കരിമ്പില്‍ നിന്നും ഇന്ധനം, പെട്രോളും ഡീസലും ഇല്ലാതെ വാഹനം ഓടിക്കാം, പരിസ്ഥിതി സൗഹൃദം, എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിക്ക് സര്‍ക്കാര്‍ പേറ്റന്റ്

sugar cane fuel
sugar cane fuel

കരിമ്പിന്റെ ഉപോല്‍പ്പന്നമായ ബഗാസിന്റെയും മോളാസസിന്റെയും ഉപയോഗം വഴി ബയോഫ്യൂവല്‍ ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള ഒരു പ്രക്രിയയാണിത്. പരമ്പരാഗത ഫോസില്‍ ഇന്ധനങ്ങളെ അപേക്ഷിച്ച്, പരിസ്ഥിതി സൗഹൃദമാണ് ഇത്.

ന്യൂഡല്‍ഹി: കരിമ്പിന്റെ ഉപോല്‍പ്പന്നങ്ങളില്‍ നിന്ന് പരിസ്ഥിതി സൗഹൃദ ഇന്ധനം ഉല്‍പ്പാദിപ്പിക്കാനുള്ള ഒരു എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയുടെ നൂതന ആശയത്തിന് കേന്ദ്ര സര്‍ക്കാരിന്റെ പേറ്റന്റ് ലഭിച്ചു. 

എംജിഎം യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ ജവഹര്‍ലാല്‍ നെഹ്റു എഞ്ചിനീയറിംഗ് കോളേജിലെ കെമിക്കല്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയായ കനക് തല്‍വാര്‍ ആണ് പുനരുപയോഗ ഇന്ധനമായ ബയോഎഥനോള്‍ കരിമ്പ് ജ്യൂസില്‍ നിന്ന് ഉത്പാദിപ്പിക്കാന്‍ ലക്ഷ്യമിട്ട് പേറ്റന്റ് നേടിയത്.

tRootC1469263">

ഈ കണ്ടുപിടുത്തം, കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതിനും സുസ്ഥിര ഊര്‍ജ സ്രോതസ്സുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും വലിയ സംഭാവന നല്‍കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

കരിമ്പിന്റെ ഉപോല്‍പ്പന്നമായ ബഗാസിന്റെയും മോളാസസിന്റെയും ഉപയോഗം വഴി ബയോഫ്യൂവല്‍ ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള ഒരു പ്രക്രിയയാണിത്. പരമ്പരാഗത ഫോസില്‍ ഇന്ധനങ്ങളെ അപേക്ഷിച്ച്, പരിസ്ഥിതി സൗഹൃദമാണ് ഇത്. കരിമ്പ് വ്യവസായത്തിന്റെ മാലിന്യങ്ങള്‍ പ്രയോജനപ്രദമായ ഊര്‍ജ സ്രോതസ്സുകളാക്കി മാറ്റാമെന്ന പ്രത്യേകത കൂടിയുണ്ട്.

വിദ്യാര്‍ത്ഥി വികസിപ്പിച്ചെടുത്ത ഈ സാങ്കേതികവിദ്യ, ബയോ എഥനോള്‍ ഉല്‍പ്പാദനത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുകയും ഉല്‍പ്പാദനച്ചെലവ് കുറയ്ക്കുകയും ചെയ്യുന്നു. കരിമ്പിന്റെ ഉപോല്‍പ്പന്നങ്ങളില്‍ നിന്ന് ഉയര്‍ന്ന ഗുണമേന്മയുള്ള എഥനോള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള ഒരു രാസപ്രക്രിയയാണ് ഇതിന്റെ കാതല്‍. ഇത്, വാഹന ഇന്ധനമായി ഉപയോഗിക്കാവുന്ന ഒരു ഹരിത ഇന്ധനമായി മാറ്റുന്നു.

2025-ഓടെ 20% എഥനോള്‍ മിശ്രിതമായ ഇന്ധനം ഉപയോഗിക്കുക എന്ന ലക്ഷ്യത്തില്‍ എത്തിച്ചേരാന്‍ ഇത് സഹായിക്കും. ഫോസില്‍ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനും വിദേശ എണ്ണ ഇറക്കുമതിയില്‍ നിന്നുള്ള ചെലവ് ലാഭിക്കാനും സഹായിക്കുമെന്നാണ് കരുതുന്നത്. കൂടാതെ, ഈ സാങ്കേതികവിദ്യ, കരിമ്പ് കര്‍ഷകര്‍ക്ക് അധിക വരുമാനം നല്‍കുന്നതിനും, ഗ്രാമീണ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും വഴിയൊരുക്കും. ഇന്ത്യയില്‍ ഏകദേശം 50 ദശലക്ഷം കരിമ്പ് കര്‍ഷകരും 5 ലക്ഷം പഞ്ചസാര ഫാക്ടറി തൊഴിലാളികളും ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു.

പുതിയ സാങ്കേതികവിദ്യ, പഞ്ചസാര വ്യവസായത്തിന്റെ മാലിന്യ നിര്‍മാര്‍ജന ചെലവ് കുറയ്ക്കും. ബഗാസും മോളാസസും പോലുള്ള ഉപോല്‍പ്പന്നങ്ങള്‍, പേപ്പര്‍ നിര്‍മാണം, ബയോ-ഫെര്‍ട്ടിലൈസര്‍, എഥനോള്‍ ഉല്‍പ്പാദനം എന്നിവയ്ക്ക് ഉപയോഗിക്കാം, ഇത് വ്യവസായത്തിന് ഒന്നിലധികം വരുമാന മാര്‍ഗങ്ങള്‍ നല്‍കുന്നു.

sugar cane fuel patent

Tags