മലയാളികളുടെ കുടവയറിനും പ്രമേഹത്തിനും പ്രധാന കാരണം ചോറ് പ്രേമം, ആരോഗ്യപ്രശ്‌നങ്ങള്‍ വേറെയും

Kerala rice
Kerala rice

ചോറിനോട് മലയാളികള്‍ക്കുള്ള അത്രയും പ്രിയം ഒരുപക്ഷെ ലോകത്തെ മറ്റൊരു ജനതയ്ക്കുമുണ്ടാകില്ല. അരിഭക്ഷണത്തിന്റെ കാര്യത്തില്‍ പ്രത്യേകിച്ചും മലയാളികളെ കടത്തിവെട്ടാന്‍ മറ്റാര്‍ക്കും കഴിയുകയില്ലെന്നാണ് അവകാശവാദം. എന്നാല്‍, വെളുത്ത അരി ഭക്ഷണം ദിവസേന മൂന്നും നാലും നേരം കഴിക്കുന്നതിലൂടെ വരുത്തിവെക്കുന്നത് കടുത്ത ആരോഗ്യപ്രശ്‌നങ്ങളാണ്.

tRootC1469263">

മലയാളികളുടെ ജീവിതശൈലീ രോഗങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പ്രമേഹ രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. നേരത്തെ പ്രായമായവരിലും മറ്റും മാത്രം കണ്ടുവരാറുള്ള പ്രമേഹം ഇപ്പോള്‍ ചെറുപ്പക്കാരിലും സാധാരണമാവുകയാണ്. മലയാളികളിലെ ജീവിതശൈലീ രോഗത്തില്‍ അരിഭക്ഷണത്തില്‍ പ്രധാന പങ്കുണ്ടെന്ന് പറയപ്പെടുന്നു.

ഹാര്‍വാര്‍ഡ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് (HSPH) നടത്തിയ ഒരു ഗവേഷണമനുസരിച്ച്, പതിവായി വെളുത്ത അരി കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. ചൈന, ജപ്പാന്‍, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ നിന്ന് നാലിനും 22-നും ഇടയില്‍ ട്രാക്ക് ചെയ്യപ്പെട്ട 352,000-ലധികം ആളുകളെ ഉള്‍പ്പെടുത്തി നാല് പഠനങ്ങള്‍ അവലോകനം ചെയ്തു. കൂടുതല്‍ ചോറ് കഴിക്കുന്ന ആളുകള്‍ക്ക്, കുറഞ്ഞ അളവില്‍ അരി കഴിക്കുന്ന ആളുകളെ അപേക്ഷിച്ച് പ്രമേഹം വരാനുള്ള സാധ്യത 1.5 മടങ്ങ് കൂടുതലാണെന്ന് ഗവേഷകര്‍ കണ്ടെത്തി.

പ്രതിദിനം ശരാശരി മൂന്നോ നാലോ തവണ വെളുത്ത അരിയുടെ ഭക്ഷണം കഴിക്കുന്ന ഏഷ്യന്‍ രാജ്യങ്ങളിലെ ആളുകള്‍ക്ക് പ്രമേഹ സാധ്യതയുണ്ട്. വെളുത്ത അരിക്ക് ഉയര്‍ന്ന ഗ്ലൈസെമിക് സൂചികയുണ്ട്. അതായത് ഇത് രക്തത്തിലെ പഞ്ചസാരയുടെ വര്‍ദ്ധനവിന് കാരണമാകും. വെള്ള അരിയും വെള്ള ബ്രെഡും പോലുള്ള ശുദ്ധീകരിച്ച കാര്‍ബോഹൈഡ്രേറ്റ് കഴിക്കുന്നതില്‍ നിന്ന് മാറി കൂടുതല്‍ ധാന്യങ്ങള്‍ കഴിക്കുന്നതിലേക്ക് ശ്രദ്ധ ചെലുത്തണമെന്നാണ് ഗവേഷകരുടെ നിര്‍ദ്ദേശം.

നമ്മുടെ പ്രിയപ്പെട്ട അരി ആവിയില്‍ വേവിച്ചതും വറുത്തതും ഇഡ്ഡലിയായും ദോശയായുമെല്ലാം ഒരു കൂട്ടം കറികളോടൊപ്പം ആസ്വദിച്ച് കഴിക്കുന്നവരാണ് മലയാളികള്‍. അരിയേക്കാള്‍ ശത്രു അത് എത്രത്തോളം കഴിക്കുന്നു എന്നതാണ്. മൂന്നോ നാലോ നേരം അരിഭക്ഷണം മാത്രം കഴിക്കുന്നത് ജീവിതശൈലീ രോഗം ചോദിച്ചുവാങ്ങുന്നതിന് തുല്യമാണ്. ഇന്ത്യയില്‍ പൊതുവെ കാര്‍ബോഹൈഡ്രേറ്റിന്റെ ഉപഭോഗം വളരെ കൂടുതലാണെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തിന്റെ തെക്ക്, കിഴക്ക്, വടക്ക്-കിഴക്കന്‍ ഭാഗങ്ങളില്‍, പ്രധാനമായും അരി ഉപഭോഗമാണ് മുന്‍തൂക്കം. ഇന്ത്യയുടെ വടക്ക്, പടിഞ്ഞാറ് ഭാഗങ്ങളില്‍ ഗോതമ്പ് ഉപഭോഗമാണ് കൂടുതല്‍.

വെളുത്ത അരിയില്‍ അധികം നാരുകളോ പ്രോട്ടീനുകളോ ഇല്ല. അതുകൊണ്ടുതന്നെ കുറഞ്ഞ അളവില്‍ കഴിക്കുമ്പോള്‍ നിങ്ങള്‍ക്ക് വയറുനിറഞ്ഞതായി തോന്നണമെന്നില്ല. മാത്രമല്ല കൂടുതല്‍ ആഗ്രഹിക്കുകയും ചെയ്യുക. എന്നാല്‍, അരിഭക്ഷണം കൂടുതല്‍ കഴിക്കുന്തോറും പ്രമേഹത്തിനുള്ള സാധ്യതയും വര്‍ദ്ധിക്കും.

വെളുത്ത അരി ചെറിയ അളവില്‍ കഴിക്കുന്നതിനൊപ്പം നാരുകളും പ്രോട്ടീനും അടങ്ങിയ സമീകൃതാഹാരമാക്കാന്‍ പരിപ്പ്, വേവിച്ച പച്ചക്കറികള്‍, അസംസ്‌കൃത സാലഡ്, തൈര് എന്നിവയും കഴിക്കേണ്ടതുണ്ട്. ഇവയെല്ലാം ചേര്‍ത്ത് നിങ്ങള്‍ ചോറ് കഴിക്കുമ്പോള്‍, നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമാണെന്ന് ഉറപ്പുവരുത്തുന്നു. ഇന്ത്യയില്‍ എട്ടില്‍ ഒരാള്‍ വീതം പ്രമേഹരോഗികളാണെങ്കില്‍, കേരളത്തില്‍ അത് അഞ്ചില്‍ ഒന്നാണ്.

Tags