കണ്ണൂരിലെ പൊലിസ് പരക്കം പായുന്നത് ജാംബവാൻ കാലത്തെ വാഹനങ്ങളുമായി ; യാത്രക്കാർക്ക് ഭീഷണിയാകുന്നു


കണ്ണൂർ : കണ്ണൂരിൽ പൊലിസിന് വാഹന ക്ഷാമം. ഇതു കാരണം കണ്ണൂർ ടൗൺ സ്റ്റേഷനിലെ പൊലിസുകാർ പഴഞ്ചൻ വാഹനങ്ങളാണ് ഉപയോഗിക്കുന്നത്. വി.ഐ.പികൾ കണ്ണൂർ ജില്ലയിലെത്തുമ്പോഴാണ് കണ്ണൂർ പൊലിസ് വാഹന ക്ഷാമത്തിൽ നട്ടം തിരിയുന്നത്. ഭൂരിഭാഗം വാഹനങ്ങളും എസ് കോർട്ട് പോവുന്നതാണ് ഇതിനു കാരണമായി പറയുന്നത്.
tRootC1469263">കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂർ പള്ളിക്കുന്ന് കൃഷ്ണമേനോൻ കോളേജിൽ നടന്ന അവലോകനയോഗത്തിനായി എത്തിയപ്പോൾ മുഖ്യമന്ത്രി ഉച്ച ഭക്ഷണത്തിനും ഡിജിപി രവാഡ ചന്ദ്രശേഖറുമായി കൂടിക്കാഴ്ച്ചയ്ക്ക് പയ്യാമ്പലം ഗസ്റ്റ് ഹൗസിലെത്തിയപ്പോൾ അവിടേക്ക് സുരക്ഷയ്ക്കായി പൊലിസുകാരെത്തിയത് പഴഞ്ചൻ വാഹനത്തിലാണ്.

പൊലിസിൻ്റെ വിവിധ പരിപാടികൾക്കായി ഭക്ഷണമെത്തിക്കുന്നതും ഈ വാഹനത്തിലാണ് തുരുമ്പെടുത്ത് ആക്രിയായി പൊളിച്ചു മാറ്റേണ്ട പഴഞ്ചൻ വാഹനമാണിത്. ഇത്തരം ചില ജീപ്പുകളും സ്റ്റേഷനിൽ നിന്നും പുറത്തേക്ക് പോകുന്നുണ്ട്. ഒരു വർഷം മുൻപ് കണ്ണൂർ ടൗൺ പൊലിസ് സ്റ്റേഷനിലെ ജീപ്പ് കലക്ടറേറ്റിന് മുൻപിലെ പെട്രോൾ പമ്പിലേക്ക് ഇടിച്ചു കയറിയിരുന്നു. തലനാരിഴയ്ക്കാണ് അന്ന് വൻ ദുരന്തമൊഴിവായത്. ജാംബവാൻ കാലത്തെ ഇത്തരം വാഹനങ്ങളുമായി പൊലിസ് പരക്കംപായുന്നത് മറ്റുള്ള യാത്രക്കാർക്കും വഴിയാത്രക്കാർക്കും ഭീഷണിയാകുന്നുണ്ട്.