ഡൽഹി കലാപം ; ഗൂഡാലോചന നടത്തിയ ഐഎസ്ഐ എസ് തീവ്രവാദി അർഷാദ് വർസി അറസ്റ്റിൽ


2020-ൽ ഹിന്ദുക്കൾക്കെതിരെ നടന്ന ഡൽഹി കലാപ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ഐസ് ഐസ് തീവ്രവാദി അർഷാദ് വർസി സ്പെഷ്യൽ പോലീസ് സെൽ അറസ്റ്റ് ചെയ്തു .
ജാമിയ മില്യ യൂണിവേഴ്സ് റ്റിയിലെ ഗവേഷക വിദ്യാർത്ഥിയാണ് അറസ്റ്റിലായ അർഷാദ് വാർസി. ഇയാൾ രാജ്യത്തിനകത്ത് തീവ്രവാദ ആക്രമണം നടത്തുന്നതിനായി പദ്ധതിയിട്ടിരുന്നതായി അറസ്റ്റ് രേഖപ്പെടുത്തിയ അന്വേഷണ സംഘം വെളിപ്പെടുത്തി .
സി.എ.എ - എൻ.ആർ.സി ഡൽഹിയിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് വർഗ്ഗീയ കലാപത്തിന് അർഷാദ് വാർസിക്ക് ഗൂഡാലോചനയിലും ആസൂത്രണത്തിലും പങ്കുണ്ടെന്ന തരത്തിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ് നടപടി .
ഷഹീൻ ബാഗിൽ നടന്ന കലാപത്തിൽ അർഷാദ് വാർ സിക്ക് നേരിട്ട് പങ്കുണ്ടെന്ന് അന്വേഷണ സംഘത്തിന് മുമ്പ് തന്നെ തെളിവ് ലഭിച്ചിരുന്നു . ഡൽഹി കലാപക്കേസിലെ പ്രതി ഷർജീൽ ഇമാമിൻ്റെ മൊഴിയിൽ നിന്നുമാണ് കലാപത്തിൽ അർഷാദ് വാർസിക്കുള്ള പങ്കിനെ പറ്റിയുള്ള വ്യക്തമായ തെളിവുകൾ അന്വേഷണ സംഘത്തിൽ ഉൾപ്പെട്ടവർക്ക് ലഭിച്ചു എന്ന തരത്തിലുള്ള വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത് .
ഷഹാനവാസ് , ഷാഫി ഉസാമ്മ , മുഹമ്മദ് റിസ്വാൻ അഷ്റഫ് എന്നിവരും കലാപക്കേസിൽ സ്പെഷ്യൽ സെൽ ഇന്ന് അറസ്റ്റ് ചെയ്തവരിൽ ഉൾപ്പെടുന്നു .ഷഹാനവാസിനെ പറ്റി വിവരം നൽകുന്നവർക്ക് മൂന്ന് ലക്ഷം രൂപ പാരിതോഷികമായി എൻ.ഐ.എ പ്രഖ്യാപിച്ചിരുന്നു .