ഓവറില്‍ 36 റണ്‍സ്, ടി20 ലോകകപ്പില്‍ യുവരാജിന്റെ റെക്കോഡിനൊപ്പമെത്തി നിക്കൊളാസ് പൂരന്‍, ബൗളര്‍ക്ക് നാണക്കേട്

nicholas pooran
nicholas pooran

ന്യൂഡല്‍ഹി: ടി20 ക്രിക്കറ്റ് ചരിത്രത്തില്‍ പുതിയ പേര് എഴുതിച്ചേര്‍ത്ത് വെസ്റ്റിന്‍ഡീസിന്റെ നിക്കൊളാസ് പൂരന്‍. സെന്റ് ലൂസിയയിലെ ഡാരെന്‍ സമി സ്റ്റേഡിയത്തില്‍  അഫ്ഗാനിസ്ഥാനെതിരെ നടന്ന ടി20 ലോകകപ്പിലെ ഗ്രൂപ്പ് സി മത്സരത്തില്‍, പൂരന്‍ അഫ്ഗാന്‍ ബൗളര്‍ അസ്മത്തുള്ള ഒമര്‍സായിക്കെതിരെ ഒരോവറില്‍ 36 റണ്‍സ് അടിച്ചെടുത്തു.

tRootC1469263">

53 പന്തില്‍ 98 റണ്‍സെടുത്ത പൂരന്റെ മികവില്‍ വെസ്റ്റിന്‍ഡീസ് 20 ഓവറില്‍ 5 വിക്കറ്റിന് 218 റണ്‍സെടുത്തു. നാലാം ഓവര്‍ പന്തെറിയാന്‍ എത്തിയ ഒമര്‍സായിയെ പൂരന്‍ നിലത്തുനിര്‍ത്തിയില്ല. ടി20 അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും അവിസ്മരണീയമായ ഓവറുകളില്‍ ഒന്നായി ഇത് ഇടംപിടിച്ചു. കളിക്കാരേയും കാണികളെയും വിസ്മയിപ്പിക്കുന്ന ശക്തമായ ഷോട്ടുകളുടെ പരമ്പര ഉള്‍പ്പെട്ടതായിരുന്നു പൂരന്റെ ആക്രമണം.

ഒരു സിക്സറില്‍ തുടങ്ങിയ ഓവറില്‍ അഞ്ച് വൈഡുകള്‍ വഴങ്ങിയത് ബൗളര്‍ക്ക് തിരിച്ചടിയായി. മറ്റൊരു സിക്‌സര്‍, ഒരു ബൗണ്ടറി, നാല് റണ്‍സ് ലെഗ് ബൈ, ബൗണ്ടറി, അഞ്ച് വൈഡുകള്‍, മറ്റൊരു സിക്സര്‍ എന്നിങ്ങനെയാണ് ഓവറിലെ റണ്‍സ്. ഒമര്‍സായിയുടെ ഓവറില്‍ 10 എക്‌സ്ട്രാകള്‍ ഉള്‍പ്പെടുന്നു, അതില്‍ അഞ്ച് വൈഡുകളും ഒരു നോ ബോളും നാല് ലെഗ് ബൈകളും ഉള്‍പ്പെട്ടു.

ഇതോടെ ടി20 അന്താരാഷ്ട്ര മത്സരങ്ങളില്‍ ഒരു ഓവറില്‍ 36 റണ്‍സ് നേടിയ ക്രിക്കറ്റ് താരങ്ങളുടെ എലൈറ്റ് ലിസ്റ്റില്‍ പൂരന്റെ ബാറ്റിംഗ് ഇടം നേടി. മുമ്പ് യുവരാജ് സിംഗ്, കീറോണ്‍ പൊള്ളാര്‍ഡ്, രോഹിത് ശര്‍മ്മ, ദിപേന്ദ്ര സിംഗ് ഐറി എന്നിവര്‍ ഈ നേട്ടത്തിലെത്തിയിരുന്നു.

ടി20യില്‍ ഒരു ഓവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ്

36 - യുവരാജ് സിംഗ്
36 - കീറോണ്‍ പൊള്ളാര്‍ഡ്
36 - രോഹിത് ശര്‍മ്മ, റിങ്കു സിംഗ്
36 - ദിപേന്ദ്ര സിംഗ് ഐറി
36 - നിക്കോളാസ് പൂരന്‍

 

Tags