം പരിഗണിക്കാതെ ആളുകള്‍ എങ്ങനെ പെരുമാറണം എന്നതിന് ആഴത്തിലുള്ള ഒരു ചട്ടക്കൂട് നല്‍കും. സഹാനുഭൂതി വളര്‍ത്തിയെടുക്കുന്നത്, തങ്ങളും മറ്റുള്ളവരും തമ്മിലുള്ള സാമ്യതകള്‍ കണ്ടെത്താന്‍ യുവാക്കളെ സഹായിക്കും. കൂടാതെ മറ്റുള്ളവരെക്കുറിച്ച് ക്രിയാത്മകമായും സജീവമായും ചിന്തിക്കാനും പരിപാലിക്കാനും അവരെ സഹായിക്കുന്നു.

വിജയിക്കുന്നതിനൊപ്പം പ്രധാനമാണ് കൃപയോടും വിനയത്തോടും കൂടി തോല്‍ക്കുന്നതും എന്നതും കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കണം. മക്കളെ അന്തസ്സോടെ എങ്ങനെ ജയിക്കാമെന്നും തോല്‍ക്കാമെന്നും പഠിപ്പിക്കുന്നതിലൂടെ, സ്പോര്‍ട്സിന് പുറമെ അവരുടെ ജീവിതത്തിന്റെ മറ്റ് പല മേഖലകളിലും അത് ഗുണകരമാകും.

മകന്റെ സുഹൃത്തുക്കളെ തെരഞ്ഞെടുക്കാന്‍ ഒരു പിതാവിന് കഴിയില്ല. എന്നാല്‍, സൗഹൃദങ്ങള്‍ വിവേകത്തോടെ തിരഞ്ഞെടുക്കാന്‍ അവരെ പ്രോത്സാഹിപ്പിക്കാം. കുട്ടിക്കാലത്തെ വളര്‍ച്ചയില്‍ യഥാര്‍ത്ഥ സൗഹൃദങ്ങള്‍ അടിസ്ഥാനപരമാണ്. അതിനാല്‍ നല്ല സുഹൃത്തുക്കളെ എങ്ങനെ കണ്ടെത്താമെന്നും എങ്ങിനെ നല്ല സുഹൃത്താകാമെന്നും മക്കളെ പഠിപ്പിക്കുന്നത് അവരെ ശരിയായ ദിശയിലേക്ക് നയിക്കാന്‍ സഹായിക്കും.

ലൈംഗികത, മയക്കുമരുന്ന് തുടങ്ങിയവയെക്കുറിച്ച് ആണ്‍കുട്ടികള്‍ക്ക് വിശദമായി പറഞ്ഞുകൊടുക്കുകയും തെറ്റായ വഴിയിലേക്ക് പോകരുതെന്ന് ഉപദേശിക്കുകയും ചെയ്യണം. പെണ്‍കുട്ടികളോടും സ്ത്രീകളോടും ബഹുമാനത്തോടുകൂടി മാത്രം പെരുമാറാനും ആണ്‍കുട്ടികളെ പഠിപ്പിക്കേണ്ടതുണ്ട്.

 

Tags