എസ്.സി എസ്.ടി യുവാവിന്റെ കൊലപാതകത്തിൽ പോലും അനീതി കാണിച്ചു, പ്രതികളുമായി ഒത്തു കളിച്ച് പോലീസ്...ഹൈക്കോടതിയുടെ ഇടപെടല്‍

adv-vimala-binu higj court advocate
പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണപ്പെട്ട ആളുടെ ശരീരത്തില്‍ മുറിവുകളുണ്ടായിട്ടും പോലീസ് അന്വേഷണം ഇഴഞ്ഞു. ഒന്‍പതു മാസത്തിലേറെയായി അന്വേഷണത്തില്‍ പുരോഗതിയില്ലാത്തതിനാല്‍ രാജുവിന്റെ ഭാര്യ

ബാലുശ്ശേരി: ബാലുശ്ശേരി വയലട സ്വദേശി രാജുവെന്ന യുവാവിന്റെ മരണം കൊലപാതകമെന്ന ആരോപണവുമായി കുടുംബം. കേസ് അന്വേഷണം തൃപ്തികരമല്ലെന്നും ലോക്കല്‍ പോലീസ് പ്രതികള്‍ എന്ന് സംശയിക്കുന്നവരുമായി ഒത്തു കളിക്കുകയാണെന്നും അതു കൊണ്ട് കേസ് ക്രൈംബ്രാഞ്ചിന് വിടണമെന്നും ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചു.

കഴിഞ്ഞ ഒക്ടോബര്‍ 17 ന് പുലര്‍ച്ചെയാണ് എസ്‌സി എസ്ടിക്കാരനായ വയലട പാറച്ചാലില്‍ വീട്ടില്‍ രാജുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രാജുവിനെ മരിച്ച നിലയില്‍ കാണപ്പെടുന്നതിന് രണ്ട് ദിവസം മുമ്പ് സമീപത്തുള്ള ഷൈജു മുമ്പ് നടന്ന ഒരു പ്രശ്‌നം സംസാരിച്ച് തീര്‍ക്കാന്‍ രാജുവിനേയും ഭാര്യ ബിനിതയെയും വിളിച്ചിരുന്നു. രാജു ഷൈജുവിന്റെ കൂടെ ഷൈജുവിന്റെ സ്ഥലമായ ചെമ്പുകരക്ക് പോകുകയും അവിടെ വെച്ച് ക്രൂരമായ മര്‍ദ്ദനത്തിന് ഇരയാകുകയും ചെയ്തു. രാജുവിന്റെ ബന്ധുവാണ് ആശുപത്രിയിലെത്തിച്ചത്.

പിറ്റേന്ന് വീട്ടിലെത്തിയ രാജു ഭാര്യ ബിനിതയോട് ഷൈജു, ഷിജു, ഷിനു, ഷിബു എന്നിവര്‍ ചേര്‍ന്ന് തന്നെ മര്‍ദ്ദിച്ചായി പറഞ്ഞു. ഇതിന്റെ പിറ്റെദിവസം ആണ് രാജുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് രാജുവിന്റെ ഭാര്യയോട് മരണത്തെ പറ്റി അന്വേഷിച്ചപ്പോള്‍ ഇക്കാര്യങ്ങളെല്ലാം ഭാര്യ ബിനിത പോലീസിനോട് പറയുകയും ചെയ്തിരുന്നു. എന്നാല്‍, ആരേയും പ്രതിചേര്‍ക്കാതെ പോലീസ് എഫ്‌ഐആര്‍ മാത്രം രജിസ്റ്റര്‍ ചെയ്യുകയും പിന്നീട് യാതൊരു വിധ അന്വേഷണവും നടത്തുകയും ചെയ്തില്ല.

 ബിനിതയും കുടുംബവും പല ഉന്നത ഉദ്യോഗസ്ഥരുടെയും ഓഫീസില്‍ കേസ് അന്വേഷണത്തിലെ പുരോഗതി അറിയാന്‍ കയറിയിറങ്ങി കൊണ്ടിരിക്കുകയാണ്. അന്വേഷണ പുരോഗതി സംബന്ധിച്ച് രാജുവിന്റെ കുടുംബത്തെ യാതൊരു വിവരവും അറിയിക്കാന്‍ പൊലീസ് തയ്യാറാകുന്നില്ല എന്നത് ആഭ്യന്തര വകുപ്പിന്റെ കൂടി പരാജയമാണ്. മുഖ്യമന്ത്രിക്കും എസ്‌സി എസ്ടി കമ്മീഷനും പരാതികള്‍ അയച്ചുവെങ്കിലും ഒരു നടപടിയും ഉണ്ടായില്ല.

kerala high court

വിവരാവകാശ നിയമ പ്രകാരം നല്‍കുന്ന അപേക്ഷകള്‍ക്ക് പോലും വ്യക്തമായ മറുപടി ഇല്ല. പ്രസ്തുത കേസ് അന്വേഷണം ലോക്കല്‍ പോലീസ് മനപ്പൂര്‍വം അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ് എന്ന് ബോധ്യപ്പെട്ടതിനാല്‍ ബിനിത കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിടണം എന്നാവശ്യപ്പെട്ട് കൊണ്ട് ഡിജിപി ക്ക് പരാതി നല്‍കി. എന്നാല്‍, ആ ആ പരാതിയില്‍ നാളിതുവരെയായി നടപടിയുണ്ടായില്ല.

പൊലീസിലുള്ള എല്ലാം പ്രതീക്ഷയും നഷ്ടമായതോടെയാണ് രാജുവിന്റെ കുടുംബം കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ച ഹൈക്കോടതി ഉടന്‍ തന്നെ കേസിനെ സംബന്ധിച്ച വിവരങ്ങള്‍ വിശദമായി കോടതിയില്‍ സമര്‍പ്പിക്കുവാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

കേസ് ഹൈക്കോടതിയില്‍ പരിഗണിച്ചതോടെ കഴിഞ്ഞ ഒന്‍പത് മാസങ്ങളായി രാജുവിന്റെ കുടുംബം നടത്തിയ പോരാട്ടം മറ്റൊരു വഴിത്തിരിവില്‍ എത്തിയിരിക്കുകയാണ്.  കേസില്‍ രാജുവിന്റെ ഭാര്യ ബിനിതക്ക് വേണ്ടി കേരള ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷക അഡ്വ വിമല ബിനുവാണ് ഹാജരായത്.