കേരളത്തിലെ ഏറ്റവും വലിയ നഴ്‌സിങ് തൊഴില്‍ മേള, ഓസ്‌ട്രേലിയയിലെ പരിശീലന കാലത്തുതന്നെ മാസം 3.5 ലക്ഷത്തോളം രൂപ സ്റ്റൈപ്പന്റ്, 10 ലക്ഷം രൂപവരെ ശമ്പളം, അഭിമുഖത്തിന് ഓണ്‍ലൈന്‍ ആയും പങ്കെടുക്കാം

Nursing Job
Nursing Job

കൊച്ചി: തിരുവല്ല മാര്‍ത്തോമാ കോളേജില്‍ നടക്കാനിരിക്കുന്ന നഴിസിങ് തൊഴില്‍മേള വിദേശത്ത് ജോലി ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണാവസരമൊരുക്കും. പരിശീലന കാലയളവില്‍ തന്നെ മികച്ച സ്റ്റൈപ്പന്റും പരിശീലനത്തിന് ശേഷം വമ്പന്‍ ശമ്പളത്തില്‍ ജോലിയും വാഗ്ദാനം ചെയ്യുന്നതാണ് തൊഴില്‍മേളയുടെ പ്രത്യേകത. ഓസ്‌ട്രേലിയ ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളിലേക്ക് 2,000ത്തില്‍ അധികം നഴ്‌സുമാര്‍ക്ക് തൊഴില്‍ ലഭിക്കും. തുച്ഛമായ ഫീസ് മാത്രം ഈടാക്കിയാണ് നഴ്‌സുമാര്‍ക്ക് വിസ അനുവദിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് മുന്‍ ധനമന്ത്രി തോമസ് ഐസക് ഫേസ്ബുക്കില്‍ വിവരങ്ങള്‍ പങ്കുവെച്ചു.

തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്,

ആസ്‌ട്രേലിയയില്‍ നേഴ്‌സുമാര്‍ക്ക് traineeship visa. പഠനകാലത്ത് നേഴ്‌സിംഗ് അസിസ്റ്റന്റായി ജോലി. പഠിക്കുന്നവേളയില്‍ ഫീസും ചെലവുകളും കഴിഞ്ഞ് 0.50-1.00 ലക്ഷം രൂപ വീട്ടിലേക്ക് അയക്കാം. NCLEX-RN സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ ആസ്‌ട്രേലിയയില്‍ പൂര്‍ണ്ണ നേഴ്‌സായി ജോലി ചെയ്യാം. മറ്റു രാജ്യങ്ങളില്‍ പോകണമെങ്കില്‍ അതുമാകാം. ചെലവ് ആകെ വിസാ ഫീസും വിമാനക്കൂലിയും മാത്രം. രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും IELTS പാസായിരിക്കുകയും വേണം. IELTS പാസായിട്ടില്ലെങ്കില്‍ മൂന്ന് മാസത്തിനുള്ളില്‍ അത് നേടാന്‍ സഹായിക്കാം. ഇത്രയും പ്രവൃത്തി പരിചയം ഇല്ലെങ്കിലും അപേക്ഷിക്കുക. പ്രവൃത്തി പരിചയം പൂര്‍ത്തിയാകുമ്പോള്‍ അന്ന് പരിഗണിക്കും.

വിശ്വസിക്കാന്‍ കുറച്ച് പ്രയാസമാണല്ലേ. അങ്ങനെ ചിലര്‍ പ്രതികരിച്ചുകണ്ടു. അതാകെ 'rubbish' ആണെന്നാണ് ജിനേഷ് ജോസഫിന്റെ കമന്റ്. എന്നു മാത്രമല്ല, ''ഇതുപോലുള്ള എന്തെങ്കിലും കാര്യത്തെക്കുറിച്ച് എഴുതുമ്പോള്‍ അല്ലെങ്കില്‍ പ്രോത്സാഹിപ്പിക്കുമ്പോള്‍ യഥാര്‍ത്ഥ വസ്തുതകള്‍ ആധികാരികമായ സ്രോതസ്സില്‍ നിന്ന് തേടിയിട്ടുവേണം'' എന്നും ഉപദേശമുണ്ട്.

ആധികാരികമായി അന്വേഷിച്ചിട്ടു തന്നെയാണ് എഴുതിയത്. IHNA-യുടെയും റാംസെ ഹോസ്പിറ്റല്‍ ഗ്രൂപ്പിന്റെയും അരിസോണ യൂണിവേഴ്‌സിറ്റിയുടെയും പ്രതിനിധികളുമായി എറണാകുളത്ത് നടന്ന Cintana Education Strategic Collaboration Launch-ന്റെ ചടങ്ങില്‍വച്ച് സാമാന്യം വിശദമായി തന്നെ സംസാരിച്ചു. ഹൈബി ഈഡന്‍ എംപിയും ഞാനും ആയിരുന്നു ചടങ്ങില്‍ സംസാരിച്ച പൊതുപ്രവര്‍ത്തകര്‍ (അതിന്റെ ഏതാനും ചിത്രങ്ങള്‍ കമന്റില്‍ നല്‍കിയിരിക്കുന്നു).

