‘റാസ്‌ പുടിന്’ ചുവടുവച്ച ആ കള്ളുകുടിയന് പറയാനുള്ളത്..!

‘റാസ്‌ പുടിന്’ ചുവടുവച്ച ആ കള്ളുകുടിയന് പറയാനുള്ളത്..!

തൃശൂർ മെഡിക്കൽ കോളേജ് വിദ്യാർത്ഥികളായ നവീനെയും ജാനകിയേയും മലയാളികൾ അത്രപെട്ടെന്ന് മറക്കാൻ ഇടയില്ല. ‘റാസ് പുടിൻ’ എന്ന സോങ്ങിന് ചുവടുവച്ചെത്തിയ അവർ വളരെപ്പെട്ടെന്നുതന്നെ താരങ്ങളായി മാറുകയായിരുന്നു. ഇവർക്കുപിന്നാലെ ഈ പാട്ടിനു പല വേർഷനുകളുമായി പലരും വന്നിരുന്നു. എന്നാൽ ‘ ഒരു കള്ളു കുടിയന്റെ റാസ്‌ പുടിൻ വേർഷനാണ്’ സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമായി മാറിയിരിക്കുന്നത്.

ഈ വീഡിയോ പുറത്തുവന്നതിന് പിന്നാലെ ആ കള്ളുകുടിയൻ ആരാണെന്ന അന്വേഷണത്തിലായിരുന്നു സോഷ്യൽ മീഡിയ ഒന്നടങ്കം. ശരിക്കും കുടിയനാണോ ഇത്, അല്ലെങ്കിൽ ഒരു ഡാൻസർ ആണോ എന്ന സംശയം തീർക്കാനാകും മിക്കയാളുകളും ഇയാളെ അന്വേഷിച്ച് ഇറങ്ങിയത്. എന്നാൽ അറിഞ്ഞോളൂ..ഇത് കള്ളുകുടിയാനല്ല. ഡാൻസർ തന്നെയാണ്..

തൃശൂർ പാഞ്ഞാൾ സ്വദേശി സനൂപ് കുമാറാണ് നിങ്ങൾ അന്വേഷിച്ച താരം. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ ഡാൻസിൽ സജീവമായ സനൂപിന് നാട്ടിൽ തന്നെ ഒരു ഡാൻസ് ടീമുണ്ട്. കൂടാതെ തൃശൂർ താവൂസ് തിയേറ്ററിലെ ജീവനക്കാരൻ കൂടിയാണ് സനൂപ്. മുൻപും ഡാൻസ് വീഡിയോകൾ കുടിയൻ വേർഷനിൽ ചെയ്യാറുണ്ടായിരുന്ന സനൂപ് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല താൻ ഇത്രമേൽ വൈറലാകുമെന്ന്.

അച്ഛനും അമ്മയും ഭാര്യയും സഹോദരങ്ങളുമടങ്ങുന്നതാണ് സനൂപിന്റെ കുടുംബം. വീഡിയോ കണ്ട് വീട്ടുകാരെല്ലാം സന്തോഷത്തിലാണെന്ന് സനൂപ് പറയുന്നു. കുടിച്ചിട്ടാണോ ഇത്രയും ഭംഗിയായി കുടിയന്റെ റാസ്പുടിൻ വേർഷൻ ചെയ്തത് എന്ന് ചോദിക്കുന്നവരോട്, കുടിച്ചിട്ടൊന്നുമില്ല, അത് വെറും അഭിനയമാണെന്നാണ് സനൂപിന്റെ മറുപടി. സിനിമ രംഗത്തുള്ളവരടക്കം ഈ വീഡിയോ പങ്കുവച്ചിട്ടുണ്ട്.

The post ‘റാസ്‌ പുടിന്’ ചുവടുവച്ച ആ കള്ളുകുടിയന് പറയാനുള്ളത്..! first appeared on Keralaonlinenews.