ഫിറ്റ്‌നസ് സെന്ററിലെ ലൈംഗിക പീഡനം, ശരത് നമ്പ്യാരെ ന്യായീകരിച്ച് ഭാര്യ, കുടുക്കിയതാണെന്ന് ആരോപണം

Sarath Nambiar1

കണ്ണൂര്‍: പയ്യന്നൂരിലെ ആരോഗ്യ ഫിറ്റ്‌നസ് സെന്ററില്‍ വെച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതിനെതുടര്‍ന്ന് അറസ്റ്റിലായ സ്ഥാപന ഉടമ ശരത് നമ്പ്യാരെ ന്യായീകരിച്ച് ഭാര്യ രേഷ്മ ശരത് രംഗത്തെത്തി. 13 വര്‍ഷമായി നല്ല രീതിയില്‍ നടന്നുപോകുന്ന സ്ഥാപനമാണിതെന്നും പെണ്ണുകേസില്‍ കുടുക്കി സമൂഹത്തിന്റേയും കുടുംബത്തിന്റേയും മുന്നില്‍ തെറ്റുകാരനാക്കുന്നതാണെന്നും രേഷ്മ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

കഴിഞ്ഞദിവസമാണ് ശരത് നമ്പ്യാരെ പോലീസ് അറസ്റ്റ് ചെയ്തത്. ഫിസിയോ തെറാപ്പിക്കായി എത്തിയ യുവതിയെ മുറിയില്‍ പൂട്ടിയിട്ട് ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. കണ്ണൂരിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം നാരായണന്‍ കുട്ടിയുടെ മകനാണ് ശരത് നമ്പ്യാര്‍. ഫിസിയോ തെറാപ്പിസ്റ്റ് പരിശീലനം പൂര്‍ത്തിയാക്കാതെയാണ് ഇയാള്‍ ഇവിടെ പ്രാക്ടീസ് നടത്തുന്നതെന്നും പരാതി ഉയര്‍ന്നിരുന്നു.

ശരത് നമ്പ്യാരെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ചൊവ്വാഴ്ച ഉച്ചയോടെ ഒരു സംഘം ആളുകള്‍ സ്ഥാപനത്തിലെ ഉപകരണങ്ങളും ചില്ലും തകര്‍ത്തു. അക്രമം നടത്തിയ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഈ സ്ഥാപനത്തിനെതിരെ മുമ്പും ഇത്തരം ആരോപണം ഉണ്ടായെങ്കിലും ആരും പരാതി നല്‍കാന്‍ തയ്യാറായിരുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നുണ്ട്.

ശരത് നമ്പ്യാരെ ന്യായീകരിച്ച് ഭാര്യ രംഗത്തെത്തിയതോടെ സംഭവത്തില്‍ രാഷ്ട്രീയമുണ്ടെന്ന ആരോപണം ശക്തമാണ്. കോണ്‍ഗ്രസ് നേതാവിന്റെ മകനായതിനാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും അനുഭാവികളും ശരത് നമ്പ്യാര്‍ക്ക് പിന്തുണയുമായെത്തി. എന്നാല്‍, സ്ത്രീകളോടുള്ള ഇയാളുടെ പെരുമാറ്റത്തില്‍ നേരത്തെ തന്നെ പലരും പരാതിപ്പെട്ടിരുന്നെന്നാണ് നാട്ടുകാരുടെ പ്രതികരണം.

രേഷ്മ ശരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്,

നേരായ വഴിക്ക് ഒരാളെ പരാജയപ്പെടുത്താന്‍ പറ്റാതെ വാരുമ്പോള്‍ ഭീരുക്കള്‍ എടുക്കുന്ന പുതിയ അടവാണ് പെണ്ണ് കേസില്‍ കുടുക്കി സമൂഹത്തിന്റെയും കുടുംബത്തിന്റെയും മുന്‍പില്‍ തെറ്റുകാരന്‍ ആകി തളര്‍ത്താന്‍ നോക്കല്‍ ..പയ്യന്നൂരില്‍ ഉള്ള നല്ലവരായ നാട്ടുകാര്‍ക്ക് അറിയ എന്റെ ശരത്തേട്ടനെയും ആരോഗ്യ എന്ന സ്ഥാപനത്തെയും ??.. 13 വര്‍ഷമായി നല്ല രീതിയില്‍ പോവുന്നതിലുള്ള വെറും അസൂയ മാത്രമാണ് ഇന്നലെ ആദ്യമായിട്ട് physio ചെയ്യാന്‍ വന്ന പരാതിക്കാരിയെ കരുവാകി  well planned ആയി നടത്തിയത് ... നടന്നു പറയുന്ന സമയം പരാതിക്കാരിയുടെ അച്ഛനും , physiotherapistum , മറ്റ് സ്റ്റാഫും , physio ചെയ്യാന്‍ വന്ന മറ്റ് patientsum ഉണ്ടായിരുന്നു ..കൂടാതെ ഞാന്‍ അടകം 20ഓളം സ്ത്രീകള്‍ തൊട്ടടുത് exerciseum ചെയ്യുന്നുണ്ട് ..അവിടുന്ന് ഹാപ്പി ആയി മടങ്ങിയ പരാതിക്കാരി പോവുമ്പോ ശരത്തേട്ടന്റെ insta id അടക്കം ചോദിച്ചാ പോയത് ..അപ്പോഴൊന്നും ഒരു പരാതിയും ഇല്ലാത്ത ആള്‍ക്ക് പെട്ടന്ന് വീട്ടില്‍ എത്തിയപ്പോള്‍ ആണ് പീഡനത്തിന് ഒരു പരാതി കൊടുത്തേയ്ക്കാന്ന് തോന്നിയത് ...സ്തീകള്‍ക്ക് വേണ്ടി ഉണ്ടാവണം നിയമം , അത് പക്ഷെ രണ്ട് ഭാഗവും കേട്ട് സത്യാവസ്ഥ ബോധ്യപെട്ടതിന് ശേഷം ആവണം ...ഒരു പെണ്ണിന്റെ വാക്ക് മാത്രം കേട്ട് ഒരു വ്യക്തിയുടെ നല്ല ഒരു ജീവിതത്തെ ഇല്ലായ്മ ചെയ്യരുത് ???? 2011 il ആരോഗ്യ രാഷ്ട്രീയ വിരോധത്തിന്റെ മേല്‍ പൊളിച്ചതാണ് ..വീണ്ടും പടുത്തുയര്‍ത്തി കൊണ്ടു വന്നതാണ്  ...ഇന്ന് വീണ്ടും അവര്‍ക്ക് chance കിട്ടി പൊളിക്കാന്‍ ..കൊന്നില്ലല്ലോ ,അത് തന്നെ ഭാഗ്യം ??വീണ്ടും നമ്മള്‍ വളര്‍ന്നു വരും ?? ഈ സമയവും കടന്നു പോവും..always with you my love????

Sarath Nambiar

Tags