ഹാഷ്മിയുടെ ചിത്രം എന്തൊരു അശ്ലീലമാണ്, വാചകക്കസര്‍ത്ത് ചാനല്‍ മുറിയില്‍ മാത്രം, ധീരജിനെ ഒറ്റക്കുത്തിന് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി നിഖില്‍ പൈലിക്കൊപ്പം ചിരിച്ചുല്ലസിക്കുന്നു


കൊച്ചി: കഴിഞ്ഞ ചില ദിവസങ്ങളായി സോഷ്യല്‍ മീഡയയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വ്യക്തിയാണ് 24 ന്യൂസിലെ ഹാഷ്മി താജ് ഇബ്രാഹിം. ചാനലിലെ മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരായ പോലീസ് കേസുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ അതിവൈകാരികമായി പ്രതികരിക്കുകയും സിപിഎം നേതാവ് അഡ്വ. കെ എസ് അരുണ്‍കുമാറിനെ അധിക്ഷേപിക്കുകയും ചെയ്ത ഹാഷ്മി സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധത്തിന് ഇരയായി.
tRootC1469263">ഹാഷ്മിക്കെതിരെ അരുണ്‍കുമാര്‍ നിയമനടപടി ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ചാനല്‍ അവതാരകനെതിരെ പ്രതിഷേധം വ്യാപിക്കവെയാണ് എസ്എഫ്‌ഐ നേതാവായിരുന്ന ധീരജിനെ ഒറ്റക്കുത്തിന് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ നിഖില്‍ പൈലി പിന്തുണയുമായെത്തിയത്. നട്ടെല്ലുള്ള മാധ്യമപ്രവര്‍ത്തകനാണ് ഹാഷ്മിയെന്നാണ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ നിഖില്‍ പൈലി പ്രതികരിച്ചത്.

ഹാഷ്മിക്കും രാഹുല്‍ മാങ്കൂട്ടത്തിലിനുമൊപ്പം ചിരിച്ചുല്ലസിക്കുന്ന ഒരു ചിത്രവും നിഖില്‍ പൈലി പങ്കുവെച്ചിട്ടുണ്ട്. ഇതോടെ ഇടതുപ്രൊഫൈലുകള്‍ ഹാഷ്മിയുടെ കാപട്യം തുറന്നുകാട്ടി രംഗത്തെത്തി. ക്രൂരമായ ഒരു കൊലപാതക്കേസിലെ മുഖ്യപ്രതിക്കൊപ്പം ഈ രീതിയില്‍ തമാശപറഞ്ഞുചിരിക്കുന്ന ഹാഷ്മിയാണ് ചാനല്‍ മുറിയില്‍ വന്ന് മറ്റുളളവര്‍ക്ക് ക്ലാസെടുക്കുന്നതെന്ന് സിപിഎം അണികള്‍ ചൂണ്ടിക്കാട്ടി.
നിഖില്‍ പൈലിക്കൊപ്പമുള്ള ചിത്രം വ്യാപകമായി പ്രചരിച്ചതോടെ ഇതുസംബന്ധിച്ച് ഹാഷ്മി വിശദീകരണവുമായെത്തി. യൂത്ത് കോണ്‍ സംസ്ഥാന ഉപാധ്യക്ഷന്‍ അബിന്‍ വര്‍ക്കിയുടെ വിവാഹ ചടങ്ങിനിടെയാണ് നിഖില്‍ പൈലിയെ കണ്ടുമുട്ടിയതെന്ന് ഹാഷ്മി പറയുന്നു. അറിയാവുന്ന രാഷ്ട്രീയക്കാരുമായി സംസാരിച്ച കൂട്ടത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലുമായി സംസാരിക്കുമ്പോള്‍ അടുത്തേക്ക് വന്നതാണ് നിഖില്‍ പൈലി. എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന് പിടികിട്ടാതെ നിന്നപ്പോള്‍ ചര്‍ച്ചകളില്‍ നിങ്ങള്‍ തൂക്കിക്കൊല്ലുന്ന നിഖില്‍ പൈലിയാണെന്ന് രാഹുല്‍ പറയുന്നതാണ് സന്ദര്‍ഭം. അതെടുത്ത് ഏതോ രഹസ്യ കേന്ദ്രത്തില്‍ ഗൂഢാലോചന എന്ന വ്യാജം പ്രചരിപ്പിക്കലാണ് പുതിയ വേട്ടയെന്നും ഹാഷ്മി പറയുന്നു.
എന്നാല്‍, ധീരജ് കൊലക്കേസ് മുഖ്യപ്രതിയാണെന്ന് തിരിച്ചറിഞ്ഞിട്ടും അയാള്‍ക്കൊപ്പം തമാശയാസ്വദിച്ച് ചിരിച്ചുല്ലസിക്കുന്ന ഹാഷ്മിയുടേത് അശ്ലീല കാഴ്ചയാണെന്ന് പറയാതെവയ്യ. ചാനല്‍ ചര്‍ച്ചകളില്‍ രാഷ്ട്രീയക്കാരെ കീറിമുറിച്ച് വിചാരണ ചെയ്യുന്നയാള്‍ എത്രമാത്രം കാപട്യക്കാരനാണെന്ന് തെളിയിക്കുന്നതാണ് ചിത്രം. ഈ ചിത്രം എക്കാലവും ഹാഷ്മിക്കെതിരെ സിപിഎം അണികള്‍ പ്രചരിപ്പിക്കുമെന്നുറപ്പാണ്.