ആര്‍ത്തവ വേളയില്‍ സെക്‌സ് സാധ്യമാണ്, ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ ഉയര്‍ന്ന ചോദ്യങ്ങള്‍, സ്ത്രീകള്‍ ലൈംഗികതയ്ക്ക് ആഗ്രഹിക്കുന്ന സമയം, ഗര്‍ഭധാരണത്തിനും സാധ്യത

things do
things do

ആര്‍ത്തവ സമയത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനെക്കുറിച്ച് പലര്‍ക്കും സംശയം ഉയരുക സ്വാഭാവികമാണ്. ആര്‍ത്തവ വേളയില്‍ സെക്‌സ് പൂര്‍ണമായും ഒഴിവാക്കുന്നതിനാണ് ചിലര്‍ താത്പര്യപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട് ഗൂഗിളിലും ഒട്ടേറെ സംശയങ്ങള്‍ ഉന്നയിക്കാറുണ്ട്. വിദഗ്ധര്‍ക്ക് അതിന് വ്യക്തമായ ഉത്തരവുമുണ്ട്. ആര്‍ത്തവ സമയത്തെ സെക്സ് ഒരു നിഷിദ്ധമായാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍, സ്ത്രീകള്‍ക്ക് അത് ആവശ്യമില്ലെന്ന് ഇതിനര്‍ത്ഥമില്ല.

ആര്‍ത്തവരക്തം അശുദ്ധമാണെന്നും ദുര്‍ഗന്ധമുണ്ടാക്കുന്നതാണെന്നും കരുതുന്നതിനാലാണ് മിക്കവരും സെക്‌സ് ഒഴിവാക്കുന്നത്. അതേസമയം, സ്ത്രീകളില്‍ ലൈംഗിക ബന്ധത്തിനുള്ള താത്പര്യം ഇരട്ടിയാകുന്ന സമയമാണ് ഇതെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല, ആര്‍ത്തവ വേളയിലെ സെക്‌സിന് ചില ഗുണങ്ങള്‍ കൂടിയുണ്ട്. ആര്‍ത്തവസമയത്ത് നോ സെക്സ് ആണെങ്കില്‍, എന്തുകൊണ്ടാണ് ഈ സമയത്ത് ലൈംഗികതയെ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത് എന്ന ചോദ്യം സ്വാഭാവികമാണ്.

സെക്സ് എന്നത് ഒരു ശാരീരിക പ്രതികരണമാണ്, ഇത് ചിലപ്പോള്‍ ആര്‍ത്തവസമയത്ത് വര്‍ദ്ധിക്കുന്നു. ആര്‍ത്തവസമയത്ത് ഫോര്‍പ്ലേ, ലൈംഗികബന്ധം എന്നിവ അടിവയറ്റിലെ മലബന്ധവും ശരീരവേദനയും ഒഴിവാക്കാന്‍ സഹായിക്കും. അതിനാല്‍, ആര്‍ത്തവ വേളയില്‍ ആഗ്രഹങ്ങള്‍ തൃപ്തിപ്പെടുത്തുന്നത് തികച്ചും രസകരമാണ്.

ആര്‍ത്തവ രക്തത്തില്‍ ബാക്ടീരിയകളും വൈറസുകളുമെല്ലാം ഉണ്ടാകുമെന്നതിനാല്‍ കോണ്ടം ധരിച്ചുമാത്രമേ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ പാടുള്ളൂ. കോണ്ടം പോലുള്ള സുരക്ഷിത ലൈംഗിക ബന്ധം അനാവശ്യ വൈറസുകളെയും മറ്റും അകറ്റി നിര്‍ത്തുന്നു.

ആര്‍ത്തവ സമയത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ ഗര്‍ഭിണിയാകാന്‍ കഴിയുമോ എന്ന ചിലരുടെ ചോദ്യങ്ങള്‍ക്ക് കഴിയും എന്നാണ് വിദഗ്ധരുടെ ഉത്തരം. ഇതിനുള്ള സാധ്യകള്‍ കുറവാണെങ്കിലും അത് പൂര്‍ണമായും തള്ളിക്കളയേണ്ടതില്ല. ക്രമരഹിതമായ ആര്‍ത്തവമുള്ള സ്ത്രീകള്‍ക്ക് അണ്ഡോത്പാദനവും രക്തസ്രാവവും ഒരേസമയം സംഭവിക്കാം.

ആര്‍ത്തവകാലത്തെ സെക്‌സ് ആര്‍ത്തവത്തെ തടസ്സപ്പെടുത്തുമോ എന്നറിയേണ്ടവരുമുണ്ട്. എന്നാല്‍, സെക്‌സ് ആര്‍ത്തവത്തെ ഒരിക്കലും തടസ്സപ്പെടുത്തില്ലെന്ന് വിദഗ്ധര്‍ റയുന്നു. ആര്‍ത്തവകാലത്തെ സെക്‌സിനുള്ള ഗുണങ്ങളെക്കുറിച്ച് പറയുമ്പോള്‍ അത് മലബന്ധമില്ലാതാക്കും എന്നതാണ്. ആര്‍ത്തവകാലത്ത് ചിലര്‍ നേരിടുന്ന മലബന്ധപ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ സെക്‌സിലൂടെ സാധിക്കും.

യോനി ശുചിത്വം പാലിക്കുക, കോണ്ടം ഉപയോഗിക്കുക തുടങ്ങിയവയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍. ആര്‍ത്തവ സമയത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ടാംപണ്‍ അല്ലെങ്കില്‍ യോനിയില്‍ സ്‌പോഞ്ച് ഉപയോഗിക്കരുത്. എല്ലാറ്റിനും പ്രധാനം ആര്‍ത്തവകാലത്തെ സെക്‌സിന് മുന്‍പ് ഇരുവരും ഇതേക്കുറിച്ച് സംസാരിക്കുകയും പൂര്‍ണ സമ്മതത്തോടെ മാത്രം അതില്‍ ഏര്‍പ്പെടുകയും ചെയ്യുക എന്നതാണ്.

 

Tags