29 വർഷത്തെ ഇടവേളയ്ക്ക് ശേഷം മലയറാട്ടിന് ഒരുങ്ങുകയാണ് തളിപ്പറമ്പ ഇടവലത്ത് പുടയൂർ മന ; കെട്ടിയാടുന്നത് അപൂർവ്വങ്ങളായ മന്ത്രമൂർത്തികളുടെ തെയ്യക്കോലങ്ങൾ ; അടയാളം കൊടുക്കൽ ചടങ്ങ് നടന്നു
കണ്ണൂർ : തളിപ്പറമ്പിലെ ഇല്ലങ്ങളുടെ അകത്തളങ്ങളിൽ ആരാധിച്ചുവരുന്ന മൂർത്തീകളെ തെയ്യം കെട്ടിയാടിക്കുന്ന ചടങ്ങാണ് മലയറാട്ട്. 29 വർഷത്തിന് ശേഷം പുടയൂർ മനയിൽ കളിയാട്ട് മഹോത്സവം നടത്തപ്പെടുകയാണ്. വടക്കൻ കേരളത്തിൽ വീണ്ടുമൊരു തുലാപ്പത്ത് കൂടി പിറന്നപ്പോൾ മലയറാട്ടിനുള്ള അടയാളം കൊടുക്കൽ ചടങ്ങ് നടന്നു.
tRootC1469263">
കേരളത്തിലെ അതിപുരാതനമായ മുപ്പത്തിരണ്ട് നമ്പൂതിരി സങ്കേതങ്ങളിൽ ഏറ്റവും പ്രാചീനഗ്രാമമാണ് കണ്ണൂരിലെ പെരുഞ്ചെല്ലൂർ. മന്ത്രമൂർത്തി ഉപാസനയുള്ള പത്ത് ഇല്ലങ്ങളാണ് പെരുഞ്ചെല്ലൂരിൽ ഉള്ളത്. ഈ ഇല്ലങ്ങളെ മന്ത്ര ശാലകൾ എന്ന് കൂടി മാന്ത്രിക പാരമ്പര്യങ്ങളിൽ പരാമർശിച്ചു വരുന്നു. ഈ മന്ത്രശാലകളുടെ അകത്തളങ്ങളിൽ മന്ത്ര സ്വരൂപത്തിൽ ആരാധിച്ചു വരുന്ന മന്ത്രമൂർത്തികളെ കോല സ്വരൂപത്തിൽ തെയ്യം കെട്ടിയാടിക്കുന്ന പ്രാധാന്യമേറിയ ഒരു മാന്ത്രിക ഉപാസനയാണ് മലയറാട്ട് എന്ന കളിയാട്ട മഹോത്സവം.

29 വർഷങ്ങൾക്ക് ശേഷം ഇടവലത്ത് പുടയൂർ മനയിൽ മന്ത്ര മൂർത്തിയുടെ തെയ്യക്കോലങ്ങൾ ഉറഞ്ഞാടാൻ തയ്യാറെടുക്കുകയാണ്. 2026 ജനുവരി 16, 17, 18 തീയതികളിലായാണ് അപൂർവ്വങ്ങളായ മന്ത്രമൂർത്തികളുടെ തെയ്യക്കോലങ്ങൾ കെട്ടിയാടുന്നത്.കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി ഇടവലത്ത് പുടയൂർ മനയിൽ അടയാളം കൊടുക്കൽ ചടങ്ങ് നടന്നു.
പെരുഞ്ചെല്ലൂരിലെ തന്ത്രിമാരായ പുന്തോട്ടത്തിൽ പുടയൂർ, ഇരുവേശി പുടയൂർ, നടുവത്ത് പുടയൂർ, ഇടവലത്ത് പുടയൂർ എന്നീ നാല് തന്ത്രി കുടുംബങ്ങളും മന്ത്രമൂർത്തി ഉപാസനയിലൂടെ മാന്ത്രിക പാരമ്പര്യത്തെ പിന്തുടരുന്നവരാണ്. ഇതിന് പുറമെ കുറുമാത്തൂർ, നരിക്കോട്ട് കുന്ദമംഗലത്ത് ഈറ്റിശ്ശേരി, ചെറിയൂര് മുല്ലപ്പള്ളി, ശേഖര പുളിയപ്പടമ്പ്, വടക്കേ കാരിശ്ശേരി, ചെവിട്ടങ്കര പുളിയപ്പടമ്പ് (മുമ്പ് പുതിയേടത്ത് പുളിയപ്പടമ്പ് ഇല്ലത്തിന്റെ പാരമ്പര്യം ലയിച്ചു എന്നീ ഇല്ലങ്ങളിലാണ് മന്ത്രമൂർത്തികളെ കെട്ടിയാടിക്കുന്ന മലയാട്ട് പാരമ്പര്യം നിലനിൽക്കുന്നത്. കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി ഇടവലത്ത് പുടയൂർ മനയിൽ നടന്ന ജനകീയ കമ്മിറ്റി മീറ്റിങ്ങിൽ ബ്രോഷറും കലണ്ടറും പ്രകാശനം ചെയ്തു.

.jpg)

