ഇന്ത്യ ന്യൂസിലന്‍ഡ് സെമിയില്‍ ആരു ജയിക്കും? രച്ചിന്‍ തിളങ്ങുമോ? വൈറലായി ജ്യോത്സ്യന്റെ പ്രവചനം


മുംബൈ: ഐസിസി ക്രിക്കറ്റ് ലോകകപ്പ് 2023ലെ ആദ്യ സെമിഫൈനല്‍ മത്സരം ബുധനാഴ്ച മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ നടക്കാനിരിക്കെ ആരു ജയിക്കുമെന്ന് സംബന്ധിച്ച് പല പ്രവചനങ്ങളും സജീവമാണ്. 2019 ഏകദിന ലോകകപ്പില്‍ ട്രെന്റ് ബ്രിഡ്ജില്‍ ന്യൂസിലന്‍ഡ് 18 റണ്‍സിന് വിജയിച്ചിരുന്നു. ഇരുടീമുകളും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ആവര്‍ത്തനമാകും സെമിഫൈനല്‍.
ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ഏറ്റുമുട്ടലിന് വേണ്ടി തയ്യാറെടുക്കവെ തന്റെ പ്രവചനങ്ങളുമായി എത്തിയിരിക്കുകയാണ് ജ്യോത്സ്യന്‍ സുമിത് ബജാജ്. വാങ്കഡെയില്‍ ഏത് ടീമാണ് ആദ്യം ബാറ്റ് ചെയ്യുകയെന്നും നോക്കൗട്ട് മത്സരത്തില്‍ ഏത് കളിക്കാരാണ് മികച്ച പ്രകടനം കാഴ്ചവെക്കുന്നതെന്നും സുമിത് പ്രവചിച്ചു.
മുംബൈയില്‍ ഇന്ത്യ സെമിഫൈനല്‍ കളിക്കുമെന്ന തന്റെ പ്രവചനം യാഥാര്‍ത്ഥ്യമായെന്നും രോഹിത് ശര്‍മയുടെ ടീം അഹമ്മദാബാദില്‍ ഫൈനല്‍ കളിക്കുമെന്നും ജ്യോതിഷി പറഞ്ഞു. ബുധനാഴ്ച നടക്കുന്ന സെമിഫൈനല്‍ മത്സരത്തില്‍ ആദ്യം ബൗള്‍ ചെയ്യാന്‍ ടീം ഇന്ത്യ തിരഞ്ഞെടുക്കുമെന്നും ജ്യോത്സ്യന്‍ പ്രവചിക്കുന്നുണ്ട്.

ഇന്ത്യ ആദ്യം ബൗള്‍ ചെയ്യാനും പിന്നീട് ചേസ് ചെയ്യാനുമാണ് സാധ്യത. 47-48 ഓവറില്‍ അവര്‍ ന്യൂസിലന്‍ഡ് ഉയര്‍ത്തിയ ലക്ഷ്യത്തിലെത്താം. 250 റണ്‍സിനടുത്ത് ന്യൂസിന്‍ഡ് ലക്ഷ്യം വെച്ചേക്കാം. വിരാട് കോഹ്ലി, ശുഭ്മാന്‍ ഗില്‍, രോഹിത് ശര്‍മ എന്നിവര്‍ ഇന്ത്യയ്ക്കായി തിളങ്ങുമെന്നും സുമിത് പറഞ്ഞു.
സുമിത് ബജാജ് പറയുന്നതനുസരിച്ച്, നിലവില്‍ ലോക ഒന്നാം നമ്പര്‍ ഏകദിന ബാറ്ററായ ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, രോഹിത് ശര്‍മ എന്നിവര്‍ സെമിയില്‍ മികവുകാട്ടും. ക്യാപ്റ്റന്റെ ജാതകം വളരെ പ്രധാനമാണ്. ഈ സാഹചര്യത്തില്‍, രോഹിത് ശര്‍മ ടീമിന്റെ പ്രകടനത്തില്‍ ഒരു പ്രധാന പങ്ക് വഹിക്കുകയും ഫൈനലില്‍ കപ്പ് ഉയര്‍ത്താന്‍ ഇന്ത്യയെ സഹായിക്കുകയും ചെയ്യും. വിരാട് കോഹ്ലിയും ഇപ്പോള്‍ ഉന്നതിയിലാണെന്ന് സുമിത് ബജാജ് പ്രവചിച്ചു.
മറ്റൊരു കളിക്കാരനായ സൂര്യകുമാര്‍ യാദവിന്റെ പ്രകടനവും നോക്കൗട്ട് മത്സരങ്ങളില്‍ മികച്ചതായിരിക്കും. ശ്രേയസ് അയ്യര്‍, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവരാണ് ഇന്ത്യന്‍ ടീമില്‍ ശ്രദ്ധിക്കേണ്ട മറ്റ് ചില താരങ്ങളെന്നും ജ്യോതിഷി പറയുന്നു.
ഇന്ത്യയ്ക്കെതിരായ സെമിഫൈനലില്‍ ന്യൂസിലന്‍ഡിന്റെ യുവ ഓള്‍റൗണ്ടര്‍ രച്ചിന്‍ രവീന്ദ്രയ്ക്ക് മികച്ച പ്രകടനം പുറത്തെടുക്കാനാകില്ലെന്ന് ജ്യോതിഷി സുമിത് ബജാജ് കണക്കുകൂട്ടുന്നു. 9 മത്സരങ്ങളില്‍ നിന്ന് 3 സെഞ്ച്വറികളും 2 അര്‍ധസെഞ്ച്വറികളും സഹിതം 565 റണ്‍സുമായി 2023 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവരില്‍ മൂന്നാമത്തെ താരമാണ് രവീന്ദ്ര.
ന്യൂസിലാന്‍ഡ് ടീമിനെ സംബന്ധിച്ചിടത്തോളം, ശ്രദ്ധിക്കേണ്ട ചില കളിക്കാര്‍ മിച്ചല്‍ സാന്റ്‌നര്‍, ഡെവണ്‍ കോണ്‍വേ എന്നിവരാണ്. രച്ചിന് മികച്ച പ്രകടനം പുറത്തെടുക്കാനായേക്കില്ല, ആദ്യഘട്ടത്തില്‍ തന്നെ വിക്കറ്റ് നഷ്ടപ്പെടുമെന്നും സുമിത് ബജാജ് പറഞ്ഞു. സെമിഫൈനല്‍ ഇന്ത്യയ്ക്ക്ക്ക് പൂര്‍ണമായും അനായാസമായിരിക്കില്ല, ന്യൂസിലന്‍ഡ് ടീം ഇന്ത്യയ്ക്ക് വെല്ലുവിളി ഉയര്‍ത്തുമെന്നും ജ്യോത്സ്യന്‍ പ്രവചിച്ചു.