ഇലക്ടറര്‍ ബോണ്ട്, വ്യക്തിഗത സംഭാവനയിലും ബിജെപി മുന്നില്‍, റിലയന്‍സ് ഗ്രൂപ്പ് കണ്‍ട്രോളര്‍ നല്‍കിയത് 25 കോടി രൂപ


ന്യൂഡല്‍ഹി: ഇലക്ടറര്‍ ബോണ്ട് വഴി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ച വ്യക്തിഗത സംഭാവനയിലും ബിജെപി മുന്നില്‍. 2019 ഏപ്രില്‍ 12 നും 2024 ജനുവരി 11 നും 10 വ്യക്തിഗത ദാതാക്കള്‍ 180.2 കോടി രൂപയുടെ ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങി. ഇതില്‍ 152.2 കോടി രൂപ അഥവാ 84.5 ശതമാനവും ബിജെപിക്കാണ് ലഭിച്ചതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യാഴാഴ്ച പുറത്തുവിട്ട കണക്കുകളില്‍ വ്യക്തമാകുന്നു.
tRootC1469263">തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) ആണ് രണ്ടാം സ്ഥാനത്ത്. 16.2 കോടി അഥവാ ഏകദേശം 9 ശതമാണ് തൃണമൂലിന്റെ നേട്ടം. 5 കോടി രൂപയുമായി ഭാരത് രാഷ്ട്ര സമിതി (ബിആര്‍എസ്) മൂന്നാം സ്ഥാനത്തുണ്ട്. ആര്‍സലര്‍ മിത്തലിന്റെ ചെയര്‍പേഴ്സണ്‍ ലക്ഷ്മി നിവാസ് മിത്തല്‍ ആണ് ഏറ്റവും കൂടുതല്‍ ഇലക്ടറല്‍ ബോണ്ട് വാങ്ങിയ വ്യക്തി. 35 കോടി രൂപയുടെ ബോണ്ടുകള്‍ വാങ്ങി, അവയെല്ലാം അദ്ദേഹം ബിജെപിക്ക് സംഭാവനയായി നല്‍കി.

2023 നവംബറില്‍ ബിജെപിക്ക് 25 കോടി രൂപ സംഭാവന നല്‍കിയ ലക്ഷ്മി ദാസ് വല്ലഭദാസ് മര്‍ച്ചന്റ് ആണ് രണ്ടാം സ്ഥാനത്ത്. അദ്ദേഹത്തിന്റെ ലിങ്ക്ഡിന്‍ പ്രൊഫൈല്‍ അനുസരിച്ച്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ഗ്രൂപ്പ് കണ്‍ട്രോളറാണ് മര്‍ച്ചന്റ്, 33 വര്‍ഷത്തിലേറെയായി കമ്പനിയില്‍ ജോലി ചെയ്യുന്നു. മിത്തല്‍, മര്‍ച്ചന്റ് എന്നിവരെ കൂടാതെ കെആര്‍ രാജ ജെടി, ഇന്ദര്‍ താക്കൂര്‍ദാസ് ജയ്‌സിംഗാനി, രാഹുല്‍ ജഗന്നാഥ് ജോഷി, മകന്‍ ഹര്‍മേഷ് രാഹുല്‍ ജോഷി, രാജു കുമാര്‍ ശര്‍മ്മ, സൗരഭ് ഗുപ്ത, അനിത ഹേമന്ത് ഷാ എന്നിവര്‍ ബിജെപിക്ക് മാത്രമാണ് സംഭാവന നല്‍കിയത്.
രാജ്യത്തെ ഏറ്റവും വലിയ വയറുകളുടെയും കേബിളുകളുടെയും നിര്‍മ്മാതാക്കളായ പോളിക്യാബ് ഇന്ത്യയുടെ ചെയര്‍പേഴ്സണും മാനേജിംഗ് ഡയറക്ടറുമാണ് ജയ്സിംഗാനി. ജഗന്നാഥ് ജോഷിയും മകനും ഒന്നിലധികം ചരക്ക് കമ്പനികളുടെ ബോര്‍ഡുകളില്‍ ഡയറക്ടര്‍മാരാണ്.
ഇന്‍ഡിഗോയുടെ രാഹുല്‍ ഭാട്ടിയ ടിഎംസിക്ക് 16.2 കോടിയും നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് 3.8 കോടിയും സംഭാവന നല്‍കി. ഇന്‍ഡിഗോയും അനുബന്ധ സ്ഥാപനങ്ങളും 2019 മേയില്‍ ബിജെപിക്ക് 31 കോടി രൂപയും 2023 ഏപ്രിലില്‍ കോണ്‍ഗ്രസിന് 5 കോടി രൂപയും സംഭാവന നല്‍കിയിരുന്നു.
അജന്ത ഫാര്‍മയുടെ സിഇഒ രാജേഷ് മന്നാലാല്‍ അഗര്‍വാള്‍ മൊത്തം 13 കോടി രൂപ സംഭാവന ചെയ്തു. ബിജെപിക്കും ബിആര്‍എസിനും 5 കോടി രൂപ വീതവും കോണ്‍ഗ്രസിന് 3 കോടി രൂപയും. ബിജെപിക്ക് മൂന്ന് കോടി രൂപയും കോണ്‍ഗ്രസിന് ഒരു കോടി രൂപയും അജന്താ ഫാര്‍മ പ്രത്യേകം സംഭാവന നല്‍കിയിരുന്നു. മറ്റൊരു പ്രധാന വ്യക്തി ദാതാവായ ബയോകോണിന്റെ കിരണ്‍ മജുംദാര്‍ ഷാ വ്യക്തിഗത ദാതാക്കളുടെ പട്ടികയില്‍ 12-ാം സ്ഥാനത്തെത്തി.