ഏതു നിമിഷവും തകർന്നു വീഴാം കണ്ണൂരിലെ ഈ സർക്കാർ കാര്യാലയം ; നോക്കുകുത്തിയായ പഴഞ്ചൻ കെട്ടിടം ജനങ്ങൾക്ക് ഭീഷണിയാകുന്നു


കണ്ണൂർ : കണ്ണൂരിൽ സർക്കാർ കാര്യാലയം ഏതു സമയം വേണമെങ്കിലും തകർന്ന് വീഴാറായ അവസ്ഥയിൽ. കോട്ടയം മെഡിക്കൽ കോളേജിലെ പഴഞ്ചൻ കെട്ടിടം തകർന്നു വീണു മകൾ നവമിക്ക് കൂട്ടിരിപ്പിനെത്തിയ വീട്ടമ്മയായ ബിന്ദു മരിച്ചതിനെ തുടർന്നുണ്ടായ ഭീതി നിലനിൽക്കുന്നതിനിടെയാണ് കണ്ണൂരിലെ സർക്കാർ ഓഫിസുകളും ഫിറ്റ്നസില്ലാതെ നോക്കുകുത്തിയായി നിൽക്കുന്നത്.
tRootC1469263">വളരെ പ്രധാനപ്പെട്ട ചില ഓഫിസുകളാണ് ഇവിടെ സ്ഥിതി ചെയ്യുന്നത്. മോട്ടോർ വാഹന വകുപ്പ്, ലേബർ,ജിയോളജി, സാമൂഹിക ക്ഷേമം തുടങ്ങി നിരവധി വകുപ്പുകളിൽ നൂറിലേറെ ജീവനക്കാരാണ് ഇവിടെ ജോലി ചെയ്യുന്നത്. ഇതുകൂടാതെ വിവിധ ആവശ്യങ്ങൾക്കായി നിരവധിയാളുകൾ ഇവിടെ വന്നു പോകുന്നുണ്ട്. മഞ്ഞച്ചായമടിച്ചു മുഖം മിനുക്കുകയല്ലാതെ കാര്യമായ അറ്റകുറ്റപ്പണികൾ നടക്കുന്നില്ല.

അര നൂറ്റാണ്ടിലേറെ പഴക്കമുള്ള കെട്ടിടത്തിൻ്റെ സീലിങ് പാളികൾ അടർന്നു വീഴുന്നത് ഭീഷണിയായിട്ടുണ്ട്. കെട്ടിടത്തിൻ്റ മുൻ ഭാഗത്ത് തകർച്ച നേരിടുന്നതിൻ്റെ ഭാഗമായി കോൺക്രീറ്റ് അടർന്നു വീഴുന്നുണ്ട്. ശക്തമായ മഴയിൽ ഓഫീസിനകത്തും. ചോർച്ച ശക്തമാണ് ഫയലുകൾ നനഞ്ഞു കുതിരുന്ന അവസ്ഥയാണുള്ളത്. കംപ്യൂട്ടർ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് വസ്തുക്കളും ഇതു കാരണം തകരാറിലാവുന്നു. ഈ പഴഞ്ചൻ കെട്ടിടത്തിലെ ശൗചാലയങ്ങളുടെ സ്ഥിതിയും ശോചനീയമാണ്. ഏതു നിമിഷവും കെട്ടിടം തകർന്നു വീഴുമോയെന്ന ഭീതിയിലാണ് ജീവനക്കാരും ജനങ്ങളും.