വാട്‌സ്ആപ് വഴി വന്‍ തട്ടിപ്പ്, ഐടി എഞ്ചിനീയറായ യുവതിക്ക് 49 ലക്ഷം രൂപ നഷ്ടമായി


ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ബാങ്കിംഗും ഇന്റര്‍നെറ്റ് സേവനങ്ങളും വിവിധങ്ങളായ ആപ്പുകളും വ്യാപകമായതോടെ ഇതുവഴിയുള്ള തട്ടിപ്പുകളും നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. അല്‍പമൊന്ന് ശ്രദ്ധിച്ചില്ലെങ്കില്‍ ലക്ഷങ്ങളാണ് നഷ്ടമാവുക. പല രീതിയിലുള്ള തട്ടിപ്പുകള്‍ ഇന്ന് വ്യാപകമാണ്. തട്ടിപ്പ് നടത്തിക്കഴിഞ്ഞാല്‍ അപ്രത്യക്ഷരാകുന്നരെ കണ്ടെത്തുക എളുപ്പമല്ല എന്നതിനാല്‍ പോലീസില്‍ പരാതി നല്‍കിയാലും നഷ്ടം തിരിച്ചുപിടിക്കാന്‍ കഴിയില്ല.
tRootC1469263">ഏറ്റവുമൊടുവില്‍ പൂനെയില്‍ നിന്നുള്ള ഒരു ഐടി എഞ്ചിനീയറാണ് തട്ടിപ്പിനിരയായത്. പാര്‍ട് ടൈം ജോലി വാഗ്ദാനം ചെയ്ത് എത്തിയ വാട്‌സ്ആപ്പ് ലിങ്കുവഴി പരിചയപ്പെട്ടവര്‍ 49 ലക്ഷം രൂപ യുവതിയില്‍ നിന്നും തട്ടിയെടുത്തു. മാര്‍ച്ച് 28 നും ഏപ്രില്‍ 28 നും ഇടയിലാണ് സംഭവം. രണ്ട് മാസത്തിന് ശേഷം ഹിഞ്‌ജേവാഡി പോലീസ് സ്റ്റേഷനില്‍ പരാതി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

പൂനെ മിററിന്റെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, തട്ടിപ്പുകാര്‍ വാട്‌സ്ആപ്പ് വഴി അയച്ച ഒരു ലിങ്കിലൂടെയാണ് എഞ്ചിനീയര്‍ ജോലി വാഗ്ദാനത്തില്‍ വീണത്. യൂട്യൂബ് വീഡിയോകള്‍ ലൈക്ക് ചെയ്യുക മാത്രമാണ് ജോലി. തുടക്കത്തില്‍, ഐടി എഞ്ചിനീയറായ യുവതിക്ക് തട്ടിപ്പുകാരന്‍ 150 രൂപയും 350 രൂപയും നല്‍കി വിശ്വാസം പിടിച്ചുപറ്റി. പിന്നീട് ഇര തട്ടിപ്പുകാരനെ വിശ്വസിക്കാന്‍ തുടങ്ങിയതോടെ, തുടര്‍ന്നുള്ള ജോലികള്‍ക്കായി കുറച്ച് പണം നിക്ഷേപിക്കാന്‍ സ്ത്രീയോട് ആവശ്യപ്പെട്ടു. നിക്ഷേപിച്ച തുകയുടെ 30 ശതമാനം റിട്ടേണ്‍ ഇരയ്ക്ക് വാഗ്ദാനം ചെയ്യുകയും ചെയ്തു. റിട്ടേണ്‍ ലഭിക്കുമെന്ന പ്രതീക്ഷയില്‍ ഇര 49 ലക്ഷം രൂപ നിക്ഷേപിച്ചു. എന്നാല്‍, തട്ടിപ്പുകാരന്‍ ഇതോടെ മുങ്ങുകയായിരുന്നു.
ഈ രീതിയില്‍ വലിയ തട്ടിപ്പുകളാണ് നടക്കുന്നതെന്നും ചതിയില്‍ വീഴരുതെന്നും പോലീസ് മുന്നറിയിപ്പ് നല്‍കുന്നു. ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തുമ്പോള്‍ ആളുകള്‍ ജാഗ്രത പാലിക്കുകയും അജ്ഞാതമോ സംശയാസ്പദമോ ആയ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കുകയും വേണം. നിങ്ങളുടെ ബാങ്ക് വിവരങ്ങളോ ഒടിപിയോ ആരുമായും പങ്കിടരുത്. പണത്തിനായി ഓണ്‍ലൈന്‍ ടാസ്‌ക്കുകള്‍ ചെയ്യാന്‍ ആവശ്യപ്പെട്ട് തട്ടിപ്പുകള്‍ നടക്കുന്ന നിരവധി കേസുകളുണ്ട്. അത്തരം പദ്ധതികളെ വിശ്വസിക്കരുതെന്നും നിര്‍ദ്ദേശിക്കുന്നു.
ഇത്തരം തട്ടിപ്പുകളില്‍ നിന്ന് സുരക്ഷിതരായിരിക്കാന്‍ ആളുകള്‍ക്ക് മനസ്സില്‍ സൂക്ഷിക്കേണ്ട രണ്ട് കാര്യങ്ങളുണ്ട്. ഒന്നാമതായി, ലിങ്ക്ഡ്ഇന്‍, നൗകരി ഡോട്ട് കോം, ഇന്‍ഡീഡ് മുതലായ ആധികാരിക പോര്‍ട്ടലുകളില്‍ ജോലി അപേക്ഷിക്കുന്നതാണ് നല്ലത്. എന്നിരുന്നാലും, നിങ്ങള്‍ മറ്റ് മാര്‍ഗങ്ങളിലൂടെ ജോലിക്ക് അപേക്ഷിക്കേണ്ടതുണ്ടെങ്കില്‍, ജോലി വാഗ്ദാനം ചെയ്യുന്ന വ്യക്തിയെ സൂക്ഷ്മമായി പഠിക്കേണ്ടതുണ്ട്. കമ്പനി എത്രത്തോളം നിയമാനുസൃതമാണെന്ന് പരിശോധിക്കുക.
കൂടാതെ, പേര്, ഫോണ്‍ നമ്പര്‍ തുടങ്ങിയ നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ പൂരിപ്പിക്കുന്നതിന് മുമ്പ് വളരെ ആലോചിക്കുക. അത് വിശ്വസനീയമായ വെബ്സൈറ്റുകളില്‍ മാത്രം നല്‍കിയിട്ടുണ്ടെന്ന് ഉറപ്പാക്കുക. ഒരു അപരിചിതന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ഒരിക്കലും പണം ട്രാന്‍സ്ഫര്‍ ചെയ്യരുത്, നിങ്ങളുടെ ബാങ്കിംഗ് ക്രെഡന്‍ഷ്യലുകള്‍ ആരുമായും പങ്കിടുകയും ചെയ്യരുത്.