അമിത് ഷാ എന്ന രാഷ്ട്ര തന്ത്രജ്ഞൻ : ഒറ്റ ഫോൺ കോളിൽ മറിഞ്ഞത് ജെഡിഎസ്


ഹരികൃഷ്ണൻ . ആർ
അമിത് ഷാ എന്ന രാഷ്ട്ര തന്ത്രജ്ഞൻ ബി.ജെ.പിയിലുള്ളപ്പോൾ പിന്നെ ഭയപ്പെടേണ്ടത് ഭാരതത്തിലെ മറ്റു പാർട്ടികളാണ് . നരേന്ദ്ര മോദി പ്രധാനമന്ത്രിയാണെങ്കിലും നിയന്ത്രണവും ചരടുവലിയും അമിത് ഷായ്ക്കാണ് പാർട്ടി നൽകിയിരിക്കുന്നത് .
ഇന്ത്യയിൽ ബി.ജെപി ഭരിക്കുന്നുണ്ടെങ്കിലും , വടർന്ന് പന്തലിക്കുന്നുണ്ടെങ്കിലും അതിൻ്റെ ക്രെഡിറ്റ് കോൺഗ്രസ് അടക്കം ബി.ജെ.പി യെ എതിർക്കുന്നവർ ഭയക്കുന്ന അമിത് ഷായ്ക്കാണ് . കഴിഞ്ഞ പത്തു വർഷത്തിനുള്ളിലെ ബി.ജെ.പി യുടെ ഭാരതത്തിനുള്ളിലെ വളർച്ചക്ക് പിന്നിൽ അമിത് ഷാ എന്നുള്ളത് രാഹുൽ ഗാന്ധി അടക്കം പലരെയും ഭയപ്പെടുത്തുന്നുണ്ട് .
രാഹുൽ ഗാന്ധി അടക്കം പല ദേശീയ നേതാക്കളുടെയും പേടി സ്വപ്നമാണ് എന്നും അമിത് ഷാ. മുൻ പ്രധാനമന്ത്രി ദേവഗൗഡയുടെ മകൻ എച്ച്.ഡി. കുമാര സ്വാമി നേതൃത്വം നൽകുന്ന ജെ.ഡി.എസിനെ ഒറ്റ ഫോൺ കോൾ കൊണ്ട് തങ്ങളുടെ പാളയത്തിലെത്തിച്ചാണ് ലോക്സഭാ ഇലക്ഷന് മുന്നോടിയായി പാർട്ടിയെ കരുത്താർജിപ്പിച്ചത് .
വരുന്ന തെരഞ്ഞെടുപ്പിൽ കർണ്ണാടകയിൽ കോൺഗ്രസിൻ്റെ ഭാവി എന്താകുമെന്ന് കണ്ട് തന്നെ അറിയണം. ശത്രു പാളയത്തിലെത്തി ശത്രു ആരു തന്നെ ആയാലും വേരൊടെ പിഴുതെറിയുന്ന തന്ത്രം അമിത് ഷാ യോളം വേറെ ആരും തന്നെ ഇല്ലെന്ന് പറയാം. ശത്രുക്കളുടെ മിത്രങ്ങളെ കൂട്ട് പിടിച്ച് രാഷ്ട്രീയ എതിർ ചേരികളെ വെട്ടി നിരത്താൻ ബി.ജെ.പിയിലെ സഹ പ്രവർത്തകരെ പഠിപ്പിച്ചതും അമിത് ഷാ തന്നെ .

വൊക്കലിഗ സമുദായത്തിൻ്റെ സ്വാധീനമുള്ള ജെ.ഡി' എ സി നെ കൂട്ട് പിടിച്ച് സമുദായംഗങ്ങൾ കൂടുതലുള്ള പഴയ മൈസൂർ മണ്ഡലത്തെ കൈ കുമ്പിളിലൊതുക്കി തെരഞ്ഞെടുപ്പ് വിജയം നേടാനാണ് ഈ ഒത്തു ചേരൽ കൊണ്ട് അമിത് ഷായും ബി.ജെ.പിയും ആഗ്രഹിക്കുന്നത് .ജെ.ഡി എസ് മുതിർന്ന നേതാവ് കുമാര സ്വാമി ഡൽഹിയിലെത്തി ഇന്നലെ രാവിലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും അദ്ധ്യക്ഷൻ ജെ.പി നദ്ദയെയും കണ്ട് ചർച്ച നടത്തിയിരുന്നു .
തുടർന്ന് ഉച്ചയോടെ ബി.ജെ.പിയുമായി സഹകരിച്ച് മുന്നണിയിൽ തുടരുന്ന പ്രഖ്യാപനം നടത്തുകയായിരുന്നു .സീറ്റ് വിഭജന ചർച്ചകൾ പിന്നാലെ ഉണ്ടാവുമെന്ന് കുമാര സ്വാമി അറിയിച്ചു .തുടർന്ന് ജെ.ഡി എസിനെ തുറന്ന മനസ്സോടെ തങ്ങളുടെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി അമിത് ഷായും അറിയിച്ചു .
2006 ലെ സഖ്യം ചേരലിന് ശേഷം ഇതാദ്യമായാണ് ബി.ജെ.പിയും ജെ.ഡി.എസും ഒന്നാകുന്നത് എന്ന പ്രത്യേകതയും ഈ കൂടിച്ചേരലിന് പിന്നിലുണ്ട് .അതേ സമയം കേരളത്തിൽ ജെ.ഡി എസ് ഇടതു പക്ഷത്തോടൊപ്പം തന്നെ തുടരും .സംസ്ഥാനത്ത് രണ്ട് എം.എൽ.എ മാരുള്ള ജെ .ഡി .എസിൽ കെ. കൃഷ്ണൻകുട്ടി മന്ത്രിയുമാണ് .