വടകരയില്‍ വീണ്ടും കോ ലീ ബി സഖ്യമോ? ഷാഫി ജയിച്ചാല്‍ ബിജെപിക്ക് ലോട്ടറി, പാലക്കാട് നിയമസഭാ സീറ്റു നേടാന്‍ നീക്കം തുടങ്ങി

k surendran
k surendran

കണ്ണൂര്‍: കോണ്‍ഗ്രസ് ലോക്‌സഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചപ്പോള്‍ സര്‍പ്രൈസായി എത്തിയനേതാവാണ് ഷാഫി പറമ്പില്‍. പാലക്കാട് എംഎല്‍എയായ ഷാഫിയെ അവസാന നിമിഷം പട്ടികയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശം തിരിച്ചടിയായതോടെ കെ മുരളീധരനെ വടകരയില്‍ നിന്നും തൃശൂരിലേക്ക് മാറ്റേണ്ട സാഹചര്യമുണ്ടായി. ഇതോടെ മുസ്ലീം പ്രാതിനിധ്യം എന്ന നിലയില്‍ വടകരയിലേക്ക് ഷാഫിയെ എത്തിക്കുകയും ചെയ്തു.

tRootC1469263">

ഷാഫി സ്ഥാനാര്‍ത്ഥിയായതോടെ വടകരയില്‍ കോ ലീ ബി സഖ്യമായിരിക്കുമെന്ന ആരോപണമാണ് സിപിഎം ഉയര്‍ത്തുന്നത്. വടകരയില്‍ ഷാഫി ജയിച്ചാല്‍ തങ്ങളുടെ ശക്തികേന്ദ്രമായ പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിലൂടെ ബിജെപിക്ക് ജയിക്കാനുള്ള സാഹചര്യമാണ് കോണ്‍ഗ്രസ് ഒരുക്കിയതെന്നും സിപിഎം ആരോപിക്കുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന ഇ ശ്രീധരനെതിരെ ഷാഫി കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.

സുരേഷ് ഗോപിയെ പോലെ മികച്ച സ്ഥാനാര്‍ത്ഥി എത്തുകയാണെങ്കില്‍ പാലക്കാട് പിടിച്ചെടുക്കാമെന്ന പ്രതീക്ഷ ബിജെപിക്കുണ്ട്. സുരേഷ് ഗോപി നിലവില്‍ തൃശൂരിലെ സ്ഥാനാര്‍ത്ഥിയാണെങ്കിലും നേരിയ ജയസാധ്യത മാത്രമേയുള്ളൂ. വടകരയില്‍ ഷാഫി ജയിക്കുകയും തൃശൂരില്‍ സുരേഷ് ഗോപി തോല്‍ക്കുകയും ചെയ്താല്‍ പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയെ തന്നെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള സാധ്യത ഏറെയാണ്.

വടകരയില്‍ ഷാഫിയെ ജയിപ്പിക്കുകയെന്നത് ഇപ്പോള്‍ ബിജെപിയുടെ ആവശ്യമായി മാറിയിരിക്കുകയാണെന്ന് സിപിഎം പറയുന്നു. വടകര ബിജെപിക്ക് കാര്യമായ സ്വാധീനമില്ലാത്ത മണ്ഡലമാണ്. ഒരു ലക്ഷത്തില്‍ താഴെമാത്രം വോട്ടുകള്‍ കിട്ടുന്ന ഈ മണ്ഡലത്തില്‍ വോട്ടുമറിച്ചാല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കാം. അതിലൂടെ ലഭിക്കുക നിയമസഭാ സീറ്റും.

കോണ്‍ഗ്രസ് ലീഗ് ബിജെപി സഖ്യത്തിന് പേരുകേട്ട സ്ഥലമാണ് വടകര. ഇതിന്റെ പേരില്‍ കോണ്‍ഗ്രസിനേയും ലീഗിനേയും സിപിഎം എക്കാലവും വിമര്‍ശിക്കാറുണ്ട്. മുതിര്‍ന്ന ബിജെപി നേതാവ് ഒ രാജഗോപാല്‍ തന്നെ സഖ്യത്തെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു. ഇകെ നായനാര്‍ മന്ത്രിസഭ പിരിച്ചുവിട്ട് വീണ്ടും തെരഞ്ഞെടുപ്പ് നടന്ന 1991ല്‍ മൂന്ന് കക്ഷികളും ചേര്‍ന്ന് ഒരു സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുകയായിരുന്നു. വടകര, ബേപ്പൂര്‍ മണ്ഡലങ്ങളിലായിരുന്നു സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി പരീക്ഷണം. ഇടതുപക്ഷത്തിനുണ്ടായ മേല്‍ക്കൈ ഇല്ലാതാക്കാന്‍ നടത്തിയ പരീക്ഷണം പരാജയമായി.

കേരള നിയമസഭയില്‍ യു ഡി എഫ് പിന്തുണയോടെ അക്കൗണ്ട് തുറക്കുകയായിരുന്നു ബിജെപി ലക്ഷ്യം. ബേപ്പൂര്‍, വടകര മണ്ഡങ്ങളില്‍ പൊതുസ്വതന്ത്രരെ മല്‍സരിപ്പിക്കുകയും അതിനൊപ്പം കേരളത്തിലാകെ യുഡിഎഫിനെ ബിജെപി പിന്തുണയ്ക്കുകയും ചെയ്തു. പകരം മഞ്ചേശ്വരം നിയമ സഭമണ്ഡലത്തില്‍ ബിജെപി നേതാവ് കെ ജി മാരാര്‍ക്കെതിരെ യു ഡി എഫ് ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി വോട്ടു മറിച്ചുനല്‍കി. യുഡിഎഫ് അധികാരത്തിലെത്തിയെങ്കിലും വടകരയിലും ബേപ്പൂരിലും മഞ്ചേശ്വരത്തും പരീക്ഷണം വിജയിച്ചില്ല.

Tags