അതിനുശേഷം കേരള സര്‍ക്കാരിന്റെ നോര്‍ക്കയും കെ-ഡിസ്‌കും റിക്രൂട്ട്‌മെന്റ് സംബന്ധിച്ച IHNA-യുടെ മേധാവികള്‍ സമര്‍പ്പിച്ച രേഖകള്‍ വിശദമായി പരിശോധിച്ചു. കേരള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അവരുമായി ധാരണാപത്രത്തില്‍ ഒപ്പിടുകയും ചെയ്തു. ഇതില്‍ കൂടുതല്‍ എന്ത് അന്വേഷണമാണ് നടത്തേണ്ടത്?

ഏതായാലും എബ്രഹാം വലിയകാലയും ഏഡല്‍ യൂനസും പദ്ധതിയെ അവരുടെ നേരിട്ടുള്ള അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ പിന്താങ്ങിയുള്ള വിശദീകരണങ്ങളും കമന്റ് ചെയ്തു.

ഇനിയും സംശയമുള്ളവര്‍ 19-ാം തീയതി നേരിട്ട് വരിക. IHNA-യുടെ ചെയര്‍മാന്‍ Bijo Kunnumpurath ഉം ചീഫ് ഓപ്പറേഷന്‍സ് ഓഫീസര്‍ Simon Schweigert ഉം തിരുവല്ലയിലെ തൊഴില്‍ മേളയില്‍ നേരിട്ടു പങ്കെടുക്കും.

അതെ. തിരുവല്ല മാര്‍ത്തോമാ കോളേജില്‍ നടക്കുന്ന ജോബ് ഫെയറില്‍ ആസ്‌ട്രേലിയയിലേക്കും അതുപോലെ തന്നെ ജര്‍മ്മനിയിലേക്കുമുള്ള നേഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ് സാധ്യതകള്‍ വിശ്വസിക്കാന്‍ കുറച്ച് പ്രയാസമുണ്ടായിരിക്കാം. അത്രയ്ക്ക് മികച്ച ഓഫറാണ്.

ഇനി ഏതെങ്കിലും ഉദ്യോഗാര്‍ത്ഥിക്ക് സംശയമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന ഓഫര്‍ ലെറ്റര്‍ വായിച്ചു നോക്കാം. അതില്‍ പറയുന്ന കാര്യങ്ങള്‍ നോര്‍ക്ക ഉറപ്പുനല്‍കുന്നു.

അതുകൊണ്ട് വേഗമാകട്ടെ. രജിസ്റ്റര്‍ ചെയ്ത് ജോലിക്ക് അപേക്ഷിക്കുക.

DWMS പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുക. അവിടുത്തെ എംപ്ലോയര്‍ വിന്‍ഡോയില്‍ ലോഗിന്‍ ചെയ്ത നേഴ്‌സിംഗ് ജോലിക്ക് അപേക്ഷിക്കുക. അപേക്ഷിക്കേണ്ട വിധം വിവരിക്കുന്ന വീഡിയോ ലിങ്ക് ചുവടെ ചേര്‍ക്കുന്നു: https://youtu.be/eVZRbLVfGkQ

താഴെ നല്‍കിയിരിക്കുന്ന ഗൂഗിള്‍ ഫോം പൂരിപ്പിച്ച് സമര്‍പ്പിക്കുന്നവരെ വിജ്ഞാന പത്തനംതിട്ട ടീം നേരിട്ട് ബന്ധപ്പെട്ട് ആവശ്യമായ സഹായങ്ങളും പരിശീലനങ്ങളും നല്‍കുന്നതാണ്.
https://forms.gle/3hJ3UFebnj1pDNTZ8

പത്തനംതിട്ടക്കാര്‍ക്കു മാത്രമല്ല, ഏതു മലയാളിക്കും DWMS-ല്‍ രജിസ്റ്റര്‍ ചെയ്ത് ഈ ജോലിക്ക് അപേക്ഷിക്കാം. നിങ്ങള്‍ക്ക് നേരിട്ട് വരാന്‍ കഴിയുന്നില്ലെങ്കില്‍ ഓണ്‍ലൈനായിട്ടുള്ള ഇന്റര്‍വ്യു തരപ്പെടുത്താം.

ഇനിയും സംശയങ്ങളുണ്ടോ? ഏതെങ്കിലും നോളജ് ഇക്കോണമി മിഷന്‍ ജോബ് സ്റ്റേഷനിലെ ഫെസിലിറ്റേഷന്‍ സെന്ററിലോ ചെല്ലുക. അവര്‍ നിങ്ങളെ സഹായിക്കും.

Tags