സമര പോരാട്ടങ്ങളിൽ ഉരുകി തെളിഞ്ഞ നേതാവ്; വീണ്ടും പാർട്ടിയെ നയിക്കാൻ അടിമുടി കമ്മ്യൂണിസ്റ്റായ എം.വി ജയരാജൻ

MV Jayarajan may continue as CPM Kannur district secretary
MV Jayarajan may continue as CPM Kannur district secretary

കണ്ണൂർ: ഐതിഹാസികമായ കുത്തുപറമ്പ് സമരമുൾപ്പെടെ സംഘടനാ പ്രവർത്തനങ്ങളിൽ നേതൃനിരയിൽ പ്രവർത്തിച്ചു ഉരുകിത്തെളിഞ്ഞ വ്യക്തിത്വമാണ് എം.വി ജയരാജന്റേത് പാർലമെൻ്ററി ഭരണ രംഗങ്ങളിൽ ഒരു പോലെ പ്രാഗത്ഭ്യം തെളിയിച്ച നേതാവാണ് എം.വി ജയരാജൻ. ഇതു രണ്ടാം തവണയാണ് ജില്ലാ സെക്രട്ടറിയാകുന്നത്. 

MV Jayarajan again CPIM Kannur district secretary

അടിയന്തിരാവസ്ഥയിൽ സ്വന്തം ജന്മനാടായ പെരളശേരി വിറങ്ങലിച്ചപ്പോൾ പൊലിസിന് നേരെ തൊടുത്ത എ.കെ.ജിയുടെ വാക്ശരങ്ങളിൽ ആകൃഷ്ടനായാണ് വിദ്യാർത്ഥി രാഷ്ട്രീയത്തിൽ ഇറങ്ങുന്നത്. 2019ൽ ലോകസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി പി.ജയരാജൻ സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് ജില്ലാ സെക്രട്ടറിയാവുന്നത്.
എടക്കാട് മണ്ഡലത്തിൽ നിന്നും രണ്ടുതവണ എ.എൽഎയായി പിന്നീട് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി പരിയാരം സഹകരണ മെഡിക്കൽ കോളേജ് ചെയർമാനായിരുന്നു. 

Lok Sabha election defeat to be examined in Kannur district assembly: MV Jayarajan

കഴിഞ്ഞ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ കണ്ണൂർ മണ്ഡലത്തിൽ മത്സരിച്ചു. നിയമ ബിരുദധാരിയാണ്. പെരളശേരി മാരിയമ്മാർ വീട്ടിൽ ടി.വി കുമാരൻ - എം.വി ദേവകി ദമ്പതികളുടെ മൂത്ത മകനാണ്. ഭാര്യ: ലീന (കേരള ബാങ്ക്). മക്കൾ എം.വി സഞ്ജയ്, എം.വി അജയ്, മരുമക്കൾ: ഡോ. സ്നിഗ്ദ്ധ ,ഡോ ശിവബാലകൃഷ്ണൻ, പെരളശേരി മാനവീയത്തിലാണ് താമസം. നിർമ്മലഗിരി കോളേജിൽ പഠിക്കുന്ന വേളയിൽ മികച്ച ബോൾ ബാറ്റ്മിന്റൺ കളിക്കാരനായിരുന്നു ജയരാജൻ. യൂണിവേഴ്സിറ്റി തലങ്ങളിൽ സമ്മാനങ്ങൾ നേടിയിട്ടുണ്ട്. എം.വി രമേഷ് (ആധാരമെഴുത്ത് കാടാച്ചിറ )എം.വി സുഷമ , എം.വി പ്രതീഷ് (ഗൾഫ് ) എന്നിവരാണ് സഹോദരങ്ങൾ.