കൊട്ടിയൂർ വൈശാഖോത്സവത്തിൽ ശീവേലിക്ക് അകമ്പടി സേവിക്കുന്നവർ !!


കണ്ണൂർ : ബാവലിയുടെ കരയിലെ കാനനക്ഷേത്രത്തിൽ മനുഷ്യന്റെയും പ്രകൃതിയുടെയും ഉത്സവകാലമാണിത്. സ്ഥിരമായ യാതൊരു നിർമിതികളും അക്കരെ കൊട്ടിയൂർ ദേവഭൂമിയിൽ കാണാനാകില്ല. വനമധ്യത്തിലെ ജലാശയവും അതിനു നടുവിലൊരു തറയും സ്വയംഭൂ ലിംഗവുമാണ് ഇവിടെയുള്ളത്.
ഉത്സവകാലത്ത് അക്കരെ സന്നിധിയിൽ എല്ലാം താത്കാലികമായി നിർമിക്കുന്നതാണ്. ഉത്സവം കഴിയുന്നതോടെ പ്രകൃതിയിൽ ലയിച്ചുചേരും വിധമാണ് ഇവിടത്തെ നിർമാണങ്ങളെല്ലാം. 11 മാസത്തെ കാത്തിരിപ്പിനെടുവിൽ അക്കരെ സന്നിധിയിൽ പ്രവേശിച്ച് കാടുകൾ വെട്ടി വൃത്തിയാക്കിയാണ് വൈശാഖോത്സവത്തിന്റെ ഒരുക്കങ്ങൾ തുടങ്ങുന്നത്.
tRootC1469263">ഭക്തർക്ക് സുഖ ദർശനത്തിനായി വേണ്ട എല്ലാ കാര്യങ്ങളും ഒരുക്കാൻ 100 കണക്കിന് പേരാണ് സേവനത്തിനായി കൊട്ടിയൂരിൽ എത്താറുള്ളത്. പെരുമാളിന് സമർപ്പണം എന്ന നിലയ്ക്കാണ് ഇവർ സേവനമനുഷ്ട്ടിക്കുന്നത്. ഇവരിൽ ഭൂരിഭാഗം പേരും വർഷങ്ങളായി വൈശാഖോത്സവ സമയത്ത് സേവനത്തിനായി എത്തുന്നവരാണ്.

വൈശാഖോത്സവകാലത്ത് കൊട്ടിയൂരിൽ അവകാശികൾക്കും ഉത്സവനടത്തിപ്പുകാർക്കും അവരുടേതായ കടമകളും ഉത്തരവാദിത്തങ്ങളുമുണ്ട്.പെരുമാളിന്റെ അംഗ രക്ഷകരായി പ്രവർത്തിക്കുന്ന രണ്ട് കുടുംബങ്ങളുണ്ടിവിടെ . പേര്യ നായർ, വടക്കേടത് നായർ എന്നെ കുടുംബാംഗങ്ങളാണ് വൈശാഖോത്സവ സമയത്ത് ശീവേലിക്ക് അകമ്പടി സേവിക്കുന്നത് .