മറ്റൊരാള്‍ അറിയാതെ അവരുടെ വാട്‌സ്ആപ്പ് സ്റ്റാറ്റസ് രഹസ്യമായി കാണാന്‍ ചില കുറുക്കുവഴികള്‍ ഇതാ, പോസ്റ്റ് ചെയ്ത സമയം നോക്കി കാണാം


നിങ്ങളുടെ സുഹൃത്തുക്കളോ കോണ്‍ടാക്റ്റ് ലിസ്റ്റിലെ മറ്റുള്ളവരോ വാട്ട്സ്ആപ്പ് സ്റ്റാറ്റസില്‍ എന്താണ് പോസ്റ്റ് ചെയ്യുന്നത് എന്നതിനെക്കുറിച്ച് നിങ്ങള്‍ക്ക് ജിജ്ഞാസയുണ്ടോ. അവരെ അറിയിക്കാതെ അത് കാണാന്‍ ആഗ്രഹിക്കുന്ന ചിലരെങ്കിലും ഉണ്ടാകും. ഒരാളുടെ വാട്ട്സ്ആപ്പ് സ്റ്റാറ്റസ് അവര്‍ അറിയാതെ കാണാനുള്ള ചില ലളിതമായ തന്ത്രങ്ങളുണ്ട്.
നിങ്ങളുടെ പ്രൈവറ്റ് സെറ്റിങ്‌സില്‍ പോയി ടിങ്കറിംഗ് ചെയ്യുന്നതാണ് ഏറ്റവും എളുപ്പമുള്ള രീതി. വാട്ട്സ്ആപ്പ് സെറ്റിങ്‌സിലെ അക്കൗണ്ട് പ്രൈവസിയില്‍ 'റീഡ് റസീപ്' ഓപ്ഷന്‍ ഓഫ് ചെയ്യുക. ഇത് ചെയ്യുന്നതിലൂടെ, മറ്റുള്ളവരുടെ സ്റ്റാറ്റസുകള്‍ അവര്‍ അറിയാതെ തന്നെ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. അതേസമയം, ഈ റീഡ് റസീപ് ഓഫ് ചെയ്താല്‍ നിങ്ങള്‍ സ്റ്റാറ്റ്‌സ് പോസ്റ്റ് ചെയ്താല്‍ ആരൊക്കെ കണ്ടു എന്നത് അറിയാനും സാധിക്കില്ല. ഈയൊരു പോരായ്മ ഒഴിവാക്കാനായി മറ്റൊരാളുടെ സ്റ്റാറ്റസ് നോക്കുന്നതിന് തൊട്ടുമുന്‍പ് മാത്രം റീഡ് റസീപ് ഓഫ് ചെയ്യുകയും സ്റ്റാറ്റസ് കണ്ടുകഴിഞ്ഞാല്‍ അത് ഓണ്‍ ആക്കുകയും ചെയ്താല്‍ മതി.
സ്റ്റാറ്റസ് മറ്റൊരാള്‍ അറിയാതെ കാണുന്നതിനുള്ള വേറൊരു മാര്‍ഗമാണ് ഓഫ്‌ലൈനില്‍ വാട്‌സ്ആപ്പ് ഓണ്‍ ആക്കുക എന്നത്. സ്റ്റാറ്റസ് കാണുന്നതിനായി എയര്‍പ്ലെയിന്‍ മോഡ് ഓണാക്കിയോ വൈഫൈയും മൊബൈല്‍ ഡാറ്റയും ഓഫാക്കിക്കൊണ്ടോ നിങ്ങളുടെ ഇന്റര്‍നെറ്റ് വിച്ഛേദിക്കുക. തുടര്‍ന്ന്, അവരുടെ സ്റ്റാറ്റസ് കാണാന്‍ വാട്‌സ്ആപ് തുറക്കുക.

ഈ തന്ത്രങ്ങള്‍ കുറ്റമറ്റ രീതിയില്‍ പ്രവര്‍ത്തിച്ചേക്കില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. പ്രത്യേകിച്ചും നിങ്ങള്‍ കാണാന്‍ ശ്രമിക്കുന്ന വ്യക്തി പ്രത്യേക ക്രമീകരണങ്ങള്‍ ഓഫാക്കിയിരിക്കുകയാണെങ്കില്‍ ഇത് പ്രവര്‍ത്തിച്ചേക്കില്ല.
മറ്റുള്ളവരെ അറിയിക്കാതെ തന്നെ സ്റ്റാറ്റസ് കാണാനുള്ള മറ്റൊരു വഴി അവരുടെ സ്റ്റാറ്റസ് അപ്രത്യക്ഷമാകുന്നതിന് ഏതാനും സെക്കന്റ് മുന്‍പ് കാണുക എന്നതാണ്. 24 മണിക്കൂറാണ് ഒരു സ്റ്റാറ്റസ് പോസ്റ്റ് പ്രവര്‍ത്തിക്കുക. സ്റ്റാറ്റസ് അപ്രത്യക്ഷമാകുന്നതിന് തൊട്ട് മുന്‍പ് അത് കാണുകയാണെങ്കില്‍ സ്റ്റാറ്റസ് ഉടമ ഇക്കാര്യം ശ്രദ്ധിക്കില്ല.
വാട്ട്സ്ആപ്പ് പോലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ആരോഗ്യകരമായ ബന്ധങ്ങള്‍ നിലനിര്‍ത്തുന്നതിനും മറ്റുള്ളവരുടെ സ്വകാര്യത അതിരുകള്‍ മാനിക്കുന്നതിനും ഈ തന്ത്രങ്ങള്‍ ഉത്തരവാദിത്തത്തോടെയും പരിഗണനയോടെയും ഉപയോഗിക്കേണ്ടത് പ്രധാനമാണ്.