വാര്‍ത്തകളില്‍ നിറയാനാണ് ഉദ്ദേശമെങ്കില്‍ പഴേപോലെ മുണ്ടുപറിച്ചോടുന്നതാണ് നല്ലത്, പൊതിച്ചോറിനെ ആക്ഷേപിച്ച രാഹുലിനെതിരെ സനോജ്

VK sanoj rahul
VK sanoj rahul

തിരുവനന്തപുരം: വര്‍ഷങ്ങളായി നടത്തിവരുന്ന പൊതിച്ചോര്‍ വിതരണത്തെ ആക്ഷേപിച്ച രാഹുല്‍ മാങ്കൂട്ടത്തിനെതിരെ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്. യൂത്ത് കോണ്‍ഗ്രസ് പരിപാടിയിലെ പ്രസംഗത്തിനിടെ ഡി.വൈ.എഫ്.ഐക്കാര്‍ നടത്തുന്ന പൊതിച്ചോര്‍ വിതരണത്തിന് പിന്നില്‍ അനാശാസ്യ നിയമ വിരുദ്ധ ഏര്‍പ്പാടുകളും നടക്കുന്നുണ്ടെന്നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിന്റെ പരാമര്‍ശം.

tRootC1469263">

അധിക്ഷേപത്തിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസിനേയും രാഹുലിനേയും രൂക്ഷമായ ഭാഷയിലാണ് സനോജ് വിമര്‍ശിച്ചത്. കഴിഞ്ഞ 7 വര്‍ഷക്കാലത്തിലധികമായി സമൂഹത്തിന്റെ നാനാ ജാതി മനുഷ്യര്‍ ജാതി - മത - രാഷ്ട്രീയ ചിന്തകള്‍ക്ക് അതീതമായി ലക്ഷക്കണക്കിന് മനുഷ്യരുടെ വിശപ്പകറ്റാന്‍ ഡി.വൈ.എഫ്.ഐയോട് ചേര്‍ന്ന് നിന്ന് കൊണ്ട് നടത്തുന്ന മഹത്തായ പൊതിച്ചോര്‍ എന്ന ആശയത്തെയാണ് രാഹുല്‍ ആക്ഷേപിച്ചതെന്ന് സനോജ് ചൂണ്ടിക്കാട്ടി.

നഷ്ടത്തിലായ സിനിമാ തിയേറ്ററുകള്‍ പണ്ട് അശ്ലീല സിനിമകളുടെ പോസ്റ്റര്‍ ഒട്ടിച്ച് ആളെ കയറ്റുന്ന പരിപാടി ഉണ്ടായിരുന്നെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. വ്യാജ ഐഡി കാര്‍ഡ് നിര്‍മ്മാണത്തില്‍ കേസ് നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എന്ന വ്യാജ പ്രസിഡന്റ് വിഷയം വഴി തിരിച്ചു വിടാന്‍ എടുത്തു വീശുന്ന പൂഴി കടകനാണ് അനാശാസ്യ പ്രയോഗമെങ്കില്‍ മലയാളികള്‍ മുഴുവന്‍ ചിന്തന്‍ ശിവിരില്‍ പങ്കെടുത്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അല്ലെന്ന് മനസിലാക്കണമെന്നും എങ്ങനെയെങ്കിലും വാര്‍ത്തയില്‍ നിറയുക എന്ന ശരാശരി കോണ്‍ഗ്രസ് ബുദ്ധി ആണെങ്കില്‍ നാലാള്‍ കൂടുന്നിടത്ത് പഴേ പോലെ മുണ്ട് പറിച്ച് ഓടുന്നതാണ് കൂടുതല്‍ നന്നാകുകയെന്നും സനോജ് പറഞ്ഞു.

സനോജിന്റെ ഫേസ്ബുക്ക് പോസ്റ്റ്,

യൂത്ത് കോണ്‍ഗ്രസിന്റെ വ്യാജ പ്രസിഡന്റിന് പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ശേഷം മനോനിലയില്‍ കാര്യമായ തകരാറുകള്‍ കണ്ട് തുടങ്ങി എന്ന് വേണം അനുമാനിക്കാന്‍.

