വിരലിന്റെ ആകൃതിനോക്കി വ്യക്തികളുടെ സ്വഭാവം തിരിച്ചറിയാം, നിങ്ങളുടെ സ്വഭാവം പരിശോധിച്ചുനോക്കൂ

index finger personality
index finger personality

മനുഷ്യശരീരം അതിമനോഹരമായി രൂപകല്‍പ്പന ചെയ്തതാണ്. നമ്മുടെ ശരീരത്തിലെ ഓരോ ഭാഗവും പ്രധാനമാണ്. അത്തരത്തിലുള്ള ഒന്നാണ് നമ്മുടെ വിരലുകള്‍. വസ്തുക്കളെ ഗ്രഹിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും സങ്കീര്‍ണ്ണമായ ജോലികള്‍ ചെയ്യുന്നതിനും ഇവ അത്യന്താപേക്ഷിതമാണ്. പേഴ്‌സണാലിറ്റി വിദഗ്ധര്‍ പറയുന്നത് നിങ്ങളുടെ വിരലുകളുടെ ആകൃതി നിങ്ങളുടെ വ്യക്തിത്വത്തെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകള്‍ നല്‍കുമെന്നതാണ്.

1 നേരായ വിരല്‍ ഉള്ള വ്യക്തികളുടെ സ്വഭാവം

വിരല്‍ നേരെയുള്ള ആകൃതിയാണെങ്കില്‍ സത്യസന്ധതയെ വിലമതിക്കുകയും നുണകളോട് ശക്തമായ വെറുപ്പ് കാണിക്കുകയും ചെയ്യുവരാകും. വിശ്വസ്തനായ വ്യക്തിയാണ്, മറ്റുള്ളവരില്‍ നിന്നും അത് പ്രതീക്ഷിക്കുന്നവരുമാണ്. ശക്തനും സ്വതന്ത്രനുമായി കാണപ്പെടുമെങ്കിലും, വികാരങ്ങള്‍ ഏറ്റവും അടുപ്പമുള്ളവര്‍ക്കായി നീക്കിവയ്ക്കുന്നു. ദയയും അനുകമ്പയും ഉള്ളവരുമാണ് ഇക്കൂട്ടര്‍.

2 വിരലിന്റെ അറ്റം കൂര്‍ത്തതാണെങ്കില്‍

വരലിന്റെ അറ്റം കൂടുതല്‍ കൂര്‍ത്തതാണെങ്കില്‍ വ്യക്തി ഒരു സ്വപ്‌നജീവിയായിരിക്കും. സ്‌നേഹത്തിന്റെ ശക്തിയില്‍ വിശ്വസിക്കുന്നവരാണ്. ലക്ഷ്യങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള ദൃഢനിശ്ചയമുള്ളവരാണ്. കഠിനാധ്വാനവും വിശ്വസ്തതയും പ്രതിബന്ധങ്ങളെ തരണം ചെയ്യാന്‍ പ്രാപ്തരാക്കുന്നു. സമൂഹം പലപ്പോഴും ഇവരുടെ നേതൃത്വ സാധ്യതയെ തിരിച്ചറിയുന്നു.

3 മുട്ടുകള്‍ ഉയര്‍ന്നുനില്‍ക്കുന്ന വിരലുകള്‍ ഉള്ളവരുടെ സ്വഭാവം

സത്യത്തോട് ചേര്‍ന്നുനില്‍ക്കുന്ന ഇക്കൂട്ടര്‍ ജനപ്രീതിയില്ലാത്തവരായിരിക്കും. ഉദാരമനസ്‌കരാണ്, ആള്‍ക്കൂട്ടത്തിനിടയില്‍ വേറിട്ടുനില്‍ക്കുന്ന ഇക്കൂട്ടര്‍ ആത്മവിശ്വാസമുള്ളവരുമാണ്. അതിവേഗം കോപം വരുന്നവരായിരിക്കും. തെറ്റ് സംഭവിക്കുമ്പോള്‍ പെട്ടെന്ന് ക്ഷമ ചോദിക്കുന്നു. ആത്മാഭിമാനത്തെ ബാധിക്കുന്ന കാര്യങ്ങളൊന്നും അംഗീകരിച്ചുകൊടുക്കില്ല. മര്യാദയുള്ളവരാണ്, അടുത്ത സൗഹൃദം നിലനിര്‍ത്തുന്നു.

Tags