ജാന്‍സെന്‍ മകന്റെ ക്രിക്കറ്റ് കരിയര്‍ ഇല്ലാതാക്കുന്നു, സഞ്ജുവിന്റെ പിതാവിന് ട്രോളോട് ട്രോള്‍, മുന്‍ താരങ്ങളെ വിമര്‍ശിച്ച ശേഷം ഒറ്റ റണ്‍ പോലും നേടാനാകാതെ മലയാളി താരം


രണ്ട് കളികളില്‍ ഡക്ക് ആയതോടെ സഞ്ജുവിന്റെ പിതാവിനും താരത്തിനും സോഷ്യല്‍ മീഡിയ നിറയെ ട്രോളുകളാണ്. രണ്ട് കളിയിലും മാര്‍ക്കോ ജാന്‍സെന്‍ ആദ്യ ഓവറില്‍ തന്നെ സഞ്ജുവിനെ ബൗള്‍ഡ് ആക്കുകയായിരുന്നു.
കൊച്ചി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ വീണ്ടും റണ്‍ നേടാതെ പുറത്തായതോടെ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണിനും പിതാവ് സാംസണ്‍ വിശ്വനാഥിനും ആരാധകരുടെ ട്രോള്‍. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്മാര്‍ സഞ്ജുവിന്റെ 10 വര്‍ഷത്തെ കരിയര്‍ നശിപ്പിച്ചെന്ന് സാംസണ്‍ വിശ്വനാഥ് ആരോപിച്ചിരുന്നു. സഞ്ജു തുടര്‍ച്ചയായി രണ്ട് ടി20 അന്താരാഷ്ട്ര സെഞ്ച്വറികള്‍ നേടിയതോടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. എന്നാല്‍, ഇതിനുശേഷം രണ്ട് ഇന്നിങ്‌സുകളിലും സഞ്ജുവിന് സ്‌കോര്‍ബോര്‍ഡ് തുറക്കാനായില്ല.
രണ്ട് കളികളില്‍ ഡക്ക് ആയതോടെ സഞ്ജുവിന്റെ പിതാവിനും താരത്തിനും സോഷ്യല്‍ മീഡിയ നിറയെ ട്രോളുകളാണ്. രണ്ട് കളിയിലും മാര്‍ക്കോ ജാന്‍സെന്‍ ആദ്യ ഓവറില്‍ തന്നെ സഞ്ജുവിനെ ബൗള്‍ഡ് ആക്കുകയായിരുന്നു. ഇതോടെ ജാന്‍സെന്‍ സഞ്ജുവിന്റെ കരിയര്‍ നശിപ്പിക്കുകയാണെന്നാണ് ട്രോളന്മാരുടെ പരിഹാസം. പരമ്പരയില്‍ ഇനി ഒരു മത്സരമാണ് ശേഷിക്കുന്നത്. സഞ്ജുവിന് തിരിച്ചുവരാനുള്ള അവസരം കൂടിയാണിത്.
വീണ്ടും ഡക്ക് ആയത് സഞ്ജുവിന് നാണക്കേടിന്റെ റെക്കോര്‍ഡ് നേടിക്കൊടുത്തു. മികച്ച ഫോമില്‍ കളിക്കുന്ന ഒരു ബാറ്റര്‍ ഈ രീതിയില്‍ പുറത്താകുന്നത് ഇതാദ്യമാണ്. 2024 ല്‍ സഞ്ജു സാംസണിന് ഇപ്പോള്‍ അഞ്ച് ഡക്കുകള്‍ ഉണ്ട്. 2022-ല്‍ സിംബാബ്വെയുടെ റെജിസ് ചക്കബ്വയ്ക്ക് ശേഷം ഒരു കലണ്ടര്‍ വര്‍ഷത്തില്‍ അഞ്ച് ഡക്ക് നേടുന്ന രണ്ടാമത്തെ മാത്രം ബാറ്റര്‍ കൂടിയാണ് സഞ്ജു. ഒരിക്കല്‍ക്കൂടി റണ്‍സെടുക്കാതെ പുറത്തായാല്‍ റെക്കോര്‍ഡ് സഞ്ജുവിന്റെ പേരില്‍ മാത്രമാകും.
