കണ്ണൂരിൽ മനുഷ്യ പരിചരണത്തിൽ രാജവെമ്പാലയുടെ മുട്ടകൾ വിരിഞ്ഞു : കൃത്രിമ ആവാസവ്യവസ്ഥ സൃഷ്ട്ടിച്ചു രാജവെമ്പാല മുട്ടകൾ വിരിയിച്ചത് കേരളത്തിൽ ഇത് ആദ്യ സംഭവം

King cobra eggs hatched under human care in Kannur bakkalam

കണ്ണൂർ/ തളിപ്പറമ്പ:  കേരളത്തിൽ ഇത് ആദ്യ സംഭവം, മനുഷ്യ പരിചരണത്തിൽ  രാജവെമ്പാലയുടെ മുട്ടകൾ വിരിഞ്ഞു. കണ്ണൂരിലെ ബക്കളത്താണ് കൃത്രിമ ആവാസവ്യവസ്ഥ സൃഷ്ട്ടിച്ചു രാജവെമ്പാല മുട്ടകൾ വിരിഞ്ഞത്  വനം വകുപ്പ് വാച്ചറും മാർക്ക് സംഘടനയുടെ ആനിമൽ റെസ്ക്യൂവറുമായ ഷാജി ബക്കളത്തിൻ്റെ സംരക്ഷണയിലാണ് 16 രാജവെമ്പാല മുട്ടകൾ വിരിഞ്ഞത്.  സ്വന്തം പരിചരണത്തിൽ രാജവെമ്പാല മുട്ടകള്‍ വിരിയിച്ചെടുക്കാനായതിന്റെ സന്തോഷത്തിലാണ്‌ ഷാജി

കഴിഞ്ഞ ഏപ്രിൽ 20നാണ് ഷാജി ബക്കളത്തിനെ തേടി കരുവഞ്ചാൽ ഫോറസ്റ്റ് സെക്ഷൻ ഓഫിസർ കെ. മധുവിൻ്റെ ഫോൺ വിളി എത്തുന്നത്. കുടിയാൻമല കനകകുന്നിൽ ലോനപ്പൻ എന്നയാളുടെ കൊക്കോ തോട്ടത്തിൽ രാജവെമ്പാലയുണ്ട്. ഉടൻ എത്തി പിടികൂടി ആവാസ വ്യവസ്ഥയിൽ വിടണമെന്നായിരുന്നു മധു ഷാജിയോട് ആവശ്യപ്പെട്ടത്. ഉടൻ തന്നെ ഫോറസ്റ്റ് ബീറ്റ് ഓഫിസർ നികേഷ്, പ്രിയ എന്നിവരോടൊപ്പം സ്ഥലത്തെത്തി. 

King cobra eggs hatched under human care in Kannur bakkalam

കൊക്കൊ മരത്തിൻ്റെ ഉണങ്ങിയ ഇലകൾ കരുതലോടെ നീക്കുന്നതിനിടയിൽ പത്തി വിരിച്ച് ഉയർന്നു പൊങ്ങിയ രാജവെമ്പാല വളരെ  വേഗത്തിൽ സമീപത്തെ തോട്ടിലേക്ക് രക്ഷപെട്ടു. തുടർന്ന് നടത്തിയ പരിശോധനയിൽ 31 മുട്ടകൾ കണ്ടെത്തി. മുട്ടകൾ കണ്ടെത്തിയ സ്ഥലത്ത് തന്നെ സൂക്ഷിക്കാൻ പറ്റാത്ത സാഹചര്യത്തിൽ റെയ്ഞ്ച് ഓഫിസറുടെ നിർദ്ദേശപ്രകാരം മുട്ടകൾ കടമ്പേരിയിലെ സുരക്ഷിതമായ സ്ഥലത്ത് എത്തിച്ചു. 

Read more: രശ്മി നായരും നിള നമ്പ്യാരും, മലയാളികള്‍ക്ക് മുന്നില്‍ തുണിയുരിഞ്ഞ് നേടുന്നത് ലക്ഷങ്ങള്‍

പ്ലാസ്റ്റിക്ക് കൊട്ടയിൽ ഉണങ്ങിയ മുളയുടെ ഇലകൾ വിരിച്ച് മുട്ടകൾ അടവച്ചു. ആവശ്യത്തിന് തണുപ്പ് ക്രമീകരിക്കാനുള്ള സംവിധാനവും ഒരുക്കി ദിവസവും നിരീക്ഷിച്ച് വരികയായിരുന്നു. ചൊവ്വാഴ്ച്ച രാവിലെ മുതലാണ് മുട്ടകൾ വിരിഞ്ഞു തുടങ്ങിയത്. വൈകിട്ടോടെ 16 മുട്ടകൾ വിരിഞ്ഞുവെന്ന് ഷാജി പറഞ്ഞു.

King cobra eggs hatched under human care in Kannur bakkalam

രാജവെമ്പാലകള്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലാണ് ഇണചേരുക. ഓരോവര്‍ഷവും ഒരു പെണ്‍പാമ്പ് 15 മുതല്‍ 30 വരെ മുട്ടകള്‍ ഇടുന്നതായി കണ്ടെത്തിയിട്ടുണ്ട്. മുട്ടകള്‍ പലപ്പോഴും നശിച്ചുപോകുകയോ പല്ലി വര്‍ഗത്തില്‍പെട്ട മറ്റു ജീവികള്‍ ഭക്ഷണമാക്കുകയോ ചെയ്യാറാണു പതിവ്.  കൂടുകൂട്ടിയ ശേഷം പരിസരത്ത് കാവലിരിക്കുകയാണ് സാധാരണ രാജവെമ്പാല ചെയ്യുന്നത്.  
സംരക്ഷിത വിഭാഗത്തിൽ പെടുന്ന ഇനമാണ് രാജവെമ്പാല. ഇവയുടെ മുട്ടകൾ വിരിഞ്ഞ് പുറത്തിറങ്ങുന്ന കുഞ്ഞുങ്ങൾ ഒരു മാസമാകുമ്പോൾ മാത്രമേ ഭക്ഷണം കഴിക്കുകയുള്ളു. ഒരാഴ്ച്ച കഴിയുമ്പോൾ പടം പൊഴിക്കുമെന്ന് റിയാസ് മാങ്ങാട് പറഞ്ഞു.

അറിയപ്പെടുന്ന വന്യജീവി സംരക്ഷകനായ ഷാജി ഇതിനു മുമ്പ് പെരുമ്പാമ്പ്, ഉടുമ്പ്, ചേര, മയിൽ എന്നിവയുടെ മുട്ട വിരിയിച്ചിരുന്നു. 2 വർഷം മുമ്പ് കൊട്ടിയൂരിലെ രണ്ടു സ്ഥലങ്ങളിൽ രാജവെമ്പാല മുട്ടകൾ കണ്ടെത്തിയ സ്ഥലത്തു തന്നെ വിരിയിച്ചിരുന്നു. ഇത് ആദ്യമായാണ് മറ്റൊരു സ്ഥലത്തേക്ക് മാറ്റി കൃത്രിമ സാഹചര്യത്തിൽ മുട്ട വിരിയിക്കുന്നത്.

King-cobra-eggs-hatched-under-human-care-in-Kannur-bakkalam. riyas mangad-shaji bakkalam

 

Tags