വിമാനയാത്രയ്ക്ക് ആജീവനാന്ത പാസെടുത്തയാള്‍ക്ക് ലോട്ടറി, 20 കോടി രൂപ ലാഭം, സഞ്ചരിച്ചത് 3.2 കോടി കിലോമീറ്റര്‍


ന്യൂയോര്‍ക്ക്: ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ദൂരം വിമാനയാത്ര നടത്തിയ ആളെന്ന ബഹുമതിക്കുടമയാണ് അമേരിക്കക്കാരനായ 69 കാരന്‍ ടോം സ്റ്റുക്കര്‍. ഏതൊരു വ്യക്തിയേക്കാളും കൂടുതല്‍ മൈലുകള്‍ വായുവില്‍ സഞ്ചരിച്ചു ഇദ്ദേഹം. ഇനിയും യാത്ര നിര്‍ത്താന്‍ പദ്ധതിയൊന്നുമില്ല. 23 ദശലക്ഷം മൈല്‍ ആണ് ഇദ്ദേഹം ഇതുവരെയായി യാത്ര നടത്തിയത്. അതായത് 3.2 കോടി കിലോമീറ്റര്‍.
tRootC1469263">1990 ല്‍ യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ ലൈഫ് ടൈം പാസ് നേടിയതോടെയാണ് സ്റ്റുക്കര്‍ യാത്രയ്ക്ക് തുടക്കമിച്ചത്. അന്ന് 2,90,000 ഡോളര്‍ (2 കോടി രൂപ) ടിക്കറ്റിനായി നല്‍കിയപ്പോള്‍ പലരും അമ്പരുന്നു. എന്നാല്‍, 33 വര്‍ഷം പിന്നിടുമ്പോള്‍ 373 വിമാനങ്ങളിലായി അദ്ദേഹം യാത്ര ചെയ്തുകഴിഞ്ഞു. യഥാര്‍ത്ഥത്തില്‍ ഈ യാത്രകള്‍ക്ക് നല്‍കേണ്ടിയിരുന്നത് 2.44 മില്യണ്‍ ഡോളാറാണ് (20 കോടി രൂപ). ആജീവനാന്ത പാസെടുത്തതിനാല്‍ അദ്ദേഹത്തിന് ഇപ്പോഴും യാത്ര ചെയ്യാന്‍ സാധിക്കുന്നു.

യുണൈറ്റഡ് എയര്‍ലൈന്‍സ് അന്ന് യാത്രക്കാരെ ആകര്‍ഷിക്കാനായിരുന്നു ആജീവനാന്ത പാസ് ഏര്‍പ്പെടുത്തിയത്. ഒട്ടേറേപേര്‍ അത് പ്രയോജനപ്പെടുത്തിയപ്പോള്‍ പിന്നീടത് നിര്‍ത്തലാക്കുകയും ചെയ്തു. പാസെടുത്തവര്‍ക്ക് ഇപ്പോഴും യാത്ര ചെയ്യാന്‍ അനുമതിയുണ്ട്. പാസ് സ്വന്തമാക്കിയവര്‍ക്ക് യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ ലോകത്ത് എവിടെ വേണമെങ്കിലും സൗജന്യമായി പറക്കാം.
ആജീവനാന്ത പാസിന് ഒട്ടേറെ ആനുകൂല്യങ്ങളും അന്ന് നല്‍കിയിരുന്നു. അത് വില്‍ക്കാനോ വ്യാപാരം ചെയ്യാനോ ലേലം ചെയ്യാനോ കഴിയും. ലോകമെമ്പാടുമുള്ള ആഡംബര ഹോട്ടലുകളില്‍ താമസിക്കാനുള്ള ആനുകൂല്യങ്ങള്‍, ഉയര്‍ന്ന നിലവാരമുള്ള റെസ്റ്റോറന്റുകളിലെ പ്രത്യേക ഭക്ഷണം, ക്രിസ്റ്റല്‍ ക്രൂയിസിലൂടെയുള്ള ദീര്‍ഘയാത്രകള്‍ എന്നിവയെല്ലാം ലഭിക്കും.
തന്റെ അണ്‍ലിമിറ്റഡ് യുണൈറ്റഡ് പാസ് ഉപയോഗിച്ച് 100 ലധികം രാജ്യങ്ങളില്‍ സ്റ്റുക്കര്‍ പോയിട്ടുണ്ട്. കൂടാതെ 120 ലധികം 'ഹണിമൂണുകള്‍ക്ക്' ഭാര്യയുമായി പറക്കുയയും ചെയ്തു. ജോലിക്കായി 1984 ല്‍ ഓസ്ട്രേലിയ സന്ദര്‍ശിച്ചതോടെയാണ് ശേഷമാണ് വിമാനത്തോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശം ആരംഭിച്ചത്.
ജോലിയ്ക്കോ അവധിക്കാലത്തിനോ അല്ല യാത്രയ്ക്കുവേണ്ടിയാണ് താന്‍ യാത്ര ചെയ്യുന്നതെന്ന് സ്റ്റേക്കര്‍ പറയുന്നു. തങ്ങളുടെ പ്രിയപ്പെട്ട യാത്രക്കാരനോടുള്ള സ്‌നേഹം പ്രകടിപ്പിക്കാന്‍, എയര്‍ലൈന്‍ അവരുടെ രണ്ട് വിമാനങ്ങളില്‍ അദ്ദേഹത്തിന്റെ പേര് ഒട്ടിക്കുകയുണ്ടായി.
എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച നിക്ഷേപം എന്നാണ് ലൈഫ് ടൈം പാസിനേക്കുറിച്ച് സ്റ്റുക്കര്‍ വാഷിംഗ്ടണ്‍ പോസ്റ്റിനോട് പറഞ്ഞത്. വര്‍ഷങ്ങള്‍ക്കിപ്പുറവും ഈ കാര്‍ ഡീലര്‍ കണ്‍സള്‍ട്ടന്റ് തന്റെ യാത്രയുടെ ഓരോ സെക്കന്‍ഡും ആസ്വദിക്കുന്നു.