ബുര്‍ജ് ഖലീഫയ്ക്ക് മുകളിൽ നിൽക്കുന്ന യുവതി; വീഡിയോ എഡിറ്റിംഗോ??

ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടമേതാണെന്ന് ചോദിച്ചാൽ എല്ലാവരും ഒറ്റ ശ്വാസത്തിൽ പറയും അത് ബുര്‍ജ് ഖലീഫയാണെന്ന്. അത്രയേറെ ഉയരമുള്ള ആ കെട്ടിടത്തിന് മുകളിൽ ചിരിച്ചുകൊണ്ട് നില്‍ക്കുന്ന യുവതിയുടെ വിഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. നിങ്ങളിൽ പലരും അത് കണ്ടിട്ടുണ്ടാകും.. എന്നാൽ കണ്ടവർ കണ്ടവർ ചോദിക്കുന്നത് ഇത് എഡിറ്റിംഗ് അല്ലെ എന്നാണ് .. സത്യത്തിൽ ഇത് എഡിറ്റിംഗ് അല്ല..
tRootC1469263">യു.കെയിലെ യാത്രാ നിയന്ത്രണങ്ങളില്‍ നിന്ന് യുഎഇയെ ഒഴിവാക്കിയ സാഹചര്യത്തില്‍ എമിറേറ്റ്സ് പുറത്തുവിട്ട പരസ്യവിഡിയോ ആണ് നിങ്ങൾ കണ്ടത്..ലോകത്തിന്റെ നെറുകൈയില്‍ നില്‍ക്കുന്നത് പോലെയാണെന്ന സന്ദേശവുമായാണ് എമിറേറ്റ്സ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ഇതാകട്ടെ യഥാർത്ഥത്തിൽ ചിത്രീകരിച്ചതാണ്.

യുടെ മുകളില്‍ കയറി നില്‍ക്കുന്ന യുവതിയുടെ വിഡിയോ ഇത് യഥാര്‍ത്ഥ്യമാണോ അതോ എഡിറ്റിങ് ആണോ എന്ന് പലര്‍ക്കും സംശയമായി. ത്തിന്‍റെ ഏറ്റവും മുകളില്‍, ഒരു ഇടുങ്ങിയ സ്ഥലത്ത് അതിശയത്തോടെയാണ് ലോകം കണ്ടത്. ഇത് എഡിറ്റിങ് അല്ല, ശരിക്കും ചിത്രീകരിച്ച വിഡിയോ തന്നെയാണ്! നിക്കോള്‍ സ്മിത്ത് ലുഡ്‌വിക് എന്ന ഫ്ലൈറ്റ് അറ്റന്‍ഡന്‍റ് ആണ് വിഡിയോയില്‍ കാണുന്ന യുവതി. ലോക സഞ്ചാരിയും സ്കൈഡൈവറും യോഗ പരിശീലകയും സാഹസിക യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന ആളുമാണ് നിക്കോള്‍.
ഇതുവരെ ചെയ്തതിൽ വച്ച് ഏറ്റവും അദ്ഭുതകരവും ആവേശകരവുമായ അനുഭവമായിരുന്നു ഈ വിഡിയോയുടെ ചിത്രീകരണം എന്നാണ് ഇതിനെക്കുറിച്ച് നിക്കോള്‍ പറയുന്നത്. വിഡിയോ നിർമിച്ച പ്രൈം പ്രൊഡക്ഷൻസ് എഎംജി കമ്പനി ‘ലോകത്തെ ഏറ്റവും ധീരയായ സ്ത്രീ’ എന്നാണു നിക്കോളിനെ വിശേഷിപ്പിച്ചിരിക്കുന്നത്.
കര്‍ശന സുരക്ഷ ഉറപ്പാക്കിക്കൊണ്ടുള്ള പരിശീലനവും പ്ലാനിങും പരീക്ഷണവും പൂര്‍ത്തിയാക്കിയാണ് വീഡിയോ ചിത്രീകരിച്ചത്. കെട്ടിടത്തിന്‍റെ ഏറ്റവും മുകളില്‍, 828 മീറ്റർ ഉയരത്തിൽ വെറും 1.2 മീറ്റർ മാത്രം ചുറ്റളവ് ഉള്ള ഏരിയയിലായിരുന്നു നിക്കോള്‍ നിന്നത്. ഇതിനായി പ്രത്യേകം പ്ലാറ്റ്ഫോം നിര്‍മിച്ചിരുന്നു. കൂടാതെ യൂണിഫോമിനടിയിലൂടെ ദേഹത്ത് ഘടിപ്പിച്ച സുരക്ഷാ ക്രമീകരണങ്ങളും ഉണ്ടായിരുന്നു. ഷൂട്ട് ചെയ്യുന്നതിന് ഒരു ഹെലികോപ്റ്ററും ഡ്രോണുമാണ് പ്രൊഡക്ഷൻ കമ്പനി ഉപയോഗിച്ചത്.
മികച്ച വെളിച്ച ക്രമീകരണത്തിനായി സൂര്യോദയത്തോടെയാണ് ചിത്രീകരണം ആരംഭിച്ചത്. നിക്കോള്‍ ഉള്‍പ്പെടെയുള്ള ടീം സൂര്യോദയത്തിന് ഏറെ മുമ്പ് തന്നെ കെട്ടിടത്തിനു മുകളിലേക്ക് കയറാൻ തുടങ്ങിയിരുന്നു. ഷൂട്ടിനായുള്ള അവസാനഘട്ട ക്രമീകരണങ്ങള്‍ പൂര്‍ത്തിയാവാന്‍ ഏകദേശം രണ്ടു മണിക്കൂര്‍ സമയമെടുത്തു. അഞ്ചു മണിക്കൂറോളം എടുത്താണ് ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്.
ഇത്തരമൊരു വീഡിയോ ചിത്രീകരിക്കാന്‍ തീരുമാനിച്ചപ്പോള്‍ ആദ്യം എമിറേറ്റ്സിന്റെ എയര്‍ഹോസ്റ്റസുമാരെത്തന്നെയാണ് സമീപിച്ചത്. സന്നദ്ധരും കഴിവുള്ളവരുമായ നിരവധിപ്പേര്‍ മുന്നോട്ടുവന്നുവെങ്കിലും പരമാവധി സുരക്ഷ ഉറപ്പാക്കാനായി ഒരു പ്രൊഫഷണൽ സ്കൈഡൈവിങ് പരിശീലകയായ നിക്കോളിനെത്തന്നെ തിരഞ്ഞെടുക്കുകയായിരുന്നു.