യൂത്ത് കോണ്‍ഗ്രസ് പരിപാടിയിലെ പ്രസംഗ വേദിയില്‍ വച്ച് അദ്ദേഹം പറഞ്ഞത് ' ഡി.വൈ.എഫ്.ഐക്കാര്‍ നടത്തുന്ന പൊതിച്ചോറിനെ കുറിച്ചൊക്കെ വാചാലരാകുന്ന പ്രസംഗങ്ങള്‍ വളരെ വേദനയോട് കൂടി കേള്‍ക്കുന്ന യൂത്ത് കോണ്‍ഗ്രസിന്റെ ഒരു പ്രവര്‍ത്തകനാണ് ഞാന്‍... പൊതിച്ചോര്‍ വിതരണത്തിന് പിന്നിലൂടെ നടക്കുന്ന അനാശാസ്യ നിയമ വിരുദ്ധ ഏര്‍പ്പാടുകളെ കുറിച്ച് ഈ വേദിയില്‍ നിന്ന് കൊണ്ട് ഞാന്‍ പറയുന്നില്ല..' എന്നൊക്കെയാണ്.

രാഹുല്‍ മാങ്കൂട്ടത്തില്‍ എന്ന യൂത്ത് കോണ്‍ഗ്രസ് വ്യാജ പ്രസിഡന്റ് അവരുടെ വേദിയില്‍ വച്ച് ഡി.വൈ.എഫ്.ഐക്കെതിരെ നടത്തിയ  മണ്ടത്തരങ്ങളോട് ഞങ്ങള്‍ക്ക് ഒന്നും പറയാനില്ല. ഡി.വൈ.എഫ്.ഐ കഴിഞ്ഞ കാലങ്ങളില്‍ രാജ്യത്തെമ്പാടും നടത്തിയ പ്രവര്‍ത്തനങ്ങള്‍ എന്തെന്നറിയാന്‍ ഡി.വൈ.എഫ്.ഐയുടെ സോഷ്യല്‍ മീഡിയ പേജ് മാത്രം നോക്കിയാല്‍ മതി. രാഹുല്‍ ഗാന്ധി ചായക്കടയില്‍ പോയതും, ബോണ്ട തിന്നതും, മുട്ട പഫ്‌സ് തിന്നതും അമ്പലത്തില്‍ കയറിയതുമൊക്കെ പോലുള്ള അതീവ രാഷ്ട്രീയ പ്രാധാന്യമുള്ള പ്രവര്‍ത്തനങ്ങള്‍ അപ്‌ഡേറ്റ് ചെയ്യപ്പെടുന്ന യൂത്ത് കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ പേജും ഡി.വൈ.എഫ്.ഐ സോഷ്യല്‍ മീഡിയ പേജും ജനങ്ങള്‍ പരിശോധിക്കട്ടെ എന്ന് മാത്രമാണ് അതിനുള്ള ഉത്തരം.

കഴിഞ്ഞ 7 വര്‍ഷക്കാലത്തിലധികമായി സമൂഹത്തിന്റെ നാനാ ജാതി മനുഷ്യര്‍ ജാതി - മത - രാഷ്ട്രീയ ചിന്തകള്‍ക്ക് അതീതമായി ലക്ഷക്കണക്കിന് മനുഷ്യരുടെ വിശപ്പകറ്റാന്‍ ഡി.വൈ.എഫ്.ഐയോട് ചേര്‍ന്ന് നിന്ന് കൊണ്ട് നടത്തുന്ന മഹത്തായ പൊതിച്ചോര്‍ എന്ന ആശയത്തെ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പോലും ശ്ലാഘിച്ചിട്ടുണ്ട്.
പൊതിച്ചോര്‍ വിതരണത്തെ പരിഹസിച്ചു കണ്ടത് ഏറ്റവും ഒടുവിലായി ബിജെപി അധ്യക്ഷന്‍ കെ. സുരേന്ദ്രനാണ്.

ആ സഹവാസം കൊണ്ടാണോ അതോ പൊതിച്ചോര്‍ വിതരണത്തെ അനുകൂലിച്ചു പറഞ്ഞു കൊണ്ട് യൂത്ത് കോണ്‍ഗ്രസ് അത് മാതൃകയാക്കണമെന്ന് പ്രസംഗിച്ച
രമേശ് ചെന്നിത്തലയോടുള്ള ഗ്രൂപ്പ് തര്‍ക്കമാണോ രാഹുലിനുള്ളതെന്ന് അറിയില്ല.

