ഹെലികോപ്റ്റര്‍ തകര്‍ന്ന് ഇറാന് പ്രസിഡന്റ് കൊല്ലപ്പെട്ട സംഭവം, ഇസ്രായേല്‍ കൊടുത്ത പണിയോ? മൊസാദ് ചില്ലറക്കാരല്ല


ദുബായ്: ഇറാന്‍ പ്രസിഡന്റും വിദേശകാര്യ മന്ത്രിയും സഞ്ചരിച്ച ഹെലികോപ്ടര്‍ തകര്‍ന്ന് യാത്രക്കാരെല്ലാം മരിച്ചെന്ന വിവരം ലോക രാഷ്ട്രങ്ങള്‍ ഞെട്ടലോടെയാണ് കാണുന്നത്. ഇസ്രായേലും ഹമാസും മാസങ്ങളായി നടത്തിവരുന്ന യുദ്ധത്തിനിടെ മേഖലയില്‍ മറ്റൊരു യുദ്ധത്തിനുകൂടി സംഭവം കാരണമാകുമോ എന്ന ആശങ്ക ഉയര്‍ന്നുകഴിഞ്ഞു.
tRootC1469263">പലസ്തീനെതിരായ ഇസ്രാലേയലിന്റെ മനുഷ്യത്വരഹതിമായ ആക്രമണത്തിനെതിരെ കടുത്ത നിലപാടെടുത്ത രാജ്യമാണ് ഇറാന്‍. ഇസ്രായേലിനെതിരെ ഇറാന്‍ പ്രത്യാക്രമണവും നടത്തിയിരുന്നു. ഇറാന് കനത്ത തിരിച്ചടി നല്‍കുമെന്ന ഇസ്രായേലിന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് ഇപ്പോഴത്തെ സംഭവമെന്നത് മേഖലയിലെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ഇടയാക്കിയേക്കും.

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി, രാജ്യത്തിന്റെ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമിറാബ്ദല്ലാഹിയാന്‍, ഇറാന്റെ കിഴക്കന്‍ അസര്‍ബൈജാന്‍ പ്രവിശ്യയുടെ ഗവര്‍ണര്‍, മറ്റ് ഉദ്യോഗസ്ഥരും അംഗരക്ഷകരും യാത്ര ചെയ്ത ഹെലികോപ്റ്റര്‍ ആണ് തര്‍ന്നുവീണത്. അസര്‍ബൈജാന്‍ പ്രസിഡന്റ് ഇല്‍ഹാം അലിയേവിനൊപ്പം ഒരു അണക്കെട്ട് ഉദ്ഘാടനം ചെയ്യുന്നതിനായി അസര്‍ബൈജാനുമായുള്ള ഇറാന്റെ അതിര്‍ത്തിയിലേക്കുള്ള യാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്നു റെയ്സി.
ഇറാന്റെ കിഴക്കന്‍ അസര്‍ബൈജാന്‍ പ്രവിശ്യയിലെ വാര്‍സഖാന്‍, ജോല്‍ഫ നഗരങ്ങള്‍ക്കിടയിലുള്ള ഡിസ്മര്‍ വനത്തില്‍, അസര്‍ബൈജാനുമായുള്ള അതിര്‍ത്തിയോട് ചേര്‍ന്ന്, ദുരൂഹമായ സാഹചര്യത്തില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീഴുകയായിരുന്നു. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ് ഹെലികോപ്റ്റര്‍ തകര്‍ന്നതെന്നാണ് വിവരമെങ്കിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ലോകത്തെ ഏറ്റവും മികച്ച ചാരസംഘടനായ മൊസാദിനെ ഉപയോഗിച്ച് തന്ത്രപ്രധാനമായ ആക്രമണം നടത്തുന്നത് ഇസ്രായേലിന്റെ ശൈലിയാണ്. അതുകൊണ്ടുതന്നെ ഹെലികോപ്റ്റര്‍ തകര്‍ച്ചയില്‍ ഇറാന് സംശയങ്ങളേറെയുണ്ട്.
ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ സംരക്ഷകനായും പിന്‍ഗാമിയായും കണക്കാക്കപ്പെടുന്നയാളാണ് റെയ്‌സി. രാജ്യത്തെ ഷിയാ മതാധിപത്യത്തില്‍ മുന്നോട്ടുനയിക്കുന്നതില്‍ പ്രധാനിയാണിയാള്‍. മനുഷ്യത്വരഹിതമായ പല നിയമങ്ങളും ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുകയും ഈ നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് വധശിക്ഷ വിധിക്കുകയും ചെയ്യുന്നതില്‍ റെയ്‌സിക്കെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു.
കഴിഞ്ഞ മാസം, ഡമാസ്‌കസിലെ ഒരു ഇറാനിയന്‍ കോണ്‍സുലര്‍ കെട്ടിടത്തില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തെത്തുടര്‍ന്ന് രണ്ട് ഇറാനിയന്‍ ജനറല്‍മാര്‍ കൊല്ലപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് ടെഹ്റാന്‍ ഇസ്രായേലിന് നേരെ നൂറുകണക്കിന് മിസൈലുകളും ഡ്രോണുകളും വിക്ഷേപിച്ചു. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാക്കുകയും ചെയ്തു.
ടെഹ്റാന്റെ വിവാദ ആണവ പദ്ധതിയും ബാലിസ്റ്റിക് മിസൈലുകളും ഇസ്രയേലിന് തലവേദനയാണ്. ഇസ്രായേലിനെ നശിപ്പിക്കുമെന്ന് ശപഥം ചെയ്ത സായുധ ഗ്രൂപ്പുകള്‍ക്ക് ഇറാന്‍ പിന്തുണയും നല്‍കുന്നു. ഇക്കാര്യങ്ങളാല്‍ ഇസ്രായേല്‍ വളരെക്കാലമായി ഇറാനെ ഏറ്റവും വലിയ ഭീഷണിയായി കാണുന്നു. മുതിര്‍ന്ന ഇറാനിയന്‍ സൈനിക ഉദ്യോഗസ്ഥരെയും ആണവ ശാസ്ത്രജ്ഞരെയും ലക്ഷ്യമിട്ട് ഇസ്രായേല്‍ വര്‍ഷങ്ങളായി ഒട്ടേറെ ആക്രമണം നടത്തിയിട്ടുമുണ്ട്.
പേര്‍ഷ്യന്‍ ഗള്‍ഫിലെ അറബ് രാജ്യങ്ങളും ഇറാനെ വളരെക്കാലമായി സംശയത്തോടെയാണ് വീക്ഷിക്കുന്നത്. 2020 ല്‍ ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കാനുള്ള യുണൈറ്റഡ് അറബ് എമിറേറ്റുകളുടെയും ബഹ്റൈനിന്റെയും തീരുമാനം ഇറാനെ ചൊടിപ്പിച്ചിരുന്നു.