രണ്ടായാലും ആ അളിഞ്ഞ നാവും കൊണ്ട് ഡി.വൈ.എഫ്.ഐയെ അധിക്ഷേപിക്കാനായി ഇറങ്ങി പുറപ്പെടേണ്ട.
കോണ്‍ഗ്രസ് കുടുംബങ്ങളില്‍ നിന്നടക്കമുള്ള അനേകം മനുഷ്യര്‍ ഡി.വൈ.എഫ്.ഐ പൊതിച്ചോറുമായി സഹകരിക്കുന്നുണ്ട്.
സ്വന്തം സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് ആകാന്‍ പോലും  രാജ്യത്തിന്റെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന സുപ്രധാന തിരിച്ചറിയല്‍ രേഖയായ ഐഡി കാര്‍ഡ് പോലും ലക്ഷക്കണക്കിന് വ്യാജമായി നിര്‍മ്മിക്കേണ്ടി വന്ന ഒരുത്തനാണ് ലക്ഷക്കണക്കിന് മനുഷ്യര്‍ അങ്ങേയറ്റത്തെ മാനവിക മൂല്യങ്ങളോടെ ഒരിക്കലും കാണാത്ത മനുഷ്യരുടെ വിശപ്പകറ്റാന്‍ സന്തോഷത്തോടെ നല്‍കുന്ന പൊതിച്ചോറിനെ അധിക്ഷേപിക്കുന്നത്.

വ്യാജ പ്രസിഡന്റിന് വ്യാജ ഐഡികാര്‍ഡ് നിര്‍മ്മാണം, കഞ്ചാവ് കടത്തല്‍, പഴക്കടയുടെ മറവില്‍ മയക്കു മരുന്ന് കടത്തല്‍, യുവതിയെ കൊന്ന് വീട്ടുവളപ്പില്‍ കുഴിച്ചു മൂടല്‍, മോഷണം, ക്വട്ടേഷന്‍ പ്രവര്‍ത്തനം തുടങ്ങിയ യൂത്ത് കോണ്‍ഗ്രസ് കലാപരിപാടികള്‍ നിയമ വിധേയ ആശാസ്യ പ്രവര്‍ത്തനങ്ങളും ഡി.വൈ.എഫ്.ഐയുടെ പൊതിച്ചോര്‍ വിതരണം നിയമ വിരുദ്ധമായ അനാശാസ്യ പ്രവര്‍ത്തനവുമാണ്.

നഷ്ടത്തിലായ സിനിമാ തിയേറ്ററുകള്‍ പണ്ട് അശ്ലീല സിനിമകളുടെ പോസ്റ്റര്‍ ഒട്ടിച്ച് ആളെ കയറ്റുന്ന പരിപാടി ഉണ്ടായിരുന്നെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്, വ്യാജ ഐഡി കാര്‍ഡ് നിര്‍മ്മാണത്തില്‍ കേസ് നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എന്ന വ്യാജ പ്രസിഡന്റ് വിഷയം വഴി തിരിച്ചു വിടാന്‍ എടുത്തു വീശുന്ന പൂഴി കടകനാണ് അനാശാസ്യ പ്രയോഗമെങ്കില്‍ മലയാളികള്‍ മുഴുവന്‍ ചിന്തന്‍ ശിവിരില്‍ പങ്കെടുത്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അല്ലെന്ന് മനസിലാക്കണം.

എങ്ങനെയെങ്കിലും വാര്‍ത്തയില്‍ നിറയുക എന്ന ശരാശരി കോണ്‍ഗ്രസ് ബുദ്ധി ആണെങ്കില്‍ നാലാള്‍ കൂടുന്നിടത്ത് പഴേ പോലെ മുണ്ട് പറിച്ച് ഓടുന്നതാണ് കൂടുതല്‍ നന്നാകുക. അതാണെങ്കില്‍ താങ്കള്‍ക്ക് എക്‌സ്പീരിയന്‍സുള്ള പരിപാടി കൂടിയാണല്ലോ.

 

